Just In
- 1 hr ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
- 1 hr ago
എല്ലാ സിനിമയിലും ഞാനുണ്ടെന്നാണ് ആളുകളുടെ വിചാരം, എന്നാല്‍... സത്യാവസ്ഥ തുറന്നുപറഞ്ഞ് സൈജു കുറുപ്പ്
- 3 hrs ago
വിനീതിനും മോനിഷയ്ക്കും ചിരി നിര്‍ത്താനായില്ല, ചിത്രീകരണത്തിന് പാക്കപ്പ് കൊടുത്ത ഹരിഹരന്, രസകരമായ സംഭവം
- 3 hrs ago
സിനിമയില്‍ നിന്നും ലഭിച്ച ആദ്യ പ്രതിഫലം കൊണ്ട് സ്വന്തമാക്കിയ വാഹനത്തെക്കുറിച്ച് കുഞ്ചന്‍
Don't Miss!
- Finance
എസ്ബിഐ റിട്ടയർമെന്റ് ബെനിഫിറ്റ് ഫണ്ട്: അറിയേണ്ട കാര്യങ്ങൾ
- News
പാലായിൽ വിട്ടുവീഴ്ചയില്ലാതെ മാണി സി കാപ്പൻ; എൽഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നു
- Sports
IPL 2021: രാജസ്ഥാന് വിദേശ താരത്തെ വേണം, എന്നാലത് മാക്സ്വെല് ആകില്ല- ആകാശ് ചോപ്ര
- Automobiles
അടിമുടി മാറാൻ മഹീന്ദ്ര ബൊലേറോ; പുത്തൻ മോഡൽ ഈ വർഷം അവസാനത്തോടെ നിരത്തിലേക്ക്
- Lifestyle
കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണി
- Travel
യാത്രകളില്‍ ടെന്റിലാണോ താമസം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിജയ് സേതുപതിയെ പരിചയപ്പെട്ടത് ചായക്കടയിൽ വെച്ച്!! സൗഹൃദകഥ പങ്കുവെച്ച് ശബരീഷ് വർമ്മ....
നേരം, പ്രേമം, നാം, തൊബാമ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ കയറി കൂടിയ യുവ താരമാണ് ശബരീഷ് വർമ്മ. അഭിനേതാവ് മാത്രമല്ല താരം രചിച്ച പാട്ടുകളെല്ലാം പ്രേക്ഷകരുടെ ഇടയിൽ സൂപ്പർ ഹിറ്റാണ്. അഭിനയം പാട്ട് രചന മാത്രമല്ല ഈ താരത്തിന്റെ കൈകളിലുളളത്. സിനിമയിലെ ശബ്ദ മിശ്രണത്തിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ചുവപ്പ് ലെഹങ്കയിൽ അതീവ സുന്ദരിയായി ദീപിക!! പരമ്പരാഗത ലുക്കിൽ രൺവീർ, ദീപ് വീർ വിവാഹ ചിത്രങ്ങൾ
സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രങ്ങളിലാണ് ശബരീഷ് വർമ്മ കൂടുതലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നേരം, പ്രേമം, നാം, തൊബാമ, ലഡുവുമൊക്കെ സൗഹൃദത്തിന്റെ കഥപറയുന്ന ചിത്രങ്ങളാണ്. ശബരീഷിന്റെ സിനിമകളെ പോലെ തന്നെയാണ് ജീവിതവും. ഒരുപാട് സുഹൃദങ്ങളുളള വ്യക്തിയാണ്. ഇപ്പോഴിത തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സോതുപതിയുമായുള്ള സൗഹൃദത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ഇവർ തമ്മിലുളള സൗഹൃദം വർഷങ്ങൾക്ക് മുൻപ് ചായക്കടയിൽ നിന്ന് തുടങ്ങിയതാണത്രേ. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
പ്രണയവും പ്രതികാരവുമായി ഒരു വ്യത്യസ്ത കാമുകൻ!! ഈ ഒറ്റയ്ക്കൊരു കാമുകൻ സംഭവമാകും, കാണൂ

ചെന്നൈയിൽ തകർത്തു
താനും കിച്ചു( കൃഷ്ണ ശങ്കർ) ആദ്യം മുതലെ അടുത്ത സുഹൃത്തുക്കളായിരുന്നു. മാറംപിളളി എംഇഎസ് കോളോജിൽ ഒരുമിച്ചായിരുന്നു. അവിടെവച്ചാണ് അൽഫോൺസ് പുത്രനെ പരിചയപ്പെടുന്നത്. തന്നെക്കാലു ഒരു വർഷം സീനിയറായിരുന്നു. അൽഫോൺസിലൂടെയാണ് സിജു വിത്സനെ പരിചയപ്പെടുന്നത്. കോളേജ് ലൈഫിൽ ഒന്നിച്ചുളള തരികിട പരിപാടികളുടെ ബാക്കി ഭാഗമായിരുന്നു ചെന്നൈ ജീവിതമെന്നും ശബരീഷ് പറഞ്ഞു. സൗണ്ട് എഞ്ചിനിയറിങ് പഠിക്കാൻ തങ്ങൾ വീണ്ടും ഒന്നിച്ചു. എസ് എ ഇ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ട് കൊല്ലം ഒരുമിച്ച് പഠിച്ചു.

വിജയ് സേതുപതിയെ പരിചയപ്പെട്ടത്
എസ് എ ഇ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിനു ശേഷം താൻ ഓഡിയോ എഞ്ചിനിയറിങ് പഠിക്കാൻ ചേർന്നു. അവിടത്തെ ചായക്കടയിൽ നിന്ന് കിട്ടിയ സുഹൃത്തുക്കളാണ് വിജയ് സേതുപതിയും ബോബി സിൻഹയും. വിജയ് സേതുപതിയാണ് ബോബി സിൻഹയെ പരിചയപ്പെടുത്തി തന്നത്. അന്ന് വിജയ് സേതുപതി മെയിൻ സ്ട്രീം ആക്ടറല്ല. ജൂനിയർ , ഡബ്ബിങ് ആർടിസ്റ്റായി സിനിമയിൽ ചുവട് വയ്ക്കുന്ന സമയമായിരുന്നു.

വട്ടരാജയായ വിജയ് സേതുപതി
ആ സമയത്താണ് താനും അൽഫോൺസ് പുത്രനും ചേർന്ന് നേരം ചെയ്യാൻ തീരുമാനിച്ചത്. ആദ്യം ഷോർട് ഫിലിമായിട്ടായിരുന്നു ചെയ്തിരുന്നത്. പിന്നീടായിരുന്നു ഇതേ പേരിൽ സിനിമ വരുന്നത്. ആ സമയത്ത് വെള്ളില കബടിക്കൂട്ടം എന്ന സിനിമ തമിഴ്നാട്ടിൽ ഹിറ്റായി കൊണ്ടിരുന്ന സമയമായിരുന്നു. ചിത്രത്തിൽ വിജയ് സേതുപതി പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. ഇത് കണ്ട അൽഫോൺസ് പുത്രൻ നേരം ഷോർട് ഫിലിമിലേയ്ക്ക് വിജയെ ക്ഷണിക്കുകയായിരുന്നു. ചിത്രത്തിൽ ബോബി സിൻഹ ചെയ്ത വട്ടരാജ എന്ന കഥാപാത്രമായിരുന്നു വിജയ് ചെയ്തത്. നിവിൻ പോളിയുടെ റോൾ താനുമായിരുന്നു ചെയ്തിരുന്നത്.

കൂടുതലും ചെയ്യുന്നത് ഓഫ്ബീറ്റ് ചിത്രങ്ങൾ
എന്നാൽ ആ ഷോർട്ട് ഫിലിം റിലീസ് ചെയ്തിരുന്നില്ലെന്നും ശബരീഷ് വർമ പറഞ്ഞു. വിജയ് സേതുപതി ഒരു കഠിനാദ്ധ്വാനിയായ മനുഷ്യനാണ് പതുക്കെ വളർന്ന വരുന്ന ഒരു കലാകാരൻ. കൂടുതലും ഓഫ് ബീറ്റ് ചിത്രങ്ങളാണ് തിരഞ്ഞെടുക്കുന്നത്. എന്നീട്ട് അഭിനയസാധ്യത മുഴുവൻ അതിൽ പ്രകടിപ്പിക്കും.

തുടക്കം ഹ്രസ്വചിത്രങ്ങളിലൂടെ
ഹ്രസ്വചിത്രങ്ങളിലൂടെയാണ് വിജയ് അഭിനയിച്ച് തുടങ്ങിയത്. പിന്നീട് സിനിമയിൽ ചെറിയ വേഷങ്ങളിൽ തിളങ്ങുകയായിരുന്നു. തെന്മേർക്കും പരുവക്കാറ്റ്രിലാണ് നായികനായി എത്തിയ ആദ്യ ചിത്രമെങ്കിലസും പിസ്സ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. ഷോർട്ട് ഫിലിം എടുക്കുന്ന വേളയിൽ തങ്ങളെ മികച്ച രീതിയിൽ അദ്ദേഹം സഹായിച്ചിരുന്നു.