twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിനയത്തില്‍ മലയാളി നടിമാര്‍ മറ്റ് ഭാഷാ നടിമാരേക്കാള്‍ ഒരു പൊടിക്ക് മുന്നില്‍; കാരണം ഇതെന്ന് ഗൗരി

    |

    96 എന്ന ചിത്രത്തിലൂടെ തമിഴകത്തിന്റെ ജാനുവായി മാറിയ താരമാണ് ഗൗരി കിഷന്‍. കുട്ടി ജാനുവായി എത്തിയ ഗൗരി തെന്നിന്ത്യയുടെ സ്‌നേഹമാണ് ചിത്രത്തിലൂടെ നേടിയത്. രണ്ടാമത് ഗൗരിയെ കണ്ടത് വിജയ് ചിത്രം മാസ്റ്ററിലായിരുന്നു. ചിത്രത്തിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ഗൗരിയുടെ ആദ്യ മലയാള സിനിമ റിലീസായിരിക്കുകയാണ്. സണ്ണി വെയ്ന്‍ നായകനായ അനുഗ്രഹീതന്‍ ആന്റണിയാണ് ഗൗരിയുടെ ആദ്യ മലയാള സിനിമ.

    ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി നൈറ ബാനര്‍ജി

    മലയാളി കൂടിയായ ഗൗരിയുടെ പ്രകടനം കൈയ്യടി നേടുകയാണ്. മലയാളത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റേയും ആദ്യ സിനിമ തന്നെ ജനപ്രീതി നേടുകയും ചെയ്തതിന്റെ സന്തോഷത്തിലാണ് ഗൗരി ഇപ്പോള്‍. മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ വീട്ടിലെത്തിയത് പോലെയായിരുന്നുവെന്നാണ് ഗൗരി പറയുന്നത്. പഠിച്ചതും വളര്‍ന്നതുമെല്ലാം പുറത്തായിരുന്നു. എന്നാല്‍ അച്ഛനും അമ്മയും തന്നെ മലയാളിയായിട്ട് തന്നെയാണ് വളര്‍ത്തിയതെന്നും ഗൗരി പറയുന്നു.

    മലയാളി നടിമാര്‍ക്ക് തമിഴില്‍ നല്ല സ്വീകാര്യത

    സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗരി മനസ് തുറന്നത്. മലയാളി നടിമാര്‍ക്ക് തമിഴില്‍ നല്ല സ്വീകാര്യതയുണ്ടെന്നാണ് ഗൗരി പറയുന്നത്. അപര്‍ണ ബാലമുരളിയെ പോലെ കുറച്ച് അധ്വാനിച്ച് തമിഴ് ഭാഷ തന്മയത്വത്തോടെ പഠിച്ച് ഡബ് ചെയ്യാന്‍ വരെ തയ്യാറാകുമ്പോള്‍ നമ്മളെ അവര്‍ മാറ്റി നിര്‍ത്തില്ലെന്നും ഗൗരി പറയുന്നു. കഴിവും കഠിനാധ്വാനം ചെയ്യാനുള്ള മനസും ഉണ്ടെങ്കില്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ നമുക്ക് മറികടക്കാനാവുമെന്നാണ് ഗൗരി പറയുന്നത്.

     മലയാളി നടിമാര്‍

    തമിഴ് ഇന്‍ഡസ്ട്രി ഞങ്ങളെപ്പോലെയുള്ളവരെ ക്ഷണിക്കുന്നത് തീര്‍ച്ചയായും വലിയ കാര്യമാണെന്നും ഗൗരി പറയുന്നു. അതേസമയം തന്റെ അനുഭവത്തില്‍ മലയാളി നടിമാര്‍ അന്യ ഭാഷാ നടിമാരേക്കാള്‍ അഭിനയത്തില്‍ ഒരു പൊടിയ്ക്ക് മുന്നിലാണെന്നും ഗൗരി വ്യക്തമാക്കി. നമ്മുടെ നടിമാര്‍ക്ക് സ്വാഭാവികമായി ഭാവങ്ങള്‍ വരുന്നതായി തോന്നിയിട്ടുണ്ടെന്നും ഗൗരി പറയുന്നു. മറ്റ് ഭാഷകളിലേതിനേക്കാള്‍ റിയലിസ്റ്റിക് സിനിമകള്‍ ചെയ്യുന്നതാകാം കാരണമെന്നും ഗൗരി അഭിപ്രായപ്പെടുന്നു.

    മലയാളിയായതിന്റെ ഗുണം

    നാടകീയതയേക്കാള്‍ സ്വാഭാവിക അഭിനയത്തിനാണ് നമ്മള്‍ ശ്രമിക്കുക. അത് മനോഹരമായ ഒരു കാര്യമാണ്. ഞാന്‍ തന്നെ ചില ഭാവങ്ങള്‍ കൈയില്‍ നിന്ന് പ്രയോഗിക്കുമ്പോള്‍ മറ്റ് ഭാഷകളിലെ സംവിധായകര്‍ പറയാറുണ്ട്, ഇത് മലയാളിയായതിന്റെ ഗുണമാണെന്ന്. അത് കേള്‍ക്കുമ്പോള്‍ വല്ലാത്ത അഭിമാനമാണെന്നും ഗൗരി അഭിപ്രായപ്പെടുന്നു.

    കൊവിഡ് പോസിറ്റീവ്

    അനുഗ്രഹീതന്‍ ആന്റണി മികച്ച പ്രതികരണങ്ങളുമായി മുന്നേറുമ്പോള്‍ ഗൗരി കൊവിഡ് പോസിറ്റീവായെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ നിരാശ പടര്‍ത്തുകയാണ്. തനിക്ക് കോവിഡ് പോസിറ്റീവായ വിവരവും നടി തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചിരുന്നു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ സ്വയം നീരിക്ഷണത്തില്‍ പോകണമെന്ന് ഗൗരി തന്റെ പോസ്റ്റിലൂടെ പറഞ്ഞു. ഗൗരിയ്ക്ക് വേഗം സുഖം പ്രാപിക്കട്ടെ എന്നും നിന്നെ ഞങ്ങള്‍ മിസ് ചെയ്യുമെന്നും ചിത്രത്തിലെ നായകന്‍ സണ്ണി വെയ്ന്‍ പ്രതികരിച്ചിരുന്നു.

    Recommended Video

    Anugraheethan Antony Theatre Response | Public Review | Sunny Wayne | Filmibeat Malayalam
    അനുഗ്രഹീതന്‍ ആന്റണി

    നവാഗതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്ത ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. സഞ്ജന എന്നാണ് ഗൗരിയുടെ നായിക കഥാപാത്രത്തിന്റെ പേര്. സിദ്ധീഖ്, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

    Read more about: gouri g kishan
    English summary
    Actress Gouri Kishan Talks About The Difference Between Malayalee Actresses And Others, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X