»   » ഉണ്ണി മുകുന്ദന് പിന്നാലെ വ്യാജ വാര്‍ത്തയ്‌ക്കെതിരെ സനുഷയും

ഉണ്ണി മുകുന്ദന് പിന്നാലെ വ്യാജ വാര്‍ത്തയ്‌ക്കെതിരെ സനുഷയും

Posted By: Sanviya
Subscribe to Filmibeat Malayalam

ഉണ്ണി മുകുന്ദന് പിന്നാലെ വ്യാജ വാര്‍ത്തയ്‌ക്കെതിരെ സനുഷയും രംഗത്ത്. താനും ഉണ്ണി മുകുന്ദനും ഒന്നിച്ച അഭിനയിച്ച ഒരു മുറൈ വന്ത് പാത്തായ എന്ന ചിത്രത്തിന്റെ പബ്ലിസിറ്റിക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചതാകമെന്ന് നടി സനുഷ പറയുന്നു.

ചിത്രത്തില്‍ ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗം എടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതാണെന്നുമാണ് നടി പറയുന്നത്. ഇപ്പോള്‍ പുതിയ ചിത്രങ്ങളുടെ തിരക്കാണ്. പഠിത്തമൊക്കെ കഴിഞ്ഞ് പതിയെ വിവാഹത്തിലേക്ക് കടക്കുന്നുള്ളൂവെന്നും സനുഷ പറയുന്നു.

ഉണ്ണി മുകുന്ദന് പിന്നാലെ വ്യാജ വാര്‍ത്തയ്‌ക്കെതിരെ സനുഷയും

ഉണ്ണി മുകുന്ദന്റെയും സനുഷയുടെയും ഫോട്ടോയും ചേര്‍ത്താണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്.

ഉണ്ണി മുകുന്ദന് പിന്നാലെ വ്യാജ വാര്‍ത്തയ്‌ക്കെതിരെ സനുഷയും

ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ഒരു മുറൈ വന്ത് പാത്തായ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ ഫോട്ടോസായിരുന്നു പ്രചരിച്ചുക്കൊണ്ടിരുന്നത്.

ഉണ്ണി മുകുന്ദന് പിന്നാലെ വ്യാജ വാര്‍ത്തയ്‌ക്കെതിരെ സനുഷയും

വ്യാജ വാര്‍ത്ത പ്രചരിക്കുന്നതിനിടയില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്ത് വന്നിരുന്നു. പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ലെന്നും ഗോസിപ്പാണെന്നുമാണ് പറഞ്ഞിരുന്നത്.

ഉണ്ണി മുകുന്ദന് പിന്നാലെ വ്യാജ വാര്‍ത്തയ്‌ക്കെതിരെ സനുഷയും

ഇപ്പോഴിതാ നടി സനുഷയും വ്യാജ വാര്‍ത്തയ്‌ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നു. സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ കെട്ടിചമച്ചതാകുമെന്നാണ് സനുഷ പറയുന്നത്.

English summary
Actress Sanusha about fake news.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam