For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി ദിവ്യ ഉണ്ണിയുടെ പിതാവ് അന്തരിച്ചു; പ്രിയപ്പെട്ടയാളുടെ വേര്‍പാടിന് പിന്നാലെ പിതാവിനെയും നഷ്ടപ്പെട്ട് നടി

  |

  മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ പിതാവ് അന്തരിച്ചു. പൊന്നോത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന്‍ എന്നാണ് നടിയുടെ പിതാവിന്റെ പേര്. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു താരപിതാവിന്റെ വേര്‍പാട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ പൊന്നോത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു. ദിവ്യ ഉണ്ണിയ്ക്ക് പുറമേ വിദ്യ ഉണ്ണി എന്നൊരു മകള്‍ കൂടിയുണ്ട്. അരുണ്‍ കുമാര്‍, സഞ്ജയ് എന്നിവരാണ് മരുമക്കള്‍. മൂന്ന് പേരക്കുട്ടികളാണുള്ളത്.

  അതേ സമയം തൊട്ടടുത്ത ദിവസങ്ങളിലായി ദിവ്യ ഉണ്ണിയുടെ ജീവിതത്തില്‍ രണ്ട് വലിയ നഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടി പങ്കുവെച്ച കുറിപ്പില്‍ തന്റെ ഗുരുവായിരുന്ന കലാമണ്ഡലം ഗോപിനാഥ് അന്തരിച്ചതിനെ കുറിച്ച് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അച്ഛന്റെ വേര്‍പാടും ഉണ്ടാവുന്നത്. ദിവ്യയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ആരാധകരും പ്രിയപ്പെട്ടവരുമെല്ലാം എത്തുകയാണ്.

  എന്റെ പ്രിയപ്പെട്ട ഗുരു ശ്രീ കലാമണ്ഡലം ഗോപിനാഥ് ഞങ്ങളുടെ ഗോപി മാഷിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കൈ പിടിച്ചാണ് ഞാന്‍ നൃത്തത്തിന്റെ ലോകത്തേക്കുള്ള കുഞ്ഞു ചുവടുകള്‍ വച്ച് തുടങ്ങിയത്. തന്റെ ഓരോ വിദ്യാര്‍ത്ഥികളിലേക്കും അദ്ദേഹം പകര്‍ന്ന അധ്യാപനങ്ങളും കാഴ്ചപ്പാടുകളും കലയോടുള്ള അര്‍പ്പണബോധവും എന്നും നിലനില്‍ക്കും എന്നുമാണ് ഗുരുവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് ദിവ്യ ഉണ്ണി കുറിച്ചത്.

  കാവ്യ മാധവൻ ദിലീപിൻ്റേതായിട്ട് 5 വർഷം; ഒരു സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് അവരുടെ ജീവിതത്തിലെന്ന് ആരാധകർ

  അച്ഛനെ കുറിച്ചും അമ്മയെ കുറിച്ചും പലപ്പോഴും ദിവ്യ ഉണ്ണി വാചാലയാവാറുണ്ട്. പരേന്റ്‌സ് ഡേ യ്ക്ക് അമ്മയുടെയും അച്ഛന്റെയും കൂടെ നില്‍ക്കുന്ന ഫോട്ടോയായരിുന്നു നടി പങ്കുവെച്ചത്. 'എപ്പോഴും എന്നെ വിശ്വസിക്കുകയും എന്റെ സ്വപ്‌നങ്ങളെ പിന്തുടരാന്‍ പഠിപ്പിക്കുകയും ചെയ്ത ഈ സൂപ്പര്‍ഹീറോകള്‍. മാതാപിതാക്കള്‍ക്ക് ആശംസകള്‍ നേരുകയാണ്. ഏറ്റവും മനോഹരായ അച്ഛനും അമ്മയുമാണ് തന്റേതെന്ന് നടി സൂചിപ്പിച്ചിരുന്നു. അതുപോലെ മാസങ്ങള്‍ക്ക് മുന്‍പ് ഫാദേഴ്‌സ് ഡേ യ്ക്ക് പിതാവിന് സന്ദേശം അയച്ച് കൊണ്ടാണ് ദിവ്യ ഉണ്ണി എത്തിയത്.

  ഹെലികോപ്ടറിൽ പറന്നിറങ്ങിയ നായകൻ; രവി വർമ്മനും ശ്രീലക്ഷ്മിയും പ്രണയം അവസാനിപ്പിക്കുന്നു? നീയും ഞാനും ആരാധകർ

  ഒരാളുടെ പിതാവ് സന്തുഷ്ടനാണെങ്കില്‍, എല്ലാ ദേവതകളും സന്തുഷ്ടരായിരിക്കും. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹത്തിന് ഫാദേഴ്സ് ഡേ ആശംസിക്കുന്നു. താങ്ങും തണലും തണലിന്റെ ശക്തി സ്തംഭമായ എന്റെ പാറയാണിത്. പ്രിയപ്പെട്ട അച്ചന്‍ പിതൃദിനാശംസകള്‍. എല്ലാ നല്ല പിതാക്കന്മാര്‍ക്കും വളരെ സന്തോഷം നേരുന്നു എന്നുമാണ് ദിവ്യ പറഞ്ഞിരുന്നത്. ഇതില്‍ നിന്നെല്ലാം പിതാവിനോട് എത്രത്തോളം അടുത്ത് നില്‍ക്കുന്നതാണെന്ന് വ്യക്തമാണ്. ചെറുപ്പത്തില്‍ അച്ഛനൊപ്പം ഉണ്ടായിരുന്നതും വളര്‍ന്നതിന് ശേഷമുള്ള രണ്ട് ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചത്.

  ആദ്യ വിവാഹം ഒരു എടുത്ത് ചാട്ടമായിരുന്നു; പ്രതീക്ഷിച്ചത് പോലൊരു ജീവിതം അല്ലായിരുന്നു അതെന്ന് മല്ലിക സുകുമാരന്‍

  English summary
  Actresses Divya Unni-Vidya Unni's Father Unnikrishnan Passed Away
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X