For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  അവാസ്തവുമായി സലിം ഇന്ത്യയും ആളൂരും!! ചിത്രത്തിൽ അതിഥി വേഷത്തിൽ ദിലീപ്? പിന്നേയുമുണ്ട് ട്വിസ്റ്റ്

  |

  മലയാളം സിനിമ ലോകത്തെ ഏറെ പിടിച്ചുലച്ച ഒരു സംഭവമയിരുന്നു യുവ നടിയ്ക്ക് നേരേയുളള ആക്രമണം. ഇതിനെ തുടർന്ന് ഒരു സസ്പെൻസ് ത്രില്ലർ ചിത്രത്തിനു സമാനമായ സംഭവവികാസങ്ങൾക്കായിരുന്നു പ്രേക്ഷകർ കാഴ്ചക്കാരായത്. നടിയ്ക്ക് നേരെയുണ്ടായ ആക്രമണവും പ്രതിയ്ക്ക് വേണ്ടിയുളള തിരച്ചിലും ഇയാളുടെ വെളിപ്പെടുത്തലുമെല്ലാം സിനിമകഥകളെ വെല്ലുന്ന തരത്തിലുളളതായിരുന്നു.

  ഓട്ടർഷയിൽ ആദ്യം പരിഗണിച്ചത് മറ്റൊരു നടിയെ, ഒടുവിൽ സംഭവിച്ചത്, അനുശ്രീ എത്തിപ്പെട്ടതിങ്ങനെ... നടിയ്ക്ക് നേരിടേണ്ടി വന്ന ആക്രമണത്തിന്റെ നടുക്കം മാറുന്നതിനു മുൻപ് തന്നെ നടൻ ദിലീപ് ഇതേ കേസിൽ ആരോപണ വിധേയനായി ജയിലിലായി. ഇത് സിനിമ മേഖലയിൽ മാത്രമല്ല സാംസ്കാരിക സാമൂഹിക മേഖലയിൽ തന്നെ വൻ ചലനം സൃഷ്ടിച്ചിരുന്നു. ആരോപണ വിധേയനായി രണ്ടര മാസത്തോളം നടൻ ജയിലിൽ കഴിഞ്ഞിരുന്നു. തുടർന്ന് കൃത്യമായ ഉപാധികളോടെയാണ് താരത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. ഇപ്പോഴിത നടി അക്രമിക്കപ്പെട്ട സംഭവത്തിന്റെ സ്വതന്ത്ര ആവിഷ്കാരമായി സംവിധായകൻ സലിം ഇന്ത്യ എത്തുന്നു. അവാസ്തവം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്  അഡ്വ ബിഎ ആളൂരാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്.  സംവിധായകൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

  അപകട സമയത്ത് വാഹനമോടിച്ചത് ബാലഭാസ്കർ!! സ്ഥിരീകരിച്ച് സാക്ഷികൾ, നിർണ്ണായക മൊഴി ആ കാർ ഡ്രൈവറിന്റേത്

  അവാസ്തവം

  നടി അക്രമിക്കപ്പെട്ട സംഭവത്തിന് സമാനമായി കഥ വെള്ളിത്തിരയിൽ എത്തുന്നു. അ‍ഡ്വ. ബി എ ആളൂർ തിരക്കഥ എഴുതുന്ന ചിത്രം സലിം ഇന്ത്യയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് അവാസ്തവം എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ 1 ന് ആരംഭിക്കുന്നു

  ചിത്രത്തിൽ ദിലീപും

  ആളൂരിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന അവാസ്ഥവത്തിൽ ദീലീപ് അതിഥി വേഷത്തിലെത്തുന്നുവെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. നിലവിൽ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് ദിലീപ് വിദേശത്താണ്. അത് കഴിഞ്ഞ് നാട്ടിലെത്തിയാൽ സിനിമയുമായി സഹകരിക്കുമെന്ന് താരം അറിയിച്ചതായി സലിം ഇന്ത്യ അറിയിച്ചിട്ടുണ്ട് നടിയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ വിവാദങ്ങൾ നേരിടേണ്ടി വന്നത് ദിലീപിനായിരുന്നു. അതേസമയം ചിത്രത്തിൽ അഭിനയിക്കുന്നതിനെ കുറിച്ച് ദിലീപിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല.

  ജയിൽ ജീവിതം

  നടിയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതാനാണ് ദിലീപ്. കേസിൽ പ്രതിയായ ആരോപിക്കപ്പെട്ട താരം രണ്ടര മാസത്തെ ജയിൽ വാസത്തിനു ശേഷം മാസങ്ങൾക്ക് മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. കർശന നിർദ്ദേശത്തോടെയായിരുന്നു നടന് അന്ന് ജാമ്യം അനുവദിച്ചത്. അതേ സമയം കേസിൽ വിചാരണ നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഉടൻ തന്നെ കേസിൽ വാദം തുടങ്ങും

  ആളൂരുമായി ബന്ധം

  നാടിയെ ആക്രമിച്ച കേസുമായി അടുത്ത ബന്ധമുളള വ്യക്തിയാണ് അഡ്വ. ആളൂർ. കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിയുന്ന പൾസർ സുനിയുടെ അഭിഭാഷകനായിരുന്നു അളൂർ. എന്നാൽ പിന്നീട് ആളൂർ കേസിൽ വക്കാലത്ത് ഒഴിയുകയും ചെയ്തു. ഇതിനു പിന്നാലെയായിരുന്നു തിരക്കഥയുമായി ആളൂരിന്റെ രംഗപ്രവേശനം.

  ജാമ്യവ്യവസ്ഥ

  കർശന ഉപാധികളോടെയാണ് ദിലീപിന് കേസിൽ ജാമ്യം അനുവദിച്ചത്. രണ്ടു ആൾ ജാമ്യത്തിൽ ഒരു ലക്ഷം രൂപ കോടതിയിൽ കെട്ടിവെച്ചിരുന്നു. കൂടാതെ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്,അന്വേണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ കോടതിയിൽ ഹാജരാകണം, നടിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുത്, മാധ്യമങ്ങളോടു സംസാരിക്കുന്നതിന, നിയന്ത്രണം - എന്നീ ഉപാധികളോടെയായിരുന്നു നടന്റെ ജാമ്യം. എന്നാൽ ഇതുവരെ കോടതിയുടെ ജാമ്യ നിർദ്ദേശങ്ങൾ ദിലീപ് തെറ്റിച്ചിട്ടില്ല. കോടതി നിർദ്ദേശങ്ങളെല്ലാം തന്നെ പാലിച്ചിട്ടുണ്ട്.

  വിദേശത്ത്

  സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട ദിലീപ് ജർമനിയിലാണഇപ്പോൾ. കോടതിയുടെ അനുമതിയോടെയാണ് താരം ഷൂട്ടിങ്ങിനായി ജർമനിയ്ക്ക് പോയത്. ഡിസംബർ 15 മുതല്‍ ജനുവരി 30 വരെയുള്ള കാലയളവിലാണ് വിദേശയാത്ര. സിനിമയുടെ ആവശ്യാർഥമാണ് വിദേശയാത്രയെന്നും ദിലീപ് അന്ന് കോടതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഉപാധികളോടെ കോടതി താരത്തിന് പാസ്പോർട്ട് നൽകുകയായിരുന്നു. എന്നാൽ വിദേശയാത്ര കഴിഞ്ഞാൽ ഉടൻ തന്നെ പാസ്പോർട്ട് ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

  വിദേശ യാത്ര അനുവദിക്കരുത്

  എന്നാൽ ദിലീപിന്റെ വിദേശയാത്രയ്ക്കെതിരെ പ്രതിഭാഗം രംഗത്തെത്തിയിരുന്നു വിചാരണ വൈകിപ്പിക്കാനുളള പ്രതിഭാഗത്തിന്റെ ആസൂത്രിത നീക്കമാണ് ഇതെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണയ്ക്ക് കാത്തിരിക്കുകയാണെന്നും പ്രതിയുടെ ഈ വിദേശയാത്ര കാരണം ഇതിന് താമസം വരും. ഇത് ഇരയായ നടിയോടുളള അവഹേളനവും നീതി നിഷേധമാണെന്നും കോടതിയിൽ സമർപ്പിച്ച സത്യവങ്മൂലത്തിൽ പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.

  കേസിനെ ബാധിക്കും

  നടിയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന സാക്ഷികളെല്ലാം തന്നെ സിനിമ മേഖലയുമായി ബന്ധപ്പെട്ടതാണ്. അതിനാൽ തന്നെ സിനിമ ചിത്രീകരണത്തിന്റെ പേരിലുളള ഇത്തരം യാത്രകള‍ സാക്ഷികളെ സ്വാധീനിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും അതിനാൽ പ്രതികളുടെ ഇത്തരം യാത്രകള്‍ നിരീക്ഷിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കൂടാതെ ജർമനിയിൽ ചിത്രീകരണത്തിനായി ദിലീപിനോടൊപ്പം പോകുന്നവരുടെ പേര്, ഇവരുടെ താമസം തുടങ്ങിയ കാര്യങ്ങളെന്നും പ്രതിഭാഗം സമർപ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും പ്രേസിക്യൂഷൻ കോടതിയെ ധരിപ്പിച്ചിരുന്നു.

  കോടതി ഉപാധികൾ പാലിക്കും

  സിനിമയുടെ ആവശ്യത്തിനു വേണ്ടിയാണ് വിദേശത്തു പോകുന്നതെന്നും, അതിനാൽ കോടതി നിർദ്ദേശിക്കുന്ന എല്ലാ ഉപാധികളും അനുസരിക്കാൻ തയ്യാറാണെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയെ റിയിച്ചിരുന്നു. വിസ സ്റ്റാമ്പ് ചെയ്യാൻ അനുവദിക്കണമെന്നും കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. ജാമ്യത്തിൽ പുറത്തിറങ്ങിയതിനു ശേഷം കോടതിയുടെ ജാമ്യ നിർദ്ദേശങ്ങൾ ഒന്നും തന്നെ ദിലീപ് തെറ്റിച്ചിട്ടില്ല. കോടതി ഉത്തരവിട്ട എല്ലാ നിർദ്ദേശങ്ങളും താരം പാലിച്ചിരുന്നു.

  ചിത്രത്തിനെ കുറിച്ച് സംവിധായകൻ

  സുഹൃത്തുകളേ, അവാസ്തവം എന്ന സിനിമയുടെ ഷൂട്ടിങ്ങ് തുടങങുന്നു. ഡിസംബർ 1 ാം തീയതി കൊച്ചിയിൽ. കൊച്ചിയിവ്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ സ്വതന്ത്ര ചലച്ചിത്രാവിഷ്കാരമാണിത്. എന്റെ കഥയ്ക്ക് അഡ്വ ബിഎ ആളൂർ തിരക്കഥ എഴുതി. ആളൂരിന്റെ മേൽനോട്ടത്തിൽ ഐഡിയൽ ക്രിയേഷൻസ് 10 കോടി ചിലവിൽ ചിത്രം നിർമ്മിക്കുന്നു. എന്റെ കന്നി സംരംഭമാണ്. ഏവരുടേയും അനുഗ്രഹാശ്ശിസ്സുകൾ ഉണ്ടാകണമെന്ന് ഹൃദയപൂർവ്വം ആപേക്ഷിക്കുന്നു. എന്ന് സംവിധായകൻ സലിം ഇന്ത്യ ഫേസ്ബുക്കിൽ കുറിച്ചു.

  salim india
  salim india 2

  ഇതിനു മുമ്പും ഇത്തരം വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഫിൽമിബീറ്റ് സിനിമയുടെ അണിയറ പ്രവർത്തകരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. ഈ സിനിമയുടെ പുതിയ വിശേഷങ്ങൾ എത്രയും വേഗം വായനക്കാരെ അറിയിക്കുന്നതാണ്.

  English summary
  Adv. B A Aloor movie; dileep in guest role

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more