»   » നെഗറ്റീവ് പ്രതികരണത്തെ വില്ലന്‍ അതിജീവിച്ചു..ലാലെന്ന നടനവിസ്മയത്തെ അടയാളപ്പെടുത്തിയ സിനിമ!

നെഗറ്റീവ് പ്രതികരണത്തെ വില്ലന്‍ അതിജീവിച്ചു..ലാലെന്ന നടനവിസ്മയത്തെ അടയാളപ്പെടുത്തിയ സിനിമ!

Posted By:
Subscribe to Filmibeat Malayalam
വില്ലൻ- മോഹൻലാലിനെ അടയാളപ്പെടുത്തിയ ചിത്രം | filmibeat Malayalam

ബി ഉണ്ണിക്കൃഷ്ണനും മോഹന്‍ലാലും ഒരുമിച്ചെത്തിയ ചിത്രമായ വില്ലന് തുടക്കത്തില്‍ വളരെ മോശം പ്രതികരണമായിരുന്നു ലഭിച്ചത്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിനെതിരെ മോശം പരാമര്‍ശങ്ങള്‍ പ്രചരിച്ചിരുന്നു. ഇിനെതിരെ സിനിമാപ്രവര്‍ത്തകര്‍ തന്നെ രംഗത്തുവന്നിരുന്നു. ചിത്രം കണ്ടതിനെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. തിരക്കുകള്‍ കാരണം സിനിമ കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇപ്പോഴാണ് കണ്ടതെന്നും സംവിധായകന്‍ എകെ സാജന്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വില്ലനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്.

മദ്യപിച്ച് മദോന്‍മത്തനായി അയാള്‍ റൂമിലേക്ക് വന്നു.. ശാരീരിക സുഖമായിരുന്നു ലക്ഷ്യമിട്ടത്!

പൃഥ്വിയെക്കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു.. ഖേദം പോര മാപ്പ് തന്നെ വേണമെന്ന്! എന്നിട്ടോ

ഓരോ സംവിധായകര്‍ക്കും അതത് ശൈലിയുണ്ട്. അത് അവരുടെ സിനിമയില്‍ കാണാന്‍ കഴിയും. തനിക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ത്തന്നെ സംവിധായകന്‍ ചിത്രം ഒരുക്കണമെന്ന് പ്രേക്ഷകര്‍ വാശി പിടിക്കരുത്. മോഹന്‍ലാലെന്ന നടനവിസ്മയത്തെ രേഖപ്പെടുത്തിയ ചിത്രമെന്ന നിലയിലും വില്ലന്‍ ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ത്രില്ലര്‍ സിനിമയ്ക്ക് മന്ദതാളം പാടില്ലെന്ന് ആരും എവിടെയും എഴുതിവച്ചിട്ടില്ല. അങ്ങനെയൊരു നിയമമുണ്ടെങ്കില്‍തന്നെ അവയെ പൊളിച്ച് പുറത്തുകടക്കുകയാണ് വേണ്ടത്. വില്ലന്‍ അത്തരത്തിലൊരു ധീരമായ ചുവടുവെപ്പാണ്.

Mohanlal

മാര്‍ക്കറ്റിനനുസരിച്ച് ചേരുവകള്‍ ചേര്‍ത്ത് വിഭവങ്ങളുണ്ടാക്കി വിളമ്പുകയല്ല നല്ല സംവിധായകര്‍ ചെയ്യേണ്ടത്. ഓരോ സംവിധായകര്‍ക്കും അവരുടെതായ ഭാഷയും ശൈലിയുമുണ്ട്. അത് തനിക്കിഷ്ടപ്പെടുന്ന രീതിയിലാവണമെന്ന ചില പ്രേക്ഷകരുടെ വാശി ഹീനയുക്തിയാണ്. വില്ലനിലെ കഥാപാത്രങ്ങള്‍ ലാഘവ സ്വഭാവമുള്ള പരിസരങ്ങളില്‍ നിന്നല്ല കടന്നുവരുന്നത്‌. മാത്യു മാഞ്ഞൂരാന്‍ കുറ്റവാളിയെ തേടുമ്പോഴും, യഥാര്‍ത്ഥത്തില്‍ അയാള്‍ അയാളുടെ ജീവിതത്തിന്റെ പൊരുള്‍ തന്നെയാണ് തേടുന്നതും. ഇതുപോലുള്ള അപരിചിതമായ ഘടകങ്ങളാണ് ചിത്രത്തെ അസാധാരണമാക്കുന്നതെന്നും സംവിധായകന്‍ കുറിച്ചിട്ടുണ്ട്.

English summary
AK Sajan facebook post about villain.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam