twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പിണറായി വിജയനെതിരെ കേസെടുക്കണം: അലി അക്ബര്‍

    |

    മുഖ്യമന്ത്രി പിണറായി വിജയനെതിരെ സംവിധായകന്‍ അലി അക്ബര്‍. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്നാണ് അലി അക്ബര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ ജിഹാദിസം വളര്‍ത്തിയത് പിണറായി വിജയന്റെ പാര്‍ട്ടിയാണെന്നാണ് അലി അക്ബര്‍ പറയുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ രംഗത്ത് എത്തിയത്.

    ''മതഭ്രാന്തന്മാര്‍ക്ക് അഴിഞ്ഞാടാനും, സ്വന്തം അണികളെപ്പോലും കത്തിക്കിരയാക്കാണും അനുവാദം കൊടുത്തതവരാണ്, ജയം ഉറപ്പാക്കാന്‍ ഭീകരവാദികള്‍ക്ക് നട്ടെല്ല് പണയം വച്ചവര്‍ക്ക്, രാഷ്ട്രമോ രാഷ്ട്രഭിമാനമോ പ്രശ്‌നമല്ല. ഹൈന്ദവര്‍ക്ക് വേണ്ടി നാവുയര്‍ത്തിയാല്‍ അത് സംഘിസം, വാരിയങ്കുന്നന് വേണ്ടി ശബ്ദമുയര്‍ത്തിയാല്‍ അത് മതേതരത്വം'' എന്നാണ് അലി അക്ബര്‍ പറയുന്നത്. അലി അക്ബറിന്റെ വാക്കുകള്‍ വായിക്കാം.

    Ali Akbar

    ''എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പിണറായി വിജയനെതിരെ കേസെടുക്കണം, കാരണം അവരുടെ പാര്‍ട്ടിയാണ് കേരളത്തില്‍ ജിഹാദിസം വളര്‍ത്തിയത്, മതഭ്രാന്തന്മാര്‍ക്ക് അഴിഞ്ഞാടാനും, സ്വന്തം അണികളെപ്പോലും കത്തിക്കിരയാക്കാണും അനുവാദം കൊടുത്തതവരാണ്, ജയം ഉറപ്പാക്കാന്‍ ഭീകരവാദികള്‍ക്ക് നട്ടെല്ല് പണയം വച്ചവര്‍ക്ക്, രാഷ്ട്രമോ രാഷ്ട്രഭിമാനമോ പ്രശ്‌നമല്ല'' അലി അക്ബര്‍ പറയുന്നു.

    ''ഹൈന്ദവര്‍ക്ക് വേണ്ടി നാവുയര്‍ത്തിയാല്‍ അത് സംഘിസം, വാരിയങ്കുന്നന് വേണ്ടി ശബ്ദമുയര്‍ത്തിയാല്‍ അത് മതേതരത്വം. ഇനിയും നട്ടെല്ല് വളയാത്ത രാഷ്ട്രവാദികളുണ്ടെങ്കില്‍ ഒച്ചയിടാന്‍ പഠിക്കണം, ഇനിയും പച്ചക്കാരുടെ പിച്ചകിട്ടി അധികാരം നേടാം എന്ന് കരുതി ചെരുപ്പ് നക്കുന്ന രാഷ്ട്രീയ നേതൃത്വം സ്വന്തം കഴുത്ത് അറവുകാരന് നീട്ടിക്കൊടുക്കുന്നതാണെന്ന് മനസ്സിലാക്കണം''

    ഗ്ലാമറസായി ബിഗ് ബോസ് താരം രശ്മി ദേശായി; പുത്തന്‍ ചിത്രങ്ങള്‍

    നിവര്‍ന്നു നിന്നു രാഷ്ട്രത്തിനു സമര്‍പ്പണം ചെയ്യുന്ന ഒരു ചെറു സമൂഹം ഉയര്‍ന്നു വരുന്നുണ്ട്. അവരിലാണെന്റെ പ്രതീക്ഷ. അവരാണ് രാഷ്ട്രത്തിന്റെ കാവല്‍ക്കാര്‍, എന്റെയും നിങളുടെയും കാവല്‍ക്കാര്‍. ഇനിയും പറയും ഹിന്ദൂ എന്ന് വിളി കേട്ടാല്‍ എന്തോ എന്ന് വിളികേള്‍ക്കാന്‍ പഠിക്കണം. അല്ലാതെ നായരെ, നമ്പ്യാരെ, എന്നൊക്കെ കേട്ടാല്‍ എന്തോ എന്ന് വിളി കേട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.

    Recommended Video

    അലി അക്ബറിനെ ട്രോളികൊന്ന് സോഷ്യല്‍ മീഡിയ | FilmiBeat Malayalam

    ഞാനിപ്പോള്‍ പറയുന്നത് ഒരുമയില്ലാതെ ചിതറിപ്പോയ സമൂഹത്തിന്റെ കഥയാണ്... അത് തന്നെയായി തുടരണമോ എന്ന ചോദ്യവുമാണ്. നന്മ എല്ലായിടതുമുണ്ട് പക്ഷേ അത് വെള്ളം ചേര്‍ക്കാത്തതും, പരലോക സുഖത്തിനു വേണ്ടി അയല്‍ക്കാരന്റെ കഴുത്ത് ചേദിക്കാത്തതുമാവാണം. നന്മയുള്ള സമൂഹം എന്റേതുമാത്രമല്ല അവന്റേതും കൂടിയാണ് ഈ പ്രപഞ്ചം എന്ന് ചിന്തിക്കുന്നവരുമാവണമെന്നും അലി അക്ബര്‍ പറയുന്നു.

    Read more about: ali akbar
    English summary
    Ali Akbar Says If Anything Happens To Him Take Case Against Pinarayi Vijayan, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X