twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരേഷ് ഗോപിയെ കമല്‍ വിളിക്കുന്നത് അടിമ ഗോപിയെന്ന്; മാനസികനില പരിശോധിക്കണമെന്ന് സംവിധായകന്‍

    |

    എറണാകുളത്തെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും നടന്‍ സലിം കുമാറിനെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. സലിം കുമാര്‍ തന്നെ സംഭവത്തില്‍ ചലച്ചിത്ര അക്കാദമിക്കെതിരേയും മേളയ്‌ക്കെതിരേയും രംഗത്ത് എത്തിയിരുന്നു. താനൊരു കോണ്‍ഗ്രസുകാരനാണെന്നും ഇതാണ് തന്നെ ഒഴിവാക്കയതിന്റെ കാരണമെന്നുമായിരുന്നു സലിം കുമാറിന്റെ ആരോപണം. പിന്നാലെ അദ്ദഹത്തെ പിന്തുണച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

    തനി നാടന്‍ സുന്ദരിയായി ആതിരയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

    ഇപ്പോഴിതാ പ്രതികരണവുമായി സംവിധായകനും തിരക്കഥാകൃത്തുമായ ആലപ്പി അഷറഫും രംഗത്ത് എത്തിയിരിക്കുകയാണ്. രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. കമലിന്റെ മാനസിക നില പരിശോധിക്കണമെന്നാണ് അഷറഫ് പറയുന്നത്. ഒരു കലാകാരന്‍ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് അഷറഫ് ചോദിക്കുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആലപ്പി അഷറഫിന്റെ വാക്കുകളിലേക്ക്.

    കറുത്ത അദ്ധ്യായം

    ''കമല്‍ ഒരു കറുത്ത അദ്ധ്യായം. രാഷ്ട്രീയം നോക്കി സലിംകുമാര്‍, വ്യക്തി വിരോധത്താല്‍ ഷാജി എന്‍ കരുണ്‍ ഈഗോ കൊണ്ട് സലിം അഹമ്മദ്, കുടാതെ നാഷണല്‍ അവാര്‍ഡു വാങ്ങി സിനിമാക്കാരുടെയിടയിലെ ഒരേ ഒരു എംപിയുമായ സുരേഷ് ഗോപി, ( കമല്‍ അദ്ദേഹത്തെ അടിമ ഗോപി എന്നാണ്‌വിളിക്കുന്നത് ) ഇവരെയൊക്കെ മാറ്റി നിര്‍ത്തി കമാലുദ്ധീന്‍ പൂന്ത് വിളയാടുകയാണ്. ഐഎഫ്എഫ്‌കെയുടെ ഇടത്പക്ഷ സംസ്‌കാരം നിലനിര്‍ത്തേണ്ടത് സലിം കുമാറിനെയും സുരഷ് ഗോപിയേയും മാറ്റി നിര്‍ത്തിയാണോ?'' അഷറഫ് ചോദിക്കുന്നു.

    മാനസികനില

    ഒരു കലാകാരന്‍ ഇങ്ങനെയാണോ പെരുമാറേണ്ടത്ക ലാകേരളത്തിന് കൊടുക്കേണ്ട സന്ദേശം ഇതാണോ? ഇങ്ങേര് കാണിക്കുന്ന പ്രവര്‍ത്തികള്‍ കാണുമ്പോള്‍ ഈ മനഷ്യന്റെ മാനസികനിലകൂടി പരിശോധിക്കേണ്ട അവസ്ഥയിലാണന്നാണ് തോന്നുന്നത്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ , ഇദ്ദേഹം അതിനെ കടത്തിവെട്ടുന്ന രാഷ്ട്രീയവൈരം സിനിമ അക്കാഡമി ഉപയോഗിച്ചു നടപ്പാക്കുന്നത് അനുവദിച്ചുകൂടാ.

    പൊതുസമൂഹം അംഗീകരിക്കില്ല

    ഇവിടെ നിങ്ങളോടൊപ്പം നിലക്കുന്ന ഭൂരിപക്ഷം സാംസ്‌കാരിക നായകര്‍ക്കും ലഭിച്ച അംഗീകാരങ്ങളും പുരസ്‌കാരങ്ങളും പലതും ഇടതുപക്ഷം മാത്രം നല്കിയതല്ലന്ന് ഓര്‍ക്കണം. ഏതു രാഷ്ട്രീയവിശ്വാസക്കാരനായാലും കലാകാരന്മാര്‍,അവരൊക്കെ നാടിന്റെ അഭിമാനങ്ങളല്ലേ. അവരെ മാറ്റിനിര്‍ത്തി അപമാനിക്കുന്നത് പൊതുസമൂഹം ഒരിക്കലും അംഗീകരിക്കില്ല.

    കമലിനെ കേരളം മറക്കില്ല

    ''ഒരാള്‍ കലാകാരനായ് അംഗീകരിക്കപ്പെടണമെങ്കില്‍ അയാള്‍ കമ്യൂണിസ്റ്റുകാരനായിരിക്കണം എന്ന് കമല്‍ ചിന്തിക്കുന്നത് പോലെ മറ്റു രാഷ്ട്രീയക്കാര്‍ ചിന്തിച്ചിരുന്നെങ്കില്‍ ഇവരില്‍ പലരെയും ജനം അറിയുക പോലുമില്ലായിരുന്നു എന്നു മനസ്സിലാക്കാനുള്ള ബുദ്ധി പോലും ഇല്ലാതായോ?
    എന്തായാലും ഒന്നു ഉറപ്പ്. കമലിനെ
    കേരളം മറക്കില്ല , അത് അയാളുടെ സിനിമകളുടെ പേരിലാകില്ല പകരം ഈ ദാസ്യവേലയുടെ പേരിലാകും അത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി'' എന്നു പറഞ്ഞാണ് ആലപ്പി അഷറഫ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

    Recommended Video

    Bigg Boss Malayalam : Sai Vishnu about his house
    പിന്തുണയുമായി കോണ്‍ഗ്രസ്

    തന്നെ എന്തുകൊണ്ട് ക്ഷണിച്ചില്ലെന്ന് ചോദിച്ചപ്പോള്‍ പ്രായക്കൂടുതല്‍ കാരണമാണെന്നായിരുന്നു ലഭിച്ച മറുപടി എന്നായിരുന്നു സലിം കുമാറിന്റെ വെളിപ്പെടുത്തല്‍. സംഭവം വിവാദമായതോടെ കമല്‍ പ്രതികരണവുമായെത്തിയിരുന്നു. സലിം കുമാറിനെ പങ്കെടുപ്പിക്കുമെന്നും ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നുമായിരുന്നു കമലിന്റെ പ്രതികരണം.

    എന്നാല്‍ താന്‍ മേളയിലേക്ക് പോകില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സലിം കുമാര്‍. സംഭവത്തില്‍ സലിം കുമാറിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് എത്തിയിരുന്നു. സിനിമ രംഗത്തു നിന്നും പിന്തുണ ലഭിച്ചിരുന്നു. വിസി അഭിലാഷ്, ഷാജി എന്‍ കരുണ്‍ തുടങ്ങിയവരും കമലിനെതിരെ രംഗത്ത് എത്തിയിരുന്നു.

    Read more about: suresh gopi salim kumar iffk kamal
    English summary
    Alleppey Ashraf Wants to Check The Mental Stability Of Kamal; Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X