»   » സ്വപ്‌ന താരങ്ങളുമായി ബാഹുബലിയെ വെല്ലാന്‍ ഒരു ചിരഞ്ജീവി ചിത്രം? പ്രഖ്യാപിച്ചത് രാജമൗലിയും!

സ്വപ്‌ന താരങ്ങളുമായി ബാഹുബലിയെ വെല്ലാന്‍ ഒരു ചിരഞ്ജീവി ചിത്രം? പ്രഖ്യാപിച്ചത് രാജമൗലിയും!

Posted By: Karthi
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമ ലോകം ഇപ്പോള്‍ എല്ലാ ബിഗ് ബജറ്റ് ചിത്രങ്ങളേയും ബാഹുബലിയുമായിട്ടാണ് താരതമ്യം ചെയ്യുന്നത്. ബാഹുബലി സമ്മാനിച്ച വന്‍ വിജയം 100 കോടിക്ക് മുകളില്‍ മുതല്‍ മുടക്കാന്‍ തെലുങ്ക് സിനിമയ്ക്ക് കരുത്ത് നല്‍കുന്നു. ചിരഞ്ജിവി നായകനായി തെലുങ്കില്‍ മറ്റൊരു ചരിത്ര സിനിമ ഒരുങ്ങുകയാണ്. 150 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമ നിര്‍മിക്കുന്നത് ചിരഞ്ജീവിയുടെ മകന്‍ റാം ചരണ്‍ തേജയാണ്. സിനിമയില്‍ വലിയൊരു താര നിര തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. 

സങ്കടം അടക്കാനായില്ല... ആത്മഹത്യയേക്കുറിച്ച് പോലും ചിന്തിച്ച നിമിഷം! ആലിയ ഭട്ട് വെളിപ്പെടുത്തുന്നു!

chiranjeevi 151

സേയ് റാ നരസിംഹറെഡ്ഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് ഏറെ നാളുകള്‍ക്ക് ശേഷം തെലുങ്ക് സിനിമയിലേക്ക് അമിതാഭ് ബച്ചന്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിക്രം വേദയുടെ വിജയത്തിന് ശേഷം വിജയ് സേതുപതി തെലുങ്കിലേക്ക് എത്തുകയാണ്. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ കിച്ച സുദീപ്, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തനി ഒരുവന്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്ത സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

എആര്‍ റഹ്മാന്റെ സംഗീതത്തിലൊരുങ്ങുന്ന ചിത്രം ചിരഞ്ജീവിയുടെ 150ാമത്തെ ചിത്രമാണ്. ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യ സമര പോരാളിയുടെ കഥ എന്ന ടാഗ് ലൈനില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു ചരിത്ര കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്. പത്ത് വര്‍ഷത്തിന് ശേഷം ചിരഞ്ജീവി അഭിനയിച്ച ഖെയ്ദി നമ്പര്‍ വണ്‍ എന്ന ചിത്രത്തിന് ശേഷം റാം ചരണ്‍ നിര്‍മിക്കുന്ന ചിത്രമാണിത്.

English summary
The movie has been titled Sye Raa Narasimha Reddy. It is a biopic on freedom fighter Uyyalawada Narasimha Reddy. This high profile project is being funded by his son Ram Charan under the banner Konidela Production Company. The makers are investing a whopping budget of over Rs 150 crores for this historic movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam