»   » മോഷ്ടിക്കപ്പെട്ട തിരക്കഥ സിനിമയായി, പൃഥ്വി അഭിനയിച്ചു, വിജയിച്ചു; അതാണ് അനാര്‍ക്കലി

മോഷ്ടിക്കപ്പെട്ട തിരക്കഥ സിനിമയായി, പൃഥ്വി അഭിനയിച്ചു, വിജയിച്ചു; അതാണ് അനാര്‍ക്കലി

Posted By:
Subscribe to Filmibeat Malayalam

സംഭവം നടക്കുന്നത് 2013 ഒരു ഒക്ടോബറിലാണ്. തിരക്കഥാകൃത്തായ സച്ചി തന്റെ തിരക്കഥയില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച സമയം. തിരക്കഥ റെഡിയായി. സിനിമയുടെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി 2014 മാര്‍ച്ചില്‍ ഷൂട്ടിങ് ആരംഭിയ്ക്കാനും തീരുമാനിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് കൊച്ചിയില്‍ മേനകയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും തിരക്കഥ മോഷണം പോയത്.

Read More: സച്ചിയുടെ മോഷണം പോയ തിരക്കഥ തിരിച്ചുകിട്ടി

തിരക്കഥയ്‌ക്കൊപ്പം സച്ചിയുടെ ലാപ്‌ടോപ്പും ഐപാടും മറ്റ് അനുബദ്ധ സാധനങ്ങളും കള്ളന്‍ കൊണ്ടുപോയി. ഐപാടും ലാപ്‌ടോപ്പും ഒന്നും പോയതിലല്ല, ഒരു പകര്‍പ്പുപോലും എടുത്തുവയ്ക്കാത്ത തന്റെ തിരക്കഥ പോയതിലായിരുന്നു സച്ചിയ്ക്ക് വിഷമം. അപ്പോഴാണ് സച്ചി ചികിത്സ നടത്തിയിരുന്ന തൃശ്ശൂര്‍ ഔഷധിയിലെ ഡോക്ടറുടെ ഫോണ്‍ കോള്‍ വരുന്നത്. കള്ളന്‍ ലാപ്‌ടോപും മറ്റ് അനുബന്ധ ഉപകരണങ്ങളും എടുത്തു പോയപ്പോള്‍ തിരക്കഥ വള്ളനാട് കെഎസ്ആര്‍ടിസി ബസ്സ്‌റ്റോപ്പില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നു.

കഥയിലെ ട്വിസ്റ്റ് അറിയണ്ടേ, തുടര്‍ന്ന് വായിക്കൂ...

മോഷ്ടിക്കപ്പെട്ട തിരക്കഥ സിനിമയായി, പൃഥ്വി അഭിനയിച്ചു, വിജയിച്ചു; അതാണ് അനാര്‍ക്കലി

വെള്ളാട് കെഎസ്ആര്‍ടിസി ബസ്‌റ്റോപ്പില്‍ നിന്ന് തിരക്കഥ തിരികെ കിട്ടിയപ്പോള്‍, അതില്‍ ഉടമസ്ഥനെ തിരിച്ചറിയാന്‍ തൃശ്ശൂര്‍ ഔഷധിയിലെ ഒരു ഫോണ്‍ നമ്പര്‍ മാത്രമാണ് ഉണ്ടായിരുന്നത്. സ്റ്റേഷന്‍ മാസ്റ്റര്‍ ആ നമ്പറില്‍ ഔഷധിയിലെ ഡോക്ടറെ വിളിച്ച് അന്വേഷിച്ചു. ഡോക്ടറാണ് സച്ചിയെ വിവരം അറിയിച്ചത്.

മോഷ്ടിക്കപ്പെട്ട തിരക്കഥ സിനിമയായി, പൃഥ്വി അഭിനയിച്ചു, വിജയിച്ചു; അതാണ് അനാര്‍ക്കലി

തിരക്കഥ തിരിച്ചു കിട്ടിയ കാര്യമെല്ലാം സന്തോഷമായിരുന്നു. എന്നാല്‍ ഒരു പണിയുമില്ലാത്ത ചിലര്‍ സംവിധായകനെ നിരാശപ്പെടുത്തുന്ന തരത്തില്‍ കിംവദികള്‍ പടച്ചുവിടാന്‍ തുടങ്ങി. മോഷ്ടക്കപ്പെട്ട തിരക്കഥയില്‍ പൃഥ്വിരാജ് അഭിനയിക്കില്ല എന്നായി.

മോഷ്ടിക്കപ്പെട്ട തിരക്കഥ സിനിമയായി, പൃഥ്വി അഭിനയിച്ചു, വിജയിച്ചു; അതാണ് അനാര്‍ക്കലി

പക്ഷെ ആ മോഷ്ടിക്കപ്പെട്ട തിരക്കഥ പൃഥ്വിയ്ക്കിഷ്ടപ്പെട്ടു. പറഞ്ഞ സമയം അല്പം വൈകിയെങ്കിലും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. അത് വിജയിക്കുകയും ചെയ്തു

മോഷ്ടിക്കപ്പെട്ട തിരക്കഥ സിനിമയായി, പൃഥ്വി അഭിനയിച്ചു, വിജയിച്ചു; അതാണ് അനാര്‍ക്കലി

പൃഥ്വിരാജിന്റെ ഹാട്രിക് വിജയം തികച്ച ആ മോഷ്ടിക്കപ്പെട്ട തിരക്കഥയാണ് അനാര്‍ക്കലി. അനാര്‍ക്കലിയുടെ നിരൂപണം വായിക്കാന്‍ ഇവിടെ ക്ലിക്കൂ

English summary
Anarkali's script was looted when it pre-production stage
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam