twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോശം തിരക്കഥയെന്ന് ആരാധകന്‍; മാപ്പ് പറഞ്ഞ് മരക്കാര്‍ തിരക്കഥാകൃത്ത് അനി ഐവി ശശി

    |

    മലയാളികള്‍ ഏറെ നാളുകളായി കാത്തു നിന്ന സിനിമയായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയ സിനിമയുടെ റിലീസ് ഏറെ അനശ്ചിതത്വങ്ങള്‍ക്ക് ഒടുവിലായിരുന്നു നടന്നത്. ചിത്രത്തിനായി രണ്ട് വര്‍ഷത്തോളമായിരുന്നു ആരാധകര്‍ കാത്തിരുന്നത്. ഇടയ്ക്ക് ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒടുവില്‍ ഒരു മാസം നീണ്ടുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ മരക്കാര്‍ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ രണ്ടിനായിരുന്നു സിനിമയുടെ റിലീസ്. വന്‍ വരവേല്‍പ്പായിരുന്നു ചിത്രത്തിന് ആരാധകര്‍ നല്‍കിയത്.

    പ്രണവ് സിനിമയിൽ വരാൻ കാരണം താൻ അല്ല, പ്രിയൻ ചോദിച്ചപ്പോൾ അറിയില്ലെന്ന് പറഞ്ഞു, വെളിപ്പെടുത്തി മോഹൻലാൽപ്രണവ് സിനിമയിൽ വരാൻ കാരണം താൻ അല്ല, പ്രിയൻ ചോദിച്ചപ്പോൾ അറിയില്ലെന്ന് പറഞ്ഞു, വെളിപ്പെടുത്തി മോഹൻലാൽ

    രാത്രി പന്ത്രണ്ട് മണി മുതല്‍ ഫാന്‍സ് ഷോകളുമായി ആരാധകര്‍ എത്തുകയായിരുന്നു. എന്നാല്‍ ചിത്രം പ്രതീക്ഷകള്‍ നിലനിര്‍ത്തിയില്ലെന്നായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ ചിത്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തുകയായിരുന്നു. ചിത്രത്തിലെ ചരിത്രപരമായ പിഴവുകളും തിരക്കഥയിലെ പോരായ്മയും കഥാപാത്രങ്ങളുടെ സംസാര ശൈലിയുമൊക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. പിന്നാലെ ചിത്രത്തെതിരെ ആസൂത്രിതമായ ഡിഗ്രേഡിംഗ് നടത്തുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഈ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു.

    Ani IV Sasi

    ഇപ്പോഴിതാ ചിത്രത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ വ്യക്തിയോട് മാപ്പ് പറഞ്ഞിരിക്കുകയാണ് തിരക്കഥാകൃത്തായ അനി ഐവി ശശി. അനിയും പ്രിയദര്‍ശനും ചേര്‍ന്നായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. പ്രശസ്ത സംവിധായകന്‍ ഐവി ശശിയുടെ മകന്‍ കൂടിയാണ് അനി. ആം ഉട്ടോപ്പിയന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമുള്ള ട്വീറ്റിനാണ് അദ്ദേഹം ക്ഷമ ചോദിച്ചിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

    ''ക്ഷമ ചോദിച്ചു കൊണ്ട് പറയട്ടെ, അലസവും മോശവുമായ തിരക്കഥയാണ് സിനിമയെ ബാധിച്ചത്. ഏതൊരു സിനിമയുടേയും അടിത്തറ തിരക്കഥയാണ്. അത് ദുര്‍ബലമാണെങ്കില്‍ നിങ്ങള്‍ ഗ്രാഫിക് വര്‍ക്കിലൂടെ എന്ത് ചെയ്തിട്ടും കാര്യമില്ല. അവസാന പ്രൊഡക്ട് നിലവാരം കുറഞ്ഞതായിരിക്കും. വല്ലാതെ നിരാശപ്പെടുത്തി. കാലാപാനിയും പഴശ്ശിരാജയും പോലുള്ള സിനിമകള്‍ നമുക്ക് റഫര്‍ ചെയ്യാനുണ്ട്'' എന്നായിരുന്നു ട്വീറ്റ്. ഇതിന് എനിക്കറിയാം വീണ്ടും മാപ്പ് ചോദിക്കുന്നുവെന്നായിരുന്നു അനി ഐവി ശശി നല്‍കിയ മറുപടി.

    നേരത്തെ ചിത്രത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കെതിരെ മോഹന്‍ലാലും രംഗത്ത് എത്തിയിരുന്നു. ഒരു സിനിമ ഉണ്ടാവുന്നത് ഒരുപാട് പേരുടെ കഠിന പ്രയത്‌നം കൊണ്ടാണ്. സിനിമയെ കുറിച്ച് നിരൂപണം നടത്തുന്നത് അത്യാവശ്യമാണ്. അതില്‍ ഒരു പ്രശ്‌നവുമില്ല. എന്നാല്‍ ഇപ്പോള്‍ സിനിമയെ താഴ്ത്തിക്കെട്ടാന്‍ ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

    സിനിമ മേഖലക്കെതിരെയുള്ള ആക്രമണം കൂടിയാണെന്നും ഈ പ്രശ്നം തന്റെ സിനിമയായ മരക്കാറിന്റെ മാത്രം പ്രശ്നമല്ലെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നത് കുറ്റകരമാണെന്നും അത്തരം പ്രവൃത്തി ചെയ്യുന്ന വ്യക്തികള്‍ അതിന്റെ പരിണിതഫലത്തെ കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് കൊണ്ട് അവര്‍ക്ക് ഒരു ഗുണവും ഇല്ലെന്നും ഒരു സ്‌ക്രീനിന്റെ മറവില്‍ ഇരുന്ന കമന്റ് ചെയ്യുമ്പോള്‍ അത് ബാധിക്കുന്നത് സിനിമ മേഖലയെയും അതില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷകണക്കിന് ആളുകളെയുമാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. സിനിമയെ കുറിച്ച് വ്യക്തമായി നിരൂപണം നടത്തുന്നതില്‍ ഒരു പ്രശ്‌നവും ഇല്ല. പക്ഷെ സിനിമയെ കുറിച്ചും നിരൂപണത്തെ കുറിച്ചും അറിയാതെ വെറുതെ സിനിമയെ കുറിച്ച് മോശം പറയുന്നത് ശരിയല്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. ഇത്തരം പ്രവണത കൂടുതലും ഇന്നത്തെ യുവ തലമുറയിലാണ് കണ്ട് വരുന്നതെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.

    ഹോട്ട് ലുക്കില്‍ അനന്യ പാണ്ഡെ; താരസുന്ദരിയുടെ ഹോട്ട് ചിത്രങ്ങളിതാഹോട്ട് ലുക്കില്‍ അനന്യ പാണ്ഡെ; താരസുന്ദരിയുടെ ഹോട്ട് ചിത്രങ്ങളിതാ

    പിന്നാലെ സംവിധായകന്‍ വിഎ ശ്രീകുമാറും പിന്തുണയുമായി എത്തിയിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാറില്‍ പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിന് ആദ്യ ദിനം തന്നെ റെക്കോര്‍ഡ് കളക്ഷനായിരുന്നു ലഭിച്ചിരുന്നത്.

    Read more about: marakkar mohanlal
    English summary
    Ani IV Sasi Writer Of Marakkar Says Sorry To A Fan Who Said Its A Weak Script
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X