»   » ജിംസി ഒന്നുമായിരുന്നില്ല, പുതിയ സിനിമയില്‍ അച്ചാമ്മയായി അപര്‍ണ ബാലമുരളി ചട്ടമ്പിയാവുന്നു!

ജിംസി ഒന്നുമായിരുന്നില്ല, പുതിയ സിനിമയില്‍ അച്ചാമ്മയായി അപര്‍ണ ബാലമുരളി ചട്ടമ്പിയാവുന്നു!

Posted By:
Subscribe to Filmibeat Malayalam

മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എത്തിയ അപര്‍ണ ബാലമുരളി നായികയായി അഭിനയിക്കുന്ന പുതിയ സിനിമയാണ് കാമുകി. ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി പ്രധാന വേഷത്തിലഭിനയിക്കുന്ന സിനിമയിലൂടെ അപര്‍ണ വീണ്ടും ഞെട്ടിക്കാനുള്ള പുറപ്പാടാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.

അനശ്വര പ്രണയം ഇനിയും കാണാം! ടൈറ്റാനിക് വീണ്ടും വരുന്നു, ഇത്തവണ പ്രത്യേകതയുണ്ട്! ട്രെയിലര്‍ പുറത്ത്!

aparna-balamurali

ഇതിഹാസ, സ്‌റ്റൈയില്‍ എന്നീ സിനിമകള്‍ക്ക് ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മുമ്പ് ചെയ്തിരുന്ന കഥാപാത്രങ്ങൡ നിന്നും വ്യത്യസ്ത കഥാപാത്രമാണ് കിട്ടിയിരിക്കുന്നത്. അച്ചാമ്മ എന്നു പേരില്‍ ഒരു ചട്ടമ്പിയാണ് പുതിയ സിനിമയിലെ അപര്‍ണ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

വെറും മുപ്പത് മിനുറ്റുള്ള പരിപാടിയ്ക്ക് പ്രിയങ്ക ചോപ്ര ചോദിച്ച പ്രതിഫലം ഞെട്ടിക്കും!

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. പ്രണയവും കോമഡിയും കോര്‍ത്തിണക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ അന്ധനായ ചെറുപ്പക്കാരനെ പ്രണയിക്കുന്ന കാമുകിയുടെ കഥയാണ് പറയുന്നത്. കാഴചാദിനത്തില്‍ വ്യത്യസ്ത പരിപാടികളുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്നിരുന്നു.

English summary
The film, which will be her next release will also feature Asif Ali's younger brother Askar. "I play a chattambi named Achamma in the film. It's a very different from what I have done and a feisty girl in contrast with Askar's visually impaired character," she says. The movie is currently in its post-production stage.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam