»   » വ്യത്യസ്ത ഗെറ്റപ്പിൽ ശരത് അപ്പാനി!! 'കോണ്ടസ’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്

വ്യത്യസ്ത ഗെറ്റപ്പിൽ ശരത് അപ്പാനി!! 'കോണ്ടസ’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്

Written By:
Subscribe to Filmibeat Malayalam

അങ്കമാലി ഡയറീസ് എന്ന ഹിറ്റ് സിനിമയ്ക്കശേഷം അപ്പാനി ശരതിനെ നായകനാക്കി നവാഗതനായ സുദീപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കോണ്ടസ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അപ്പാനി ശരത് തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ശ്രീജിത് രവി , ഹരീഷ് പേരടി, സുനില്‍ സുഖദ, രാജേഷ് ശര്‍മ്മ, കിച്ചു ഡെല്ലസ്, സുര്‍ജിത് , ബൈജുവാസു, ധീരജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അതിര പട്ടേൽ, അതുല്യ എന്നീ പുതുമഖങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

appani sarath

കണ്ണിനും കാതിനും കുളിർമ!! യാത്രാക്കാഴ്ച്ചകളുമായി 'നമസ്‌തേ ഇന്ത്യ'യിലെ ഗാനം

സിപ്പി ക്രിയേറ്റീവ് വർക്സ് പ്രൈവറ്റ് ലിമിററഡിന്റെ ബാനറിൽ പ്രവാസി മലയാളിയായ സുഭാഷ് സിപ്പിയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ , സംഭാഷണം തയ്യാറാക്കുന്നത് റിയാസാണ്. സംഗീതം റിജോഷ് , ജെഫ്രിസ് എന്നിവർ ചേർന്നാണ് നിർവഹിക്കുന്നത്. പശ്ചാത്തല സംഗീതം നിർവഹിക്കുന്നത് ഗോപീ സുന്ദറാണ്. നിരവധി പരസ്യ ചിത്രങ്ങളും പോലീസ്- എക്‌സൈസ് വകുപ്പുകള്‍ക്ക് വേണ്ടി ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്ത് സുദീപ് ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്റർ സംവിധായകൻ  പ്രിയദർശനാണ് പുറത്തു വിട്ടത്.

Sri: ഉപദേശത്തിന് നന്ദി!! സൂപ്പര്‍താരത്തിന് മറുപടിയുമായി തുണിയുരിഞ്ഞ് പ്രതിഷേധിച്ച നടി..

കുന്നുങ്കുളം, കുറ്റിപ്പുറം, വാളാഞ്ചേരി എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. കോട്ടയം നസീർ സംവിധാനം ചെയ്യുന്ന സംവിധായകൻ രഞ്ജിത്ത് നിർമ്മിക്കുന്ന ടോർച്ച് എന്ന ചിത്രത്തിൽ അപ്പാനി ശരതാണ് നായകനായി എത്തുന്നത്. ഈ വർഷം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

 ഫേസ്ബുക്ക് പോസ്റ്റ്

English summary
appani sarath movie contessa movie first look poster out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X