സെവന്‍ത് ഡേയിലൂടെ അരവിന്ദ് സ്വാമി തിരിച്ചെത്തുന്നു

By Lakshmi

തമിഴിലും മലയാളത്തിലും പ്രിതാരമായിരുന്ന അരവിന്ദ് സാമി തിരിച്ചെത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിട്ട് നാളുകള്‍ കുറച്ചായി. ഡാഡി, ദേവരാഗം, മുംബൈ തുടങ്ങി പലനല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള അരവിന്ദ് സ്വാമി കുറേക്കാലമായി സിനിമയില്‍ അത്ര സജീവമായിരുന്നില്ല. ഇതിനകം ശരീരഭാരമെല്ലാം കൂടിയ താരം അടുത്തിടെ വീണ്ടും തടിയെല്ലാം കുറച്ച് സൗന്ദര്യവും ആരോഗ്യവും വീണ്ടെടുത്തിരുന്നു.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അരവിന്ദ് സ്വാമി തിരിച്ചെത്തുന്നത് മലയാളചിത്രത്തിലൂടെയായിരിക്കും. അതും പൃഥ്വിരാജ് നായകനാകുന്ന സെവന്‍ത് ഡേ എന്ന ത്രില്ലറിലൂടെ.

Arvind Swamy In Prithviraj’s 7th Day

പൃഥ്വിരാജ് നാല്‍പ്പതുപിന്നിട്ട കഥാപാത്രമായി തീര്‍ത്തും വ്യത്യസ്തമായ ലുക്കില്‍ എത്തുന്നുവെന്നതിന്റെ പേരില്‍ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞ ചിത്രമാണ് സെവന്‍ത് ഡേ. ഈ അന്വേഷണാത്മക ചിത്രത്തില്‍ അരവിന്ദ് സ്വാമിയുടെ ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.

ചിത്രത്തില്‍ ജനനി അയ്യരാണ് നായികയായി എത്തുന്നത്. ടോവിനോ തോമസ്, അനു മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് അഖില്‍ പോള്‍ ആണ്. ഊട്ടി, വാഗമണ്‍, കൊച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചാണ് സെവന്‍ത് ഡേ ചിത്രീകരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X