twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ സര്‍ വന്നിറങ്ങിയതും ആളുകള്‍ കൂടി, പക്ഷെ സത്യം ആര്‍ക്കും മനസിലായില്ല; മുംബൈ അനുഭവം

    |

    കീര്‍ത്തിചക്ര, കുരുക്ഷേത്ര തുടങ്ങിയ വലിയ വിജയങ്ങള്‍ ഒരുക്കിയ മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമായിരുന്നു കര്‍മയോദ്ധ. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ചത് പോലൊരു വിജയം നേടാന്‍ സാധിക്കാതെ വരികയും പരാജയപ്പെടുകയും ചെയ്തു. ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടറായിരുന്ന സുരേഷ് ഇളമ്പല്‍ കര്‍മയോദ്ധയുടെ ചിത്രീകരണ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ്.

    സെക്‌സി ലുക്കില്‍ ശ്രാവന്തി; ഹോട്ട് ചിത്രങ്ങള്‍ കാണാം

    മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അ്‌ദ്ദേഹം മനസ് തുറന്നത്. മുംബൈയില്‍ ചിത്രീകരണം നടക്കുന്നതിനിടെ ആളുകള്‍ കൂടിയ അനുഭവവും എന്തു കൊണ്ട് സിനിമ പരാജയപ്പെട്ടുവെന്നുമെല്ലാം സുരേഷ് മനസ് തുറക്കുകയാണ്. സുരേഷിന്റെ വാക്കുകളിലേക്ക്.

    ആളുകള്‍ ചുറ്റിനും കൂടി

    ചിത്രത്തില്‍ ലാല്‍ സര്‍ വന്നിറങ്ങുന്നൊരു രംഗമുണ്ട്. മുംബൈ സിറ്റിയില്‍ വച്ചാണ്. തീവ്രവാദികളെ പിടിക്കാന്‍ വരുന്ന രംഗമാണ്. ഒരു കുതിരലായത്തിനുള്ളിലേക്കാണ് വരുന്നത്. പുള്ളി വന്നിറങ്ങിയതും ആളുകള്‍ ചുറ്റിനും കൂടി. ഷൂട്ടാണെന്നൊന്നും അവര്‍ നോക്കിയില്ല. ഞങ്ങള്‍ ക്യാമറയൊക്കെ ഒളിപ്പിച്ചു വച്ചിരുന്നു. കണ്‍ട്രോള്‍ ചെയ്യാനായി ഞങ്ങള്‍ ചുറ്റിലും നിക്കുന്നുമുണ്ടായിരുന്നു. അപ്പോഴത്തേക്കും നാലുപാടുനിന്നും ആളുകള്‍ കൂടി.

    നല്ല ക്രൗഡിനെ കിട്ടി

    ഹിന്ദിക്കാരും മലയാളികളുമെല്ലാമുണ്ടായിരുന്നു. ആ സീനില്‍ അഭിനയിക്കാന്‍ കുറച്ച് മുംബൈ പോലീസുകാരുമുണ്ടായിരുന്നു. അവര്‍ക്ക് കാര്യം മനസിലായതോടെ കയറ്റി വിടുകയായിരുന്നു. ആളുകള്‍ കരുതിയത് എന്തോ വലിയ സംഭവമാണെന്നായിരുന്നു. നമുക്ക് എന്തായാലും നല്ല ക്രൗഡിനെ കിട്ടി. യാതൊരു ചെലവുമില്ലാതെ നല്ല ഗംഭീരമായി തന്നെ ആ രംഗം ചിത്രീകരിക്കാനായി. ഓഫീസ് ടൈമായിരുന്നു. വണ്ടിയും ആളുകളുമൊക്കെയായി ഗംഭീരമായിരുന്നു ആ സീന്‍. നമ്മളൊക്കെ റൈറ്റിംഗ് പാഡൊന്നുമില്ലാതെയായിരുന്നു നിന്നത്. അതുകൊണ്ട് ഞങ്ങളും ആ ക്രൗഡിന്റെ ഭാഗമായി.

    മേജർ രവിയുടെ രീതികളെ കുറിച്ചും അദ്ദേഹം മനസ് തുറന്നു. മേജര്‍ രവി സര്‍ അങ്ങനെ പട്ടാള ചിട്ടയിലൊന്നുമല്ല സെറ്റില്‍. ആദ്യമൊക്കെ ഉണ്ടായിരുന്നുവെന്നാണ് കേട്ടത്. ഞാന്‍ ചേരുമ്പോഴേക്കും അങ്ങനെയൊന്നുമില്ല. പുള്ളിയുടെ മേക്കിംഗ് സ്റ്റൈല്‍ വേറെ തന്നെയാണ്. ഒരു സീന്‍ തന്നെ വേറെ വേറെ ആംഗിളുകളിലൊക്കെ എടുക്കും. നല്ല രസമുള്ളൊരു മേക്കിംഗ് സ്‌റ്റൈലാണ്. നമ്മളോടൊക്കെ വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പട്ടാള സിനിമകള്‍ മാത്രം എടുക്കുന്നതിനെ കുറിച്ചും അദ്ദേഹം മനസ് തുറന്നു.

    ഓടി നടന്നുള്ള വര്‍ക്കായിരുന്നു

    പുള്ളി അതിനകത്ത് അങ്ങനെ മുഴുകി നില്‍ക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് അത്തരം സിനിമകള്‍ പുള്ളിയ്ക്ക് എളുപ്പമാണ്. മോഹന്‍ലാല്‍ നല്ല ഡെഡിക്ഷേനോടെയാണ് അഭിനയിക്കുന്നത്. രവി സാറിന്റെ ക്ലാസുണ്ടാകും ആദ്യം. ലാല്‍ സര്‍ അത്ര വലിയ ജീനിയസാണ്. അദ്ദേഹത്തിന് ഒരു ദിവസം പറഞ്ഞു കൊടുത്താല്‍ മതി. ഓടി നടന്നുള്ള വര്‍ക്കായിരുന്നു കര്‍മയോദ്ധയുടേത്. 26 ദിവസമേ ഉണ്ടായിരുന്നുവെങ്കിലും ഒരുപാട് സ്ഥലങ്ങളിലായിട്ടായിരുന്നു ചിത്രീകരണമെന്നും അദ്ദേഹം പറഞ്ഞു.

    Recommended Video

    The only Malayalam actor Which Mohanlal follow on Instagram | FilmiBeat Malayalam
    കഥ മനസിലാക്കാന്‍ സാധിച്ചില്ല

    എന്തുകൊണ്ടാകാം സിനിമ പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ ഇടയിലെ കുറേ ഭാഗങ്ങള്‍ ദൈര്‍ഘ്യ പ്രശ്‌നം മൂലം കട്ട് ചെയ്യേണ്ടി വന്നു. അത് സിനിമയുടെ മൊത്തത്തിലുള്ള കഥയെ ബാധിച്ചു. ചിത്രത്തിന്റെ കഥ ആളുകള്‍ക്ക് മനസിലാക്കാന്‍ സാധിച്ചില്ല. ഒരു തവണ കണ്ടിട്ട് മനസിലായില്ലെന്ന് പറഞ്ഞ് പലരും വിളിച്ചുവെന്നും സുരേഷ് പറയുന്നു. കീര്‍ത്തിചക്രയുടേയും കുരുക്ഷേത്രയുടേയും അത്രയും വരില്ലെങ്കിലും മോശമാകില്ലെന്നായിരുന്നു കരുതിയത്. പക്ഷെ ആളുകള്‍ക്ക് ദഹിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Read more about: mohanlal major ravi karmayodha
    English summary
    Associate Director Recalls An Incident Happened During The Shoot Of Karmayodha, Read More In malayalam here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X