»   » അയ്യപ്പബൈജുവിന് മണിരത്‌നത്തിന്റെ വിളി

അയ്യപ്പബൈജുവിന് മണിരത്‌നത്തിന്റെ വിളി

Posted By:
Subscribe to Filmibeat Malayalam
Ayyappa Baiju
മലയാളം ടെലിവിഷന്‍ ചാനലിലെ ഔദ്യോഗിക കള്ളുകുടിയനായി തിളങ്ങിയ അയ്യപ്പ ബൈജുവിന് തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകന്‍ മണിരത്‌നത്തിന്റെ കടല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ഒത്തുവന്നിരിക്കുന്നു.

ബൈജു സ്ഥിരമായി ചെയ്തുവരുന്ന കോമഡി വേഷത്തില്ല മറിച്ച് പ്രധാന ക്യാരക്ടര്‍ റോളിലേക്കാണ് ബൈജുവിന് അവസരം കൈ വന്നിരിക്കുന്നത്. മലയാള സിനിമയില്‍ ബൈജുവിന് വളരെ കുറഞ്ഞ അവസരങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണതന്റെ നാലു പെണ്ണുങ്ങള്‍ എന്ന ചിത്രത്തില്‍ ബൈജുവിന് അവസരം നല്‍കുകയുണ്ടായി.

മലയാള സിനിമ മുഖ്യധാര ബൈജുവിനെ പാടെ അവഗണിച്ചമട്ടാണ്. മണിരത്‌നത്തിന്റെ ഏറ്റവും ഒടുവിലത്തെ സിനിമയായ രാവണനില്‍ പൃഥ്വിരാജിന് പ്രധാന വേഷം നല്‍കിയിരുന്നു. പുതിയ ചിത്രമായ കടലില്‍ മലയാളി താരം ലാലിന് ശ്രദ്ധേയമായ വേഷം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ലാലിന്റെ തിരക്കുകള്‍ കാരണം ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ല.

തമിഴിലെ മുന്‍ നായക താരം കാര്‍ത്തിക്കിന്റെ മകന്‍ ഗൗതം കാര്‍ത്തിക്, മുന്‍ നായിക രാധയുടെ മകള്‍ തുളസി എന്നിവരാണ് കടലിലെ മുഖ്യകഥാപാത്രങ്ങള്‍. ഇത് ഇവരുടെ ആദ്യ ചിത്രവും കൂടിയാണ്. അര്‍ജ്ജുന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബൈജുവിന് ഈ ചിത്രം തമിഴില്‍ ഒരു ബ്രേക്ക്
സമ്മാനിച്ചേക്കാന്‍ ഇടയുണ്ട്. ബൈജുവിനെ പോലെ കഴിവും യോഗ്യതയുമുള്ള നിരവധി താരങ്ങള്‍ക്ക് മലയാളസിനിമയില്‍ അവസരങ്ങള്‍ ലഭിക്കാതെ പോവുന്നുണ്ട്.

English summary
Ayyappa Baiju got an opportunity to act in Mani Ratnam's film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam