twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നെറ്റില്‍ സിനിമ: തേജസ് നായര്‍ക്ക് നോട്ടീസ്

    By Nisha Bose
    |

    പുതിയ മലയാള സിനിമകള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത തമിഴ് റോക്കേഴ്‌സ് എന്ന സൈറ്റിന്റെ ഉടമ തേജസ് നായര്‍ക്ക് ആന്റി പൈറസി സെല്‍ നോട്ടീസയച്ചു. ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമയുടെ വിതരണക്കാര്‍ നല്‍കിയ പരാതിയനുസരിച്ചാണ് നടപടി.

    പുതിയ മലയാള സിനിമകള്‍ അപ്‌ലോഡ് ചെയ്ത 16 സൈറ്റുകളുടെ ഉടമകള്‍ക്കെതിരെയും നോട്ടീസ് അയയ്ക്കുമെന്ന് ആന്റി പൈറസി സെല്‍ അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കെതിരെ പ്രഥമദൃഷ്ടാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് മുന്‍പ് വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.

    അടുത്തിടെ ഏറ്റവുമധികം പേര്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ചിത്രമാണ് ബാച്ചിലര്‍ പാര്‍ട്ടി. ബാച്ചിലര്‍ പാര്‍ട്ടിയുടെ ഡിവിഡി റിലീസായി രണ്ട് ദിവസത്തിനുള്ളില്‍ ഇന്റര്‍നെറ്റില്‍ സിനിമയുടെ വ്യാജപകര്‍പ്പ് കണ്ട് തീര്‍ത്തത് 33,000പേരാണ്. ഇതില്‍ 1010പേര്‍ സിനിമ ഡൗണ്‍ലോഡ് ചെയ്ത് നെറ്റിലൂടെ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഷെയര്‍ ചെയ്തു. ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് ആന്റി പൈറസി സെല്‍ അറിയിച്ചിരുന്നുഇന്‍ര്‍നെറ്റിലെ വ്യാജസിനിമാ ഇടപാടുകള്‍ പിന്തുടര്‍ന്ന് പിടികൂടാന്‍ മാത്രമായി വികസിപ്പിച്ച പുതിയ ജാദു സോഫ്റ്റ് വെയറാണ് ബാച്ചിലര്‍ പാര്‍ട്ടി കണ്ടവരെ കുടുക്കിയിരിക്കുന്നത്.

    English summary
    Anti-piracy cell of the Kerala Police has sent notice to Tamil Rockers website owner Tejas Nair
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X