For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളുടെ ചിത്രത്തിന് കീഴില്‍ വന്ന കമന്‍റ്! ഹൃദയം തകര്‍ന്നുപോയി! നടന്‍റെ വെളിപ്പെടുത്തല്‍ വൈറല്‍!

  |

  നീണ്ടനാളത്തെ കഠിന പ്രയത്‌നത്തിനൊടുവിലായാണ് ഒരു സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്.സിനിമയെ വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കാതെ പോവുന്ന കാര്യങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായാണ് ബിബിന്‍ ജോര്‍ജും നമിത പ്രമോദും തുറന്നുപറഞ്ഞത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇവര്‍ മനസ്സ് തുറന്നത്. പരിമിതികളെ അതിജീവിച്ച് മുന്നേറുന്ന ബിബിന്‍ ജോര്‍ജിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അതേ സമയം തന്നെ കടുത്ത സൈബര്‍ ആക്രമണത്തിനും ഇരയായിട്ടുണ്ട് അദ്ദേഹം.

  പേളി മാണിക്ക് മധുരം നല്‍കി ശ്രീനിയുടെ ആഘോഷം! സന്തോഷത്തിന് പിന്നിലൊരു കാരണമുണ്ട്! അറിയുമോ?

  സിനിമ ഇഷ്ടമായില്ലെന്ന് പറയാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകര്‍ക്കുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രവണത തെറി വിളിക്കുന്നതും ആവശ്യമില്ലാതെ വീട്ടുകാരെക്കൂടി ഇത്തരത്തിലുള്ള വിഷയങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതാണെന്നും അദ്ദേഹം പറയുന്നു. അത്തരത്തില്‍ തനിക്ക് നേരിടേണ്ടി വരുന്ന മോശം അനുഭവത്തെക്കുറിച്ചും ബിബിന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. നമിത പ്രമോദും ഇത്തരത്തിലുള്ള അനുബവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ഇരുവരും നായികനായകന്‍മാരായെത്തിയ മാര്‍ഗംകളി വിജയകരമായി മുന്നേറുകയാണ്.

  അടുത്തിടെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകളുടെ ചിത്രത്തിന് കീഴില്‍ വന്ന കമന്റുകള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് ബിബിന്‍ പറയുന്നു. ഉരുക്കുവനിത എന്ന ക്യാപ്ഷനോടെയായിരുന്നു താന്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയായാണ് അതെങ്ങനെ ഉരുക്ക് വനിതയാവുമെന്ന ചോദ്യവും അതിനുള്ള മറുകമന്റും വന്നത്. സോഷ്യല്‍ മീഡിയയിലൂടെ മകളുടെ ചിത്രം വൈറലായി മാറിയിരുന്നു.

  വൈകല്യമുള്ളയാളായ തന്‍റെ മകള്‍ എങ്ങനെ വനിതയാവുമെന്നായിരുന്നു ഒരാളുടെ ചോദ്യം. അതേ വൈകല്യം മകള്‍ക്കും ഉണ്ടാവുമെന്നും അതേക്കുറിച്ചായിരിക്കും ഉരുക്ക് വനിതയെന്ന് വിശേഷിപ്പിച്ചതെന്നുമായിരുന്നു മറ്റൊരാളുടെ കമന്‍റ്. ആ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് താരം പറയുന്നു. തന്റെ ഹൃദയം തകര്‍ത്തുകളഞ്ഞ കമന്റായിരുന്നു അത്. മകളെപ്പോലും വെറുതെ വിടുന്നില്ലെന്നത് സങ്കടകരമായ കാര്യമാണ്. താനെന്ത് ചെയ്തിട്ടാണ് ഇത്തരത്തില്‍ പറയുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം.

  ഓപ്പണായി ഒരു കാര്യം പറയുമ്പോള്‍ ജാഡയെന്ന് വിശേഷിപ്പിക്കാതെ അതിലെ കാര്യം മനസ്സിലാക്കുകയെന്നാണ് നമിത പറഞ്ഞത്. തനിക്ക് കംഫര്‍ട്ടബിളല്ലാത്ത രംഗം വരുമ്പോള്‍ അതേക്കുറിച്ച് തുറന്നുപറയാറുണ്ട്. ഇന്റമേറ്റ് രംഗവും ലിപ് ലോക്കുമൊക്കെ വരുമ്പോള്‍ നോ പറയാറുണ്ട്. അത്തരത്തിലുള്ളൊരു സിനിമയായിരുന്നു രണ്ടാമതായി തന്നെ തേടിയെത്തിയത്. ആ ചിത്രം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും നമിത വ്യക്തമാക്കിയിരുന്നു.

  മോഹന്‍ലാലാണ് തന്‍റെ ഇഷ്ട നടനെന്ന് നേരത്തെ ബിബിന്‍ ജോര്‍ജ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ സിനിമകളും ഡയലോഗുമൊക്കെ എല്ലാം മനപ്പാഠമായിരുന്നു. അദ്ദേഹത്തെ അനുകരിച്ച് ആ മാനറിസം തനിക്കൊപ്പം ചേരുകയായിരുന്നു. നോക്കിലും നടപ്പിലുമെല്ലാം മോഹന്‍ലാല്‍ കയറി വന്നതിന് പിന്നാലെയായാണ് ഒരു സുഹൃത്ത് നിനക്ക് നടനാവന്‍ ആഗ്രഹമുണ്ടോയെന്നും അങ്ങനെയാണെങ്കില്‍ മോഹന്‍ലാലിനെ ഇറക്കി വിടണമെന്നും പറഞ്ഞത്. അതിന് ശേഷമാണ് അത് മാറ്റിയത്.

  കഥ പറഞ്ഞ് ഫലിപ്പിക്കുന്ന കാര്യത്തില്‍ ബിബിന്‍ ചേട്ടന് പ്രത്യേക മിടുക്കാണെന്ന് നമിത സാക്ഷ്യപ്പെടുത്തിയിരുന്നു. മാര്‍ഗം കളിയുടെ കഥ പറനായാി സംവിധായകനും അദ്ദേഹവുമാണ് വീട്ടിലേക്ക് വന്നത്. കഥ പറയുന്നതിനിടയില്‍ പല സംഭവങ്ങളും അദ്ദേഹം അനുകരിച്ച് കാണിക്കുന്നുണ്ടായിരുന്നു. വീട്ടില്‍ എല്ലാവരും കഥ കേട്ടിരുന്നുവെന്നും അതിന് ശേഷം ഈ സിനിമ ഒഴിവാക്കരുതെന്ന് പറഞ്ഞിരുന്നതായും നമിത പറഞ്ഞിരുന്നു. മികച്ച പ്രതികരണവുമായി മുന്നേറുകയാണ് മാര്‍ഗം കളി.

  സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരില്‍ മിക്കവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പുതിയ വിശേഷങ്ങളും സന്തോഷങ്ങളേക്കുറിച്ചുമൊക്കെ അവര്‍ വാചാലരാവാറുമുണ്ട്. എന്നാല്‍ അതിനിടയില്‍ കടുത്ത വിമര്‍ശനവും അസഭ്യവര്‍ഷവുമൊക്കെ ചൊരിഞ്ഞ് എത്തുന്നവരുമുണ്ട്. എന്ത് പറഞ്ഞാലും നെഗറ്റീവും ട്രോളുകളുമായെത്തുന്ന പ്രവണത നല്ലതല്ലെന്നാണ് നമിത പ്രമോദും ബിബിന്‍ ജോര്‍ജും പറയുന്നത്. സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കിയ കാര്യമാണ് ഇതെന്നും ഇരുവരും പറഞ്ഞിരുന്നു.

  English summary
  Bibin George's shocking revealations about Cyber Attack
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X