»   » ദേശീയ അവാർഡ് ജേതാവായ സുരഭി വാർഡ് കൗൺസിലറാവുന്നു.. ചിപ്പിയുടെ ട്രെയിലര്‍ പുറത്തിറങ്ങി!

ദേശീയ അവാർഡ് ജേതാവായ സുരഭി വാർഡ് കൗൺസിലറാവുന്നു.. ചിപ്പിയുടെ ട്രെയിലര്‍ പുറത്തിറങ്ങി!

Posted By:
Subscribe to Filmibeat Malayalam

കുട്ടികളുടെ സിനിമയല്ല രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വേണ്ടിയുള്ള സിനിമയാണ് എന്ന ടാഗ് ലൈനിലാണ് ചിപ്പി പുറത്തിറങ്ങുന്നത്. പ്രദീപ് ചൊക്ലിയാണ് സംവിധായകന്‍. ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മി വാർഡ് കൗൺസിലറായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വൃത്തിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാവാത്ത കഥാപാത്രമായാണ് സുരഭി എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ ഇതിനോടകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്.

100 ശതമാനം തൃപ്തി തരുന്ന ഇമോഷണല്‍ ത്രില്ലറായ വില്ലനെ ഞെരിച്ച് കൊല്ലുന്നു.. ആഞ്ഞടിച്ച് സംവിധായകന്‍!

വില്ലനില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന തുറന്നുപറച്ചിലുമായി സിദ്ദിഖ്.. ഇങ്ങനെ തോന്നാനുള്ള കാരണം?

കടപ്പുറം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിപ്പിക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് വിനീഷ് പാലയാടാണ്. ജലീൽ ബാദുഷയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. രമേശ് കാവിലിന്‍റെ വരികൾക്ക് സച്ചിൻ ബാലു,റോഷൻ ഹരീഷ് എന്നിവർ ചേര്‍ന്നാണ് സംഗീതം നൽകിയിരിക്കുന്നത്. കെ എസ് ചിത്ര , ജയചന്ദ്രൻ , ശ്രേയ ജയദീപ്, സൂര്യ ഗായത്രി എന്നിവരാണ് ചിത്രത്തിൽ ഗാനങ്ങൾ ആലപിക്കുന്നത്.

Surabhi

മണികണ്ഠൻ ആചാരി,ജോയ് മാത്യു, ഇന്നസെന്‍റ്, , ഇന്ദ്രൻസ് , സലിം കുമാർ , ശ്രിന്ദാ , ശ്രുതി മേനോൻ, സുരഭി ലക്ഷ്മി , മറിമായം ഫെയിം മഞ്ജു എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

English summary
Chippy official trailer is out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam