twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് ലാലേട്ടന്‍ സംവിധായകനായി, ഞാനും ലാല്‍ ജോസും സഹായികള്‍: അറിയാക്കഥ പറഞ്ഞ് ദിലീപ്

    |

    മലയാള സിനിമയുടെ സൂപ്പര്‍താരം മോഹന്‍ലാല്‍ സംവിധായകന്റെ കുപ്പായം അണിയുകയാണ്. 40 വര്‍ഷത്തിലേറെയായി മലയാള സിനിമയുടെ മുഖമാണ് മോഹന്‍ലാല്‍. നടനില്‍ നിന്നും സംവിധായകനിലേക്ക് മോഹന്‍ലാല്‍ കടക്കുമ്പോള്‍ ആരാധകരും സിനിമാലോകവും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

    കുട്ടിയുടുപ്പും ക്യൂട്ട് ചിരിയും; മനം കവർന്ന് അമെെറ

    കഴിഞ്ഞ ദിവസമായിരുന്നു ബറോസിന്റെ പൂജാ ചടങ്ങ് നടന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, തുടങ്ങിയ താരങ്ങളും ചടങ്ങിനെത്തിയിരുന്നു. സത്യന്‍ അന്തിക്കാട്, സിബി മലയില്‍, ഫാസില്‍ തുടങ്ങിയ സംവിധായകരും ചടങ്ങില്‍ സാന്നിധ്യമായിരുന്നു. മോഹന്‍ലാലിനെ സംവിധായകനെ കുറിച്ചാണ് മിക്കവരും സംസാരിച്ചത്. ഇതിനിടെ മോഹന്‍ലാല്‍ സംവിധായകനായി മാറിയ അധികമാര്‍ക്കും അറിയാത്ത കഥ പറയുകയായിരുന്നു ദിലീപ്.

    നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്

    'ലാലേട്ടനിലെ സംവിധായകനെ കുറിച്ച് ഇവിടെ സത്യേട്ടന്‍ പറയുകയുണ്ടായി. ഞാന്‍ അത് നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. ഉള്ളടക്കം എന്ന സിനിമയിലെ ഒരു ഫൈറ്റ് രംഗം കമ്പോസ് ചെയ്തത് ലാലേട്ടനായിരുന്നു അന്ന് ലാലേട്ടന്റെ സഹായികളായി ഉണ്ടായിരുന്നത് ഞാനും ലാല്‍ ജോസുമായിരുന്നു. അങ്ങോട്ട് എടുത്തിട്ട് ഇടിക്കുക, ഇങ്ങോട്ട് എടുത്തിട്ട് ഇടിക്കുക എന്നൊക്കെ അദ്ദേഹം പറയുമ്പോള്‍ ഞങ്ങള്‍ അത് കാണിച്ചു കൊടുക്കുമായിരുന്നു. അങ്ങനെ അത് മൊത്തം കമ്പോസ് ചെയ്തത് ലാലേട്ടനായിരുന്നു''. ദിലീപ് പറയുന്നു.

    മാറി നടന്നത്

    'നടന്മാര്‍ സംവിധാനത്തിലേക്കൊന്നും പോകാതെ മാറി നടക്കാറുണ്ട്. ലാലേട്ടന്‍ അങ്ങനെ മാറി നടന്നത് ഏറ്റവും മൂല്യമുള്ള ഒന്നിനെ തേടിയായിരുന്നു. നേരത്തെ പൃഥ്വി പറഞ്ഞത് പോലെ അതൊരു ഭാഗ്യം തന്നെയാണ്. ലാലേട്ടന്‍ സിനിമ ചെയ്യുന്നുവെന്ന് കേട്ടപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് ചെറിയ വേഷമെങ്കിലും ഉണ്ടോ എന്നായിരുന്നു. പാസിംഗ് ഔട്ടായെങ്കിലും. പക്ഷെ ഇതിലെ ആള്‍ക്കാരെ കണ്ടപ്പോള്‍ മനസിലായി അതിനും സ്‌കോപ്പില്ലെന്ന്' ദിലീപ് കൂട്ടിച്ചേര്‍ത്തു.

    ബറോസില്‍ നടന്‍ പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ ആദ്യ സംവിധാനമായ ലൂസിഫറില്‍ മോഹന്‍ലാലായിരുന്നു നായകന്‍. ബറോസില്‍ തനിക്ക് അവസരം നല്‍കിയതിന് മോഹന്‍ലാലിനോടും ആന്റണി പെരുമ്പാവൂരിനോടും പൃഥ്വിരാജ് നന്ദി പറഞ്ഞു.

    എന്നെ തന്നെ വിളിച്ചതിന്

    'ബറോസിന്റെ തിരക്കഥ വായിച്ച ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. ഈ സിനിമയുടെ ഭാഗമായ ഒരാളെന്ന നിലയില്‍ ഈ ചിത്രത്തെ കുറിച്ച് പുകഴ്ത്തിപ്പറയാന്‍ എനിക്ക് അവകാശമില്ല. അല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരുപാട് പുകഴ്ത്തുമായിരുന്നു. ആദ്യം തന്നെ ഞാന്‍ ലാലേട്ടനോട് നന്ദി പറയുകയാണ്. അദ്ദേഹത്തിന് ഇന്ത്യയിലെ ഏത് ഭാഷയിലേയും ലോകത്തിലെ തന്നെ ഏതൊരു നടനേയും ആ റോളില്‍ കൊണ്ടു വരാമായിരുന്നു. പക്ഷെ എന്നെ തന്നെ വിളിച്ചതിന് ഞാന്‍ നന്ദി പറയുകയാണ്'.

    Recommended Video

    Mammootty speech About Mohanlal Directing Film
    സുചിത്ര

    ്മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും സംസാരിച്ചിരുന്നു. സാധാരണ താന്‍ സ്റ്റേജിലേക്ക് വരാറില്ലെന്നും പക്ഷെ ഇത് ചേട്ടന്റെ ജീവിതത്തിലേയും കരിയറിലെ പ്രധാനപ്പെട്ട നിമിഷമായതിനാലാണെന്നും സുചിത്ര പറഞ്ഞു. ബാറോസിനെ കുറിച്ച് കേട്ടപ്പോള്‍ സന്തോഷം തോന്നി. തിരക്കഥ വായിച്ച് താന്‍ അത്ഭുതപ്പെട്ടുവെന്നും സുചിത്ര പറയുന്നു. സംവിധാനം ചെയ്യാനുള്ള തീരുമാനം വളരെ നന്നായെന്ന് സുചിത്ര പറയുന്നു. തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്‍ ഇഷ്ടമുള്ള സംവിധായകനായി മാറുമെന്നും സുചിത്ര പറഞ്ഞു.

    Read more about: mohanlal barroz dileep
    English summary
    Dileep Reveals The Unknown Story Of How Mohanlal Became A Director And He Assisted Him, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X