twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അതായിരുന്നു പരാജയങ്ങളുടെ കാരണം, മോഹന്‍ലാലുമൊത്തൊരു സിനിമ; സിബി മലയില്‍ പറയുന്നു

    |

    മലയാള സിനിമയിലെ ഇതിഹാസ സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുകയും വീണ്ടും വീണ്ടും കണ്ടു കൊണ്ടിരിക്കുകയും ചെയ്യുന്ന നിരവധി സിനിമകള്‍ അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു അദ്ദേഹം. ആ ഇടവേള അവസാനിപ്പിച്ച് സിബി മലയില്‍ വീണ്ടുമെത്തുകയാണ്.

    ചിരിച്ച് മയക്കി സഞ്ജന; സ്‌റ്റൈലിഷ് ചിത്രങ്ങളിതാ

    ആറ് വര്‍ഷം എന്നത് വലിയൊരു ഇടവേള തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. താന്‍ സിനിമ ചെയ്യാന്‍ വേണ്ടി സിനിമ ചെയ്യുന്നയാളല്ലെന്നും തന്നെ ത്രസിപ്പിക്കുന്ന ഒരു കഥ വന്നെങ്കില്‍ മാത്രം സിനിമ ചെയ്യൂവെന്നാണ് തീരുമാനമെന്നും അദ്ദേഹം പറയുന്നു. അതാണ് ഇടവേളയ്ക്ക് കാരണമെന്നും അദ്ദേഹം പറയുന്നു.

    തിരികെ എത്തുമ്പോള്‍

    അതേസമയം മുമ്പ് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം സിനിമ എടുക്കേണ്ടി വന്നിട്ടുണ്ടെന്നും അതാണ് പരാജയങ്ങളുടെ വലിയൊരു കാരണമെന്നും ഇനി അങ്ങനെ ചെയ്യേണ്ടതില്ലെന്നും സിബി മലയില്‍ പറയുന്നു. തിരികെ എത്തുമ്പോള്‍ സിനിമ മാറിയിട്ടുണ്ടെന്നും എന്നാല്‍ അത് എല്ലാക്കാലത്തും സംഭവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാലഘട്ടത്തിനനുസരിച്ച് മാറുക എന്നത് പ്രകൃതി നിയമമാണ്. അത് ആദ്യമായിട്ടല്ലെന്നും എന്നാല്‍ അതിനെ ആഘോഷിക്കാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷമേ ആയിട്ടുള്ളൂവെന്നും സിബി പറയുന്നു. ന്യൂജെന്‍ എന്ന പേരൊക്കെ അങ്ങനെ വന്നതാണെന്നും അദ്ദേഹം പറയുന്നു.

    റിയലിസ്റ്റാക്കായി

    മലയാള സിനിമയിലെ പുതുതലമുറയുടെ തുടക്കകാലത്താണ് താന്‍ അപൂര്‍വ്വരാഗം എടുത്തതെന്നും അതിനാല്‍ തനിക്കും ഇത്തരം സിനിമ രീതികളുമായി ചേര്‍ന്നു പോകാനാകുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പഴയ കാലത്തെ അതിഭാവുകത്വം ഇപ്പോഴത്തെ സിനിമയ്ക്കില്ലെന്നും കൂടുതല്‍ റിയലിസ്റ്റാക്കായെന്നും അതാണ് പ്രേക്ഷകനുമായി കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു. തന്റെ പുതിയ സിനിമയായ കൊത്ത് അത്തരത്തിലൊരു റിയലിസ്റ്റിക് ചിത്രമാണെന്നും സിബി മലയില്‍ പറയുന്നു.

     ലോഹിതദാസ്


    എന്റെ പല സിനിമകളും ലോഹിതദാസ് എന്ന എഴുത്തുകാരന്റെയും മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയുടെയും കൂടി സമ്മേളനമായിരുന്നു. ലോഹിയുടെ എഴുത്തിനൊപ്പം എത്താന്‍ കഴിയുന്ന ചുരുക്കം ചിലരേ ഇപ്പോള്‍ വരുന്നുള്ളൂ, ശ്യാം പുഷ്‌കരനെപ്പോലുള്ള ചിലര്‍. ശ്യാമും ദിലീഷ് പോത്തനും ഫഹദ് ഫാസിലും ചേര്‍ന്ന് ഇപ്പോള്‍ അങ്ങനെ ഒരു കൂട്ടുകെട്ടുണ്ടായിക്കഴിഞ്ഞു. അതു രൂപപ്പെട്ടത് അവരുടെ സിനിമകള്‍ ജനത്തിനു സ്വീകാര്യമായതോടെയാണ്. എന്നും സിബി മലയില്‍ പറഞ്ഞു.

    Recommended Video

    Antony Perumbavoor announced new movie with jeethu joseph | FilmiBeat Malayalam
    സിബി മലയില്‍-മോഹന്‍ലാല്‍ കോമ്പോ

    സിബി മലയില്‍-മോഹന്‍ലാല്‍ കോമ്പോയില്‍ ഇനിയൊരു സിനിമയുണ്ടാകുമോ എന്ന ചോദ്യത്തിന് നടന്നേക്കാം ഇല്ലായിരിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തങ്ങളില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന നിലവാരമുള്ളൊരു പ്രൊജക്ട് വന്നാല്‍ മാത്രമേ അത് സംഭവിക്കുകയുള്ളൂവെന്നാണ് അദ്ദേഹം പറയുന്നത്. ലോഹിയുടെ വേര്‍പാടാണ് സിനിമയില്‍ തനിക്കുള്ള നഷ്ടബോധമെന്നും അദ്ദേഹം പറഞ്ഞു. താനും മോഹന്‍ലാലും ലോഹിയും ചേര്‍ന്നൊരു സിനിമ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ വേര്‍പാടെന്നും അത് വലിയ നഷ്ടബോധമാണെന്നും സിബി പറഞ്ഞു.

    Read more about: sibi malayil
    English summary
    Director Sibi Malayil Opens Up About His Comeback And Changes In Cinema, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X