»   » ആരാധകരുടെ തിരക്ക് വിനയായി;ദുല്‍ഖറിന്റെ സിനിമയുടെ ചിത്രീകരണം മുടങ്ങി; വീഡിയോ കാണൂ

ആരാധകരുടെ തിരക്ക് വിനയായി;ദുല്‍ഖറിന്റെ സിനിമയുടെ ചിത്രീകരണം മുടങ്ങി; വീഡിയോ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ആരാധകര്‍ വെട്ട്കിളികളെ പോലെയാണെന്ന് പച്ചാളം ഭാസി പറഞ്ഞതോര്‍മയില്ലെ. അവരെ വെറുപ്പിക്കാന്‍ പാടില്ല, അവര് നമ്മളെ എത്ര വെറുപ്പിച്ചാലും. എന്ത് പറഞ്ഞിട്ടെന്താ കാര്യം, ആരാധകര്‍ കാരണം ഷൂട്ടിങ് മുടങ്ങിയില്ലേ.

മെലിഞ്ഞുണങ്ങിയ ദുല്‍ഖര്‍, ഈ കോലം രാജീവ് രവി ചിത്രത്തിന് വേണ്ടി

രാജീവ് രവിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനായി കിഴക്കമ്പലത്ത് എത്തിയതായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ ആരാധകരുടെ തിക്കും തിരക്കും കാരണം കാരവാനില്‍ നിന്ന് ഇറങ്ങാന്‍ പോലും താരത്തിന് സാധിച്ചില്ല. ഒടുവില്‍ ഷൂട്ടിങ് മുടങ്ങുന്നത് വരെ എത്തി കാര്യങ്ങള്‍

ആരാധകരുടെ തിരക്ക് വിനയായി;ദുല്‍ഖറിന്റെ സിനിമയുടെ ചിത്രീകരണം മുടങ്ങി; വീഡിയോ കാണൂ

യുവതാരങ്ങളില്‍ ഏറ്റവും അധികം ആരാധകരുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരു താരജാഡയുമില്ലാതെ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്നതില്‍ ദുല്‍ഖറിനും ഒട്ടും മടിയില്ല. അവര്‍ക്കൊപ്പം ഇറങ്ങി ചെന്ന് സെല്‍ഫി എടുക്കാനൊക്കെ നിന്നു കൊടുക്കുകയും ചെയ്യും

ആരാധകരുടെ തിരക്ക് വിനയായി;ദുല്‍ഖറിന്റെ സിനിമയുടെ ചിത്രീകരണം മുടങ്ങി; വീഡിയോ കാണൂ

എന്നാല്‍ ആരാധകര്‍ കാരണം ദുല്‍ഖറിന് തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ കാല് കുത്താന്‍ കഴിഞ്ഞില്ല എന്നതാണ് പുതിയ വാര്‍ത്ത. രാജീവ് രവിയുടെ സിനിമയുടെ ഷൂട്ടിങിനായി കിഴക്കമ്പലത്ത് എത്തിയതാരിയരുന്നു ദുല്‍ഖര്‍. എന്നാല്‍ ആരാധകരുടെ തിക്കും തിരക്കും കാരണം കാരവാനില്‍ നിന്ന് ഇറങ്ങാന്‍ പോലും താരത്തിന് കഴിഞ്ഞില്ല

ആരാധകരുടെ തിരക്ക് വിനയായി;ദുല്‍ഖറിന്റെ സിനിമയുടെ ചിത്രീകരണം മുടങ്ങി; വീഡിയോ കാണൂ

ദുല്‍ഖറിനെ കാണാന്‍ കിഴക്കമ്പലത്ത് ആരാധകരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. അണിയറപ്രവര്‍ത്തകര്‍ക്കൊന്നും അതിനെ നിയന്ത്രിക്കാനും സാധിച്ചില്ല. അവസാനം ചിത്രീകരണത്തില്‍ പങ്കെടുക്കാനാകാതെ താരം മടങ്ങുകയായിരുന്നു.

ആരാധകരുടെ തിരക്ക് വിനയായി;ദുല്‍ഖറിന്റെ സിനിമയുടെ ചിത്രീകരണം മുടങ്ങി; വീഡിയോ കാണൂ

ഇതാണ് കിഴക്കമ്പലത്ത് അനുഭവപ്പെട്ട ആരാധകരുടെ തിക്കും തിരക്കും

ആരാധകരുടെ തിരക്ക് വിനയായി;ദുല്‍ഖറിന്റെ സിനിമയുടെ ചിത്രീകരണം മുടങ്ങി; വീഡിയോ കാണൂ

രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മാട്ടി പാടം എന്ന ചിത്രത്തിന്റെ ഷൂട്ടിങാണ് കിഴക്കമ്പലത്ത് നടന്നുകൊണ്ടിരിയ്ക്കുന്നത്. 80 കളുടെ കഥ പറയുന്ന ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി താരം 15 കിലോ ശരീര ഭാരം കുറച്ചത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. പുതുമുഖ താരം ഷോണ്‍ റോണിയാണ് ചിത്രത്തിലെ നായിക

English summary
Dulquar Salman rounded by fans Kizhakambalam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam