»   » ദുല്‍ക്കര്‍ ഇനി ബിഗ് ബി ക്യാമറമാനൊപ്പം

ദുല്‍ക്കര്‍ ഇനി ബിഗ് ബി ക്യാമറമാനൊപ്പം

Posted By:
Subscribe to Filmibeat Malayalam
 Dulquar Salman
മലയാള സിനിമയ്ക്ക് പുതിയൊരു ദൃശ്യാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു ബിഗ് ബി. ഇതിന് ക്യാമറ ചലിപ്പിച്ച സമീര്‍ താഹിര്‍ പിന്നീട് സംവിധാന രംഗത്തേയ്ക്ക് കടന്നു വന്നു. ഫഹദ് ഫാസിലിനേയും വിനീത് ശ്രീനിവാസനേയും ഒന്നിപ്പിച്ച് സമീര്‍ നടത്തിയ പരീക്ഷണം ക്ലിക്കായി. ചാപ്പാകുരിശ് ഒരു നല്ല സിനിമയെന്ന് പേര് സ്വന്തമാക്കി. ഇപ്പോഴിതാ ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി ഒരു സിനിമയെടുക്കാനൊരുങ്ങുകയാണ് സമീര്‍.

സെക്കന്‍ഷോ എന്ന വിജയ ചിത്രത്തിലൂടെ മോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ദുല്‍ക്കറിന്റെ രണ്ടാം ചിത്രത്തെ കുറിച്ചും നല്ല അഭിപ്രായമാണ് ഉയരുന്നത്. ഒരു ഓഫ് ബീറ്റ് എന്റര്‍ടെയിനര്‍ എന്ന പേര് ഉസ്താദ് ഹോട്ടല്‍ നേടിക്കഴിഞ്ഞു.

മലയാളത്തില്‍ നിന്ന് ഇതിനോടകം ഒട്ടേറെ പ്രൊജക്ടുകള്‍ ദുല്‍ക്കറിനെ തേടിയെത്തി കഴിഞ്ഞു. ഇതിന് പുറമേ ബോളിവുഡില്‍ നിന്നും ദുല്‍ക്കറിനെ തേടി കോള്‍ വന്നു. ഇതിനിടയിലാണ് മമ്മൂട്ടിപുത്രന്‍ സമീര്‍ ചിത്രത്തിലഭിനയിക്കാന്‍ സമ്മതം മൂളിയത്.  മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന സിനിമ പൂര്‍ത്തിയായതിന് ശേഷം ദുല്‍ക്കര്‍ സമീര്‍ ചിത്രത്തിന്റെ സെറ്റിലെത്തുമെന്നാണ് അറിയുന്നത്.

English summary

 Dulquar Salman to play lead role in Sameer Thahir's new movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam