»   » ആടും ദുല്‍ഖര്‍..പാടും ദുല്‍ഖര്‍!!

ആടും ദുല്‍ഖര്‍..പാടും ദുല്‍ഖര്‍!!

Posted By:
Subscribe to Filmibeat Malayalam
 Dulquer Salman
ആടാനും പാടാനുമൊക്കെ കഴിവുള്ള മോഹന്‍ലാലിനോട് പൊരുതി സൂപ്പര്‍താരപദവി നിലനിര്‍ത്താന്‍ കഴിഞ്ഞതാണ് മമ്മൂട്ടിയുടെ മികവെന്ന് മലയാള സിനിമയിലെ പല പ്രമുഖരും മുമ്പ് പറഞ്ഞിട്ടുണ്ട്. ജനപ്രിയ സിനിമകളുടെ ഫോര്‍മുലകളില്‍ അവിഭാജ്യഘടകമായ ആട്ടവും പാട്ടുമൊക്കെ വേണ്ടവണ്ണം വഴങ്ങിയില്ലെങ്കിലും മൂന്ന് പതിറ്റാണ്ട് കാലം ഇവിടെ വാഴാന്‍ കഴിഞ്ഞത് മമ്മൂട്ടിയെപ്പോലെ ഒരു നടനെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെ..

യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലെ ജീവിതമാണ് ഈ കഴിവുകള്‍ സ്വയത്തമാക്കുന്നതില്‍ നിന്നും തന്നെ അകറ്റിയതെന്ന് മമ്മൂട്ടി പിന്‍കാലത്ത് പറഞ്ഞിട്ടുമുണ്ട്. എന്തായാലും മമ്മൂട്ടിയ്ക്ക് അറിയാത്ത അ്‌ലെങ്കില്‍ നിഷേധിയ്ക്കപ്പെട്ട ഈ കഴിവുകള്‍ അപ്പാടെ സ്വന്തമാക്കിരിയിരിക്കുകയാണ് പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍.

അതേ ഉസ്താദ് ഹോട്ടലിന്റെ പ്രമോഷണല്‍ ആല്‍ബത്തില്‍ ആടിപ്പാടിയതിന് പിന്നാലെ പാട്ടിലും കൈവെയ്ക്കാനൊരുങ്ങുകയാണ് താരപുത്രന്‍. ഒര്‍ത്ഥത്തില്‍ മകനിലൂടെ ഒരു മധുരപ്രതികാരം വീട്ടുകയാണ് മമ്മൂട്ടിയെന്നും പറയാം.

മാര്‍ട്ടിന്‍ പ്രാക്കാട്ടിന്റെ ചിത്രത്തിലൂടെയാവും ഗായകനായുള്ള ദുല്‍ഖറിന്റെ അരങ്ങേറ്റം നടക്കുകയെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇക്കാര്യം സംഗീത സംവിധായകന്‍ ഗോപീ സുന്ദറും സ്ഥിരീകരിയ്ക്കുന്നു.

ദുല്‍ഖറിനെ കൊണ്ട് ഒരു ഗാനം ആലപിയ്ക്കാനുള്ള ആലോചനയിലാണ് തങ്ങള്‍. ഇതുവരെ ഗാനം റെക്കാര്‍ഡ് ചെയ്തിട്ടില്ല. ഗാനരചന പുരോഗമിയ്ക്കുകയാണ്. ഗോപി പറയുന്നു. ദുല്‍ഖറിന്റെ രണ്ടാംചിത്രമായ ഉസ്താദ് ഹോട്ടലിന്റെ വിജയത്തില്‍ ഗോപി സുന്ദറിന്റെ ഗാനങ്ങള്‍ക്ക് പ്രധാന പങ്കുവഹഗിച്ചിരുന്നു.

എന്നാല്‍ പുതിയ ദുല്‍ഖര്‍ സിനിമയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണെന്ന് ഗോപി സുന്ദര്‍ വിശദീകരിയ്ക്കുന്നു. തീര്‍ത്തും പുതിയൊരു പശ്ചാത്തലത്തിലാണ് മാര്‍ട്ടിന്‍ ഈ സിനിമയൊരുക്കുന്നത്. അപ്പോള്‍ അതിലെ ഗാനങ്ങള്‍ക്കും ആ വ്യത്യസതതയുണ്ടാവാം.

ഉസ്താദ് ഹോട്ടലില്‍ അറബിക്, സൂഫി സംഗീതമായിരുന്നു കൂടുതലായും ഉപയോഗിച്ചത്. എന്നാല്‍ പുതിയ സിനിമയില്‍ തിരക്കഥ ആവശ്യപ്പെടുന്ന തരത്തിലുള്ള ട്രെന്റി മ്യൂസിക്കായിരിക്കും ഉപയോഗിക്കുക. പ്രമുഖ നാടന്‍ പാട്ട് സംഘമായ കരിന്തലക്കൂട്ടവും ഈ ചിത്രത്തില്‍ ഗാനമാലപിയ്ക്കുന്നുണ്ട്. ഉസ്താദ് ഹോട്ടലിലെ സൂപ്പര്‍ഹിറ്റ് സോങായ 'അമ്മായി' എന്ന ഗാനം പാടിയ അന്ന കത്രീനയും ഈ ചിത്രത്തിനായി പിന്നണി പാടുന്നുണ്ട്.

English summary
Dulquer Salman is now set to step into a new avatar - as a singer. Buzz is that Dulquer will sing for his next in M-Town, a Martin Prakkat
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam