»   » ദുല്‍ക്കറിന്റെ ജൂണ്‍ ഉപേക്ഷിച്ചു

ദുല്‍ക്കറിന്റെ ജൂണ്‍ ഉപേക്ഷിച്ചു

Posted By:
Subscribe to Filmibeat Malayalam
Dulquar Salman
സെക്കന്റ് ഷോ, ഉസ്താദ് ഹോട്ടല്‍ എന്നീ രണ്ട് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടനായകനായി മാറിയിരിക്കുകയാണ് ദുല്‍ക്കര്‍ സല്‍മാന്‍. നവാഗതനായ കണ്ണന്‍ സംവിധാനം ചെയ്യുന്ന ജൂണ്‍ എന്ന പ്രണയചിത്രമാണ് ദുല്‍ക്കറിന്റേതായി ഇനി തീയേറ്ററുകളിലെത്തുക എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ഉസ്താദ് ഹോട്ടലിന്റെ വിജയത്തിന് ശേഷം നടനെ തേടി ഒട്ടേറെ ഓഫറുകള്‍ എത്തി. എന്നാല്‍ അടുപ്പിച്ച് രണ്ട് വിജയചിത്രങ്ങള്‍ സ്വന്തമാക്കിയ ദുല്‍ക്കര്‍ വളരെ ശ്രദ്ധിച്ച് മുന്നോട്ടു പോയാല്‍ മതി എന്ന തീരുമാനത്തിലായിരുന്നു. വളരെ സെലക്ടീവായി ചിത്രം തിരഞ്ഞെടുക്കുന്ന ദുല്‍ക്കര്‍ നവാഗത സംവിധായകന് ഡേറ്റ് നല്‍കിയത് നടന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്. എന്നാല്‍ അവരെ നിരാശപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജൂണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഉപേക്ഷിച്ചുവെന്നാണ് സംവിധായനോട് അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നത്.

ഒരു ഗിസ്റ്റാറിസ്റ്റിന്റെ വേഷമായിരുന്നു ചിത്രത്തില്‍ ദുല്‍ക്കറിന്. സംഗീതത്തിന് വളരെയധികം പ്രാധാന്യം നല്‍കിയൊരുക്കിയ ഈ പ്രണയകഥ വെള്ളിത്തിരയിലെത്തില്ലെന്നും പകരം മറ്റൊരു കഥയാണ് ആലോചിക്കുന്നതെന്നുമാണ് ചിത്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

English summary
After Second Show and Usthad Hotel, there were reports that actor Dulquer Salman was roped in by debut director Kannan in his musical love story, June, to play the role of a guitarist.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam