ദുല്‍ഖറിന്റെ ക്ഷോഭിയ്ക്കുന്ന മുഖവുമായി തീവ്രം
ഉസ്താദ് ഹോട്ടലിന് ശേഷം ദുല്‍ഖറിന്റെ ചിത്രം ഏതെന്ന ആകാംക്ഷയ്ക്ക് കൂടിയാണ് ഇതോടെ വിരാമമാവുന്നത്. ഉസ്താദ് ഹോട്ടലില്‍ സൗമ്യനായ പയ്യനായിട്ടായിരുന്നെങ്കില്‍ നേരെ എതിര്‍സ്വഭാവമുള്ള കഥാപാത്രത്തെയാണ് ദുല്‍ഖര്‍ തീവ്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. നായികയായി പുതുമുഖമായിരിക്കുമെന്നും സംവിധായകന്‍ വ്യക്തമായിട്ടുണ്ട്.
രൂപേഷ് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം സസ്‌പെന്‍സ് ത്രില്ലറായാണ് ഒരുക്കുന്നത്. നിയമവ്യവസ്ഥയെ വെല്ലുവിളിയ്ക്കുന്ന ഒരു യുവാവിന്റെ കഥയാണ് തീവ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറണാകുളം, ആലപ്പുഴ, ചാലക്കുടി എന്നിവിടങ്ങളിലായാണ് തീവ്രത്തിന്റെ ലൊക്കേഷനുകള്‍. വിസിഐ മൂവിന്റെ ബാനറില്‍ വി സി ഇസ്മയിലാണ് തീവ്രം ിര്‍മിക്കുന്നത്. ശ്രീനിവാസന്‍ , റിയ സൈറ (22 ഫീമൈല്‍ കോട്ടയം ) വിനയ് ഫോര്‍ട്ട്, വിഷു രാഗവ്, അനു മോഹന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍ . ചായാഗ്രഹണം ഹരി നായര്‍, സംഗീതം റോബ്ബി അബ്രഹാം. ഗാനങ്ങള്‍ റഫീക്ക് അഹമ്മദ്.


Click it and Unblock the Notifications












