Just In
- 9 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 10 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 10 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 11 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- Sports
IND vs AUS: ഓസ്ട്രേലിയ മുന്നേറുന്നു, ലീഡ് 150 കടന്നു
- Lifestyle
ആരോഗ്യം മോശം, മാനസികാസ്വാസ്ഥ്യം ഫലം; ഇന്നത്തെ രാശിഫലം
- News
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇനിയൊരു പത്ത് വര്‍ഷം കഴിഞ്ഞാലും ആ സിനിമ എന്നെ ഞെട്ടിക്കും! വിസ്മയിപ്പിച്ച ചിത്രത്തെക്കുറിച്ച് ഫഹദ്
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തന്റെ പ്രതിഭ തെളിയിച്ച താരമാണ് ഫഹദ് ഫാസില്‍. ഓരോ പുതിയ സിനിമകളിലൂടെയും അഭിനയമികവുകൊണ്ട് താരം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. സിനിമയില്‍ ഏത് തരം വേഷങ്ങള്‍ ലഭിച്ചാലും തന്റെ പ്രകടനം കൊണ്ട് ഫഹദ് മികവുറ്റതാക്കാറുണ്ട്. അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന് എന്ന ചിത്രമായിരുന്നു ഫഹദിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.
മമ്മൂക്ക വീണ്ടും മിന്നിക്കാനുളള വരവാണ്! യാത്ര തെലുങ്കിനു പുറമെ മലയാളത്തിലും എത്തുന്നു
തിയ്യേറ്ററുകളില്‍ വലിയ വിജയമായ വരത്തനു ശേഷം കൈനിറയെ സിനിമകളാണ് ഫഹദിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്നെ വിസ്മയിപ്പിച്ച ഒരു ചിത്രത്തെക്കുറിച്ച് ഫഹദ് തുറന്നു സംസാരിച്ചിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ഫഹദ് ഫാസില്‍ ഇക്കാര്യം പറഞ്ഞിരുന്നത്.

ഇനിയൊരു പത്ത് വര്‍ഷം കൂടി കഴിഞ്ഞാലും
ഏറെ നാള് മുന്‍പ് തന്നെ അത്ഭുതപ്പെടുത്തിയ ഒരു ചിത്രത്തെക്കുറിച്ചായിരുന്നു അഭിമുഖത്തില്‍ ഫഹദ് തുറന്നു പറഞ്ഞിരുന്നത്. ത്യാഗരാജന് കുമാരരാജയുടെ ആരണ്യകാണ്ഡം എന്ന ചിത്രത്തെക്കുറിച്ചായിരുന്നു ഫഹദ് സംസാരിച്ചിരുന്നത്. ചാപ്പാ കുരിശിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ പോയപ്പോഴായിരുന്നു ചിത്രം കണ്ടതെന്ന് ഫഹദ് പറയുന്നു. അന്ന് എന്നെ ഞെട്ടിച്ച സിനിമയാണത്. ഇനിയൊരു പത്ത് വര്‍ഷം കൂടി കഴിഞ്ഞാലും ആ സിനിമ എന്നെ ഞെട്ടിക്കും. ഫഹദ് പറയുന്നു.

രണ്ട് മൂന്ന് കഥകള്‍ ഡിസ്കസ് ചെയ്തു
ആരണ്യകാണ്ഡം കണ്ടതിനു ശേഷമാണ് സംവിധായകന് ത്യാഗരാജന് കുമാരരാജയുടെ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടായതെന്നും ഫഹദ് ഫാസില്‍ പറയുന്നു. അദ്ദേഹത്തെ മുന്‍പ് പരിചയപ്പെടണമെന്ന് ആഗ്രഹിച്ചെങ്കിലും നടന്നില്ല.പീന്നിട് ഭാഗ്യം പോലെ അദ്ദേഹത്തിന്റെ ഫോള്‍ കോള്‍ എന്നെ തേടിവരികയായിരുന്നു. രണ്ട് മൂന്ന് കഥകള്‍ ഞങ്ങള്‍ ഡിസ്കസ് ചെയ്തു.

ആ സിനിമയാണ് സൂപ്പര്‍ഡീലക്സ്
ഒരു വലിയ സിനിമയാണ് ഞങ്ങള്‍ ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ അത് നീണ്ടപ്പോള്‍ ഒരു ചെറിയ സിനിമ അദ്ദേഹം ആലോചിച്ചു. ആ സിനിമയാണ് സൂപ്പര്‍ഡീലക്സ് ഫഹദ് പറയുന്നു. വിജയ് സേതുപതിയെ വ്യക്തിപരമായി സിനിമ ചെയ്യും മുന്‍പേ അറിയാമെന്നും അഭിമുഖത്തില്‍ ഫഹദ് പറഞ്ഞിരുന്നു. തന്റെതായ സ്റ്റെലുളള അഭിനേതാവാണ് അദ്ദേഹം. ഒരു സീന്‍ ചെയ്യുമ്പോള്‍ മനസില്‍ എന്തായിരുന്നു എന്നൊക്ക വിജയ് സേതുപതി ചോദിക്കാറുണ്ട്. കേരള കൗമുദി ഫ്ളാഷിന് നല്കിയ അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു.

മുകില്‍ എന്ന കഥാപാത്രം
അതേസമയം നവംബറിലാണ് വിജയ് സേതുപതിയുടെ സൂപ്പര്‍ ഡീലക്സ് തിയ്യേറ്ററുകളിലെത്തുന്നത്. ചിത്രത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ ശില്‍പ്പ എന്ന കഥാപാത്രമായിട്ടാണ് വിജയ് സേതുപതി എത്തുന്നത്. മുകില്‍ എന്ന കഥാപാത്രമായി ഫഹദ് എത്തുന്ന ചിത്രത്തില്‍ സാമന്തയാണ് നായികാ വേഷത്തില്‍ എത്തുന്നത്. മിഷ്കിന്,രമ്യാ ക്യഷ്ണന്,ഗായത്രി,ഭഗവതി പെരുമാള്‍ തുടങ്ങിയരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

യുവന് ശങ്കര്‍ രാജയുടെ പാട്ടുകള്‍
സൂപ്പര്‍ ഡീലക്സിന്റ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു പൂര്‍ത്തിയായിരുന്നത്. യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ഒരുക്കുന്നത്. പിസി ശ്രീറാം.പിസ് വിനോദ്.നീരവ് ഷാ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ചായാഗ്രഹണം.മിഷ്കിന്,നളന് കുമാരസ്വാമി,നീലന് കെ ശേഖര്‍ തുടങ്ങിയവര്‍ ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നു. സിനിമാ പ്രേമികള്‍ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് സൂപ്പര്‍ ഡീലക്സ്.
കേരളത്തില്‍ വമ്പന്‍ റിലീസുമായി സര്‍ക്കാര്‍! 402 സ്ക്രീനുകളില്‍ എത്തുന്നു! റിലീസിനു മുന്‍പ് 3കോടി
മീ ടൂവിന് ശേഷം ഇന്‍ഡസ്ട്രിയില്‍ ഒരു തരം ശൂചീകരണം സംഭവിക്കുന്നു! തുറന്ന് പറഞ്ഞ് ആമിര്‍ ഖാന്