Don't Miss!
- News
ബഹിഷ്കരണാഹ്വാനങ്ങളെ തള്ളി അനുരാഗ് താക്കൂര്‍; ഇന്ത്യയുടെ സ്വാധീന ശക്തിയെ തന്നെ തകര്‍ക്കുന്നു
- Sports
IND vs NZ: ഇഷാനും ഗില്ലും ഫ്ളോപ്പ്! പൃഥ്വിയെ തഴഞ്ഞതിന്റെ ശാപം? ടി20യില്‍ വേണ്ട
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
'ഇത് മൂന്നാം തവണ'; കീര്‍ത്തിയുടെ വിവാഹവാര്‍ത്ത വ്യാജമെന്ന് അച്ഛന്
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടിയ വാര്‍ത്തയായിരുന്നു നടി കീര്‍ത്തി സുരേഷിന്റെ വിവാഹം. സംഗീത സംവിധായകന് അനിരുദ്ധും കീര്‍ത്തിയും വിവാഹിതരാകുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ പലപ്പോഴായി കീര്‍ത്തിയുടെ വിവാഹ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇപ്പോഴിതാ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ചുകൊണ്ട് കീര്‍ത്തിയുടെ അച്ഛന് നിര്‍മ്മതാവ് സുരേഷ് കുമാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
മഞ്ഞയണിഞ്ഞ് റായ് ലക്ഷ്മി; കിടിലന്‍ ചിത്രങ്ങള്‍ കാണാം
കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമങ്ങളായിരുന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കീര്‍ത്തിയോ അനിരുദ്ധോ ഇത് സംബന്ധിച്ച് പ്രതികരിച്ചിരുന്നില്ല. പിന്നാലെയാണ് സുരേഷ് കുമാര്‍ പ്രതികരണവുമായി എത്തുന്നത്.

ഇത് മൂന്നാം തവണയാണ് കീര്‍ത്തിയുടെ പേരില്‍ വ്യാജ വിവാഹ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. മനോരമ ഓണ്‍ലൈനിനോടായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം. മുമ്പും ഇത്തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചപ്പോള്‍ മേനകയും സുരേഷ് കുമാറും പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു.
കീര്‍ത്തിയും അനിരുദ്ധും നാളുകളായി പ്രണയത്തിലാണെന്നും ഈ വര്‍ഷം അവസാനത്തോടെ ഇരുവരും വിവാഹിതരാകുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം തങ്ങളുടെ പ്രണയത്തെ കുറിച്ച് അനിരുദ്ധോ കീര്‍ത്തിയോ പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല.

റെമോ, താനാ സേര്‍ന്ത കൂട്ടം തുടങ്ങി നിരവധി ചിത്രങ്ങളില്‍ കീര്‍ത്തിയും അനിരുദ്ധും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. അടുത്തടുത്ത ദിവസങ്ങളിലാണ് അനിരുദ്ധിന്റേയും കീര്‍ത്തിയുടേയും ജന്മദിനങ്ങള്. കഴിഞ്ഞ ജന്മദിനത്തില് ഇരുവരും പങ്കുവച്ച പോസ്റ്റുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
അനിരുദ്ധിനെ ചേര്‍ത്തു നില്ക്കുന്ന ചിത്രങ്ങളായിരുന്നു കീര്‍ത്തി പങ്കുവച്ചത്. പിന്നാലെ ഇരുവരും പ്രണയത്തിലാണോ എന്ന സംശയം ആരാധകരും ഉന്നയിച്ചിരുന്നു. ഇതാദ്യമായാല്ല കീര്‍ത്തിയുടെ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. നടന് സതീഷുമായും ഒരു പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകനുമായെല്ലാം ചേര്‍ത്ത് കീര്‍ത്തിയുടെ പേരുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

മിസ് ഇന്ത്യയാണ് കീര്‍ത്തിയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ഗുഡ് ലക്ക് സഖി, രംഗ് ദേ, മരക്കാര്‍ തുടങ്ങിയ ചിത്രങ്ങളാണ് കീര്‍ത്തിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. ഒരിടവേളയ്ക്ക് ശേഷം കീര്‍ത്തി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.

മലയാളികളുടെ പ്രിയനടി മേനകയുടേയും നിര്‍മ്മാതാവ് ജി സുരേഷ് കുമാറിന്റേയും മകളാണ് കീര്‍ത്തി സുരേഷ്. ബാലതാരമായാണ് കീര്‍ത്തി സുരേഷ് സിനിമയിലെത്തുന്നത്. പിന്നീട് പഠനത്തിലേക്ക് കടന്ന കീര്‍ത്തി 2013 ല്‍ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. ദിലീപ് ചിത്രം റിംഗ് മാസ്റ്റര്‍ ആയിരുന്നു അടുത്ത ചിത്രം.
Recommended Video

ഇതിന് ശേഷം കീര്‍ത്തി മറ്റ് ഭാഷകളിലേക്ക് ചുവടുമാറ്റുകയായിരുന്നു. ഇത് എന്ന മായം ആണ് തമിഴിലെ ആദ്യ ചിത്രം. പിന്നാലെ തെലുങ്കിലും അരങ്ങേറി. തമിഴിലും തെലുങ്കിലും വളരെ സജീവമാണ് കീര്‍ത്തി. തെലുങ്ക് ചിത്രം മഹാനടിയിലൂടെ കീര്‍ത്തിയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവുമെത്തി. റിംഗ് മാസ്റ്ററിന് ശേഷം കീര്‍ത്തി മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് മരക്കാര്‍.
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍
-
ഞാൻ ശരിക്കും ഹണി റോസ് ആണ്! ധ്യാനിനൊപ്പമുള്ള അഭിമുഖം ട്രോളായത് ഒരുപാട് വിഷമിപ്പിച്ചു; മനസ്സുതുറന്ന് വൈഗ റോസ്