»   » കാവ്യയുടെ കഥ സിനിമയാകുന്നു

കാവ്യയുടെ കഥ സിനിമയാകുന്നു

Posted By:
Subscribe to Filmibeat Malayalam
Kavya With Nishal
അടുത്ത കുറേ ദിവസങ്ങളായി ചലച്ചിത്രലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്‌തത്‌ കാവ്യയുടെ വിവാഹമോചനം സംബന്ധിച്ച വാര്‍ത്തകളാണെന്നതില്‍ സംശയമില്ല. ഇപ്പോഴിതാ ഇതിനെ ആധാരമാക്കി ഒരു സിനിമയും രൂപപ്പെടുന്നു.

കാവ്യയുടെ വ്യക്തിജീവിതത്തിലും അഭിനയജീവിതത്തിലുമുണ്ടായ സംഭവങ്ങളെ ആധാരമാക്കിയാണ്‌ ചിത്രം തയ്യാറാക്കുന്നത്‌. എം എ നിഷാദ്‌ സംവിധാനം ചെയ്യുന്ന തിരശ്ശീലയില്‍ നിങ്ങളുടെ ഇഷ്ടതാരങ്ങള്‍ എന്ന ചിത്രമാണ്‌ കാവ്യയുടെ കഥ പറയുന്നത്‌.

ദാറ്റ്സ്മലയാളം സിനിമാ ഗാലറി കാണാം

ഇതില്‍ ജയസൂര്യയാണ്‌ നായകനാകുന്നത്‌. നായിക അന്യഭാഷയില്‍ നിന്നായിരിക്കും. ജയസൂര്യയെക്കൂടാതെ മുകേഷ്‌ ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌.

മലയാളത്തിലെയും തമിഴിലെയും സൂപ്പര്‍താരങ്ങള്‍ പലരും ഈ ചിത്രത്തില്‍ അതിഥിതാരങ്ങളായി എത്തുന്നുണ്ടെന്നും സൂചനയുണ്ട്‌. പ്രശസ്‌ത മിമിക്ര താരവും ടെലിവിഷന്‍ അവതാരകനുമായ ടിനി ടോം ആണ്‌ ചിത്രത്തിന്റെ കഥ രചിക്കുന്നത്‌. ചെറിയാന്‍ കല്‍പകവാടിയാണ്‌ തിരക്കഥ തയ്യാറാക്കുന്നത്‌.

കാവ്യയുടെ ജീവിതകഥ ചലച്ചിത്രമാകുമ്പോള്‍ അത്‌ വന്‍ വിജയം കൊയ്യാന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലാണ്‌ അണിയറപ്രവര്‍ത്തകരെ ഇത്‌ ഇതിവൃത്തമാക്കാന്‍ പ്രേരിപ്പിക്കുന്നത്‌. ഇതിനിടെ എംഎ നിഷാദിന്റെ പുതിയ ചിത്രമായ വൈരം പ്രദര്‍ശനത്തിന്‌ തയ്യാറായിക്കഴിഞ്ഞു.

വിവാദ സ്വാമി സന്തോഷ്‌ മാധവനുമായുള്ള ബന്ധമാണ്‌ കാവ്യയുടെ വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായതെന്ന വെളിപ്പെടുത്തലുമായി ഒരു തമിഴ്‌ വാരിക പുറത്തിറങ്ങിയിട്ടുണ്ട്‌. സന്തോഷ്‌ നടത്തിയ ചില പൂജകളില്‍ പങ്കെടുത്ത കാവ്യയുടെ ഫോട്ടോകളാണത്രേ പ്രശ്‌നമായത്‌.

എന്തായാലും കാവ്യ-നിശാല്‍ ദാമ്പത്യത്തിന്റെ തകര്‍ച്ചയെക്കുറിച്ച്‌ നിറം പിടിപ്പിച്ച ഒട്ടേറെ കഥകള്‍ ദിനംപ്രതി പുറത്തുവരുന്നുണ്ട്‌. ഇരുവരും ഇതേവരെ ഇതിനെക്കുറിച്ച്‌ കാര്യമായി പ്രതികരിച്ചിട്ടുമില്ല. സ്വന്തം കഥ സിനിമയാകുന്നുവെന്ന വാര്‍ത്തയോടും കാവ്യ ഇതേവരെ പ്രതികരിച്ചിട്ടില്ല.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam