For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഹൻസിക അത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ വിലക്കും, കാരണം അവൾ എനിക്ക് മകളാണ്'; അഹാന കൃഷ്ണ

  |

  നടൻ കൃഷ്ണ കുമാറിന്റെ കുടുംബത്തിൽ നിന്നും നാല് പേർ മാത്രമാണ് സിനിമയിൽ അഭിനയിച്ചതെങ്കിലും കുടുംബത്തിലെ എല്ലാവരും ഇന്ന് സെലിബ്രിറ്റികളാണ്. അത്രത്തോളം ആരാധകരെ സോഷ്യൽമീഡിയ വഴി ഈ കുടുംബം സമ്പാദിച്ചിട്ടുണ്ട്. കൃഷ്ണകുമാറിന് മാത്രമല്ല ഭാര്യ സിന്ധുവിനും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർക്കും സ്വന്തമായി യുട്യൂബ് ചാനലുകളുണ്ട്. എല്ലാവർക്കും ഒരു ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുമുണ്ട്. ലോക്ക് ഡൗൺ, കൊവിഡ് കാലത്ത് വീട്ടിൽ അടച്ച് ഇരിപ്പായപ്പോഴാണ് കൃഷ്ണ സിസ്റ്റേഴ്സ് യുട്യൂബ് ചാനലിലൽ സജീവമായത്. പിന്നീടങ്ങോട്ട് വീട്ടുവിശേഷങ്ങളും മറ്റ് കാഴ്ചകളുമെല്ലാം വീഡിയോയിലൂടെ തങ്ങളുടെ പ്രേക്ഷകരിലേക്ക് എത്താൻ തുടങ്ങി.

  Also Read: 'മകനെ സഹായിക്കാത്തതിൽ കുറ്റബോധമുണ്ട്, ഞാൻ സിനിമ ചെയ്യരുതെന്ന് ആ​ഗ്രഹിക്കുന്നവരുണ്ട്'; സുരേഷ് ​ഗോപി

  അച്ഛന്റെ പാത പിന്തുടർന്ന് ആദ്യം സിനിമയിലേക്ക് എത്തിയത് അഹാന കൃഷ്ണയായിരുന്നു. ഞാൻ സ്റ്റീവ് ലോപ്സ് ആയിരുന്നു ആദ്യ സിനിമ. പിന്നാലെ അഹാനയുടെ തന്നെ ലൂക്ക എന്ന സിനിമയിൽ താരത്തിന്റെ ബാല്യകാലം അവതരിപ്പിച്ച് ഇളയ സഹോദരി ഹൻസികയും സിനിമയിലേക്ക് എത്തി. ശേഷമാണ് രണ്ടാമത്തെ സഹോദരി ഇഷാനി മമ്മൂട്ടി ചിത്രം വണ്ണിലൂടെ അരങ്ങേറുന്നത്. സഹോദരിമാരുമായുള്ള അടുപ്പത്തെ കുറിച്ച് അഹാന പറയുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

  Also Read: 'ഇവൾ ഞങ്ങളുടെ ​ഗൗരി', ആദ്യമായി മകളുടെ ഫോട്ടോ പുറത്തുവിട്ട് നടി ഭാമ

  മൂന്ന് സഹോദരിമാരിൽ ഏറ്റവും കൂടുതൽ അടുപ്പം കൂടുതൽ ഏറ്റവും ഇളയ അനിയത്തിയായ ഹൻസികയോട് ആണ് എന്നാണ് അഹാന പറയുന്നത്. അവളുമായി വലിയ പ്രായവ്യത്യാസമുള്ളതിനാൽ മകളപോലെ കണ്ടാണ് സ്നേഹിക്കുന്നതെന്നും അഹാന പറയുന്നു. 'ഹൻസികയുടെ ഒരു വലിയ ഫാൻ ആണ് ഞാൻ. അവൾ എന്ത് കാര്യം ചെയ്താലും വ്യത്യസ്തമായി ചെയ്യാൻ ശ്രമിക്കുന്ന ആളാണ്. ഞങ്ങളുടെ വീട്ടിൽ ഏറ്റവും നന്നായി വീഡിയോ എഡിറ്റ് ചെയ്യുന്നത് ഹൻസികയാണ്. അവളുമായി പ്രായ വ്യത്യാസമുള്ളതിനാൽ ഞാൻ അവളെ മകളായിട്ടാണ് കാണുന്നത്. പക്ഷെ അവൾക്ക് ഞാൻ അങ്ങനെയല്ല. അവൾ മുടി മുറിക്കണമെന്നൊക്കെ ആവശ്യപ്പെടുമ്പോൾ ഞാൻ വിലക്കാറുണ്ട്. അവൾക്ക് അത് എത്രത്തോളം നല്ലതാണെന്ന് അറിയാത്തത് കൊണ്ടാകാം അവൾ മുടി മുറിക്കണമെന്നെല്ലാം പറയുന്നത്. ചിലപ്പോൾ ഞാൻ ഇത്തരം കാര്യങ്ങൾ വിലക്കുമ്പോൾ അവൾക്ക് ദേഷ്യം വരാറുണ്ട്'

  അടുത്തിടെയാണ് അഹാനയുടെ ആദ്യത്തെ സംവിധാന സംരംഭമായ മ്യൂസിക്ക് വീഡിയോ തോന്നൽ റിലീസ് ചെയ്തത്. അഹാന തന്നെയാണ് ഒരു ഷെഫിന്റെ വേഷത്തിൽ വീഡിയോയിൽ നിറഞ്ഞ് നിന്നതും. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം വലിയ വിജയമായി ആ മ്യൂസിക്ക് വീഡിയോ മാറുകയും ചെയ്തിരുന്നു. 'ഒരു തോന്നലിൽ നിന്നാണ് തോന്നൽ മ്യൂസിക്ക് ആൽബം ഉണ്ടായത്. ​​ഗോവിന്ദ് വസന്ത മ്യൂസിക്ക് ചചെയ്യുമ്പോൾ അതിൽ ഒരു മാജിക്കുള്ളതായി തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെകൊണ്ട് സം​ഗീതം ചെയ്യിപ്പിച്ചത്. ഞാൻ പ്രതീക്ഷിച്ച പോലുള്ള ഔട്ട്പുട്ട് ലഭിക്കുകയും ചെയ്തു. മ്യൂസിക്കിൽ മാജിക്ക് ഒളിപ്പിച്ചുവെച്ചിരിക്കുന്ന വ്യക്തിയാണ്. ആദ്യ സംവിധാന സംരംഭം വിജയമായതുകൊണ്ട് ഉടൻ തന്നെ ഒന്നുകൂടി ചെയ്ത് പുറത്തിറക്കണം എന്ന ചിന്തയുള്ള ആളല്ല ‍ഞാൻ. എന്ത് ചെയ്താലും എനിക്ക് ഞാൻ പ്രതീക്ഷിക്കുന്ന സാറ്റിസ്ഫാക്ഷൻ അതിൽ നിന്നും ലഭിക്കണം. അത്തരത്തിൽ ഒന്ന് സമ്മാനിക്കാൻ കഴിയുന്ന എന്തെങ്കിലും വിഷയം കിട്ടുമ്പോഴെ ഇനി സംവിധാനം ചെയ്യൂ' അഹാന പറയുന്നു.

  കമന്റിട്ട സ്ത്രീയെ കണ്ടംവഴി ഓടിച്ച് ദിയയുടെ മാസ് മറുപടി, വൈറല്‍ | FilmiBeat Malayalam

  അമ്മയെ സന്തോഷിപ്പിക്കാനും അമ്മയ്ക്ക് വേണ്ടി സമയം ചിലവഴിക്കാനും മനപൂർവം ശ്രമിക്കുന്നതാണോ എന്ന ചോദ്യത്തിന് അഹാന നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 'നാല് പെൺകുട്ടികൾ പതിനഞ്ച് വർഷത്തിനുള്ളിൽ അമ്മയ്ക്ക് ഉണ്ടായി. ഞങ്ങൾ ജനിച്ച ശേഷം ഭക്ഷണം നൽകുക, ഞങ്ങളെ പരിപാലിക്കുക, സ്കൂളിൽ കൊണ്ടുപോവുക എന്നിവയെല്ലാമായി അമ്മ തിരക്കിലായിരുന്നു. പതിനഞ്ച് വർഷം അമ്മ അമ്മയെ തന്നെ മറന്ന് ഞങ്ങൾക്ക് വേണ്ടി ജീവിക്കുകയായിരുന്നു. ഇനി അങ്ങനെ പാടില്ല. അമ്മയാണെങ്കിലും അവർക്ക് അവരുടേതായ സ്വപ്നങ്ങൾ ഉണ്ടാകുമല്ലോ...? അതുകൊണ്ടാണ് അമ്മയുടെ സുഹൃത്തുക്കളുടെ മീറ്റ് അപ്പും, അമ്മയ്ക്കൊപ്പമുള്ള യാത്രകളുമെല്ലാം നടത്തുന്നത്' അഹാന പറയുന്നത്. അഞ്ച് വർഷത്തേക്ക് വിവാഹം എന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും അഹാന പറയുന്നു. സമയം എടുത്തിട്ടായാലും നല്ല സിനിമകൾ ചെയ്യുക എന്നത് മാത്രമാണ് ചിന്തിക്കുന്നതെന്നും അഹാന പറയുന്നു.

  Read more about: ahaana krishna
  English summary
  'hansika is always my daughter', actress ahaana krishna open up about her bonding with little sister
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X