Don't Miss!
- News
ചില്ലറക്ക് വേണ്ടി വഴക്കിടേണ്ട; കെഎസ്ആര്‍ടിസിയില്‍ ഫോണ്‍പേ; കാത്തിരിപ്പ് അവസാനിക്കാന്‍ പോകുന്നു
- Automobiles
ചാണകത്തിലേക്ക് തിരിഞ്ഞ് മാരുതി സുസുക്കി; ഇനി എക്സ്ട്രാ പവർ
- Finance
ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെ
- Lifestyle
ആഢംബര ജീവിതം, അപ്രതീക്ഷിത നേട്ടം; ഫെബ്രുവരിയിലെ ഗ്രഹസ്ഥാനം നല്‍കും ഈ രാശിക്കാര്‍ക്ക് ശുക്രദശ
- Technology
കോളിങ് മുഖ്യം, ഡാറ്റയും ഒരു ഭംഗിക്ക് ഇരിക്കട്ടെ! 200 രൂപയിൽ താഴെ നിരക്കിലുള്ള ഏറ്റവും മികച്ച പ്ലാനുകൾ
- Sports
അവനാണ് ബെസ്റ്റ്, അതിലും മികച്ചവനെ കണ്ടെത്താനാവില്ല-ബാബറിനെ പിന്തുണച്ച് മുന്‍ താരം
- Travel
ആന്‍ഡമാനിൽ ആഘോഷിക്കാം വാലന്റൈൻസ് ദിനം, ഐആർസിടിസിയുടെ റൊമാന്റിക് പാക്കേജ് ഇതാ
പ്രതിഫലം വേണ്ടെന്ന് പറഞ്ഞാണ് ബാല വന്നത്; ഇപ്പോള്‍ കാണിക്കുന്നത് പബ്ലിസിറ്റി സ്റ്റണ്ട്! മറുപടി
ഉണ്ണി മുകുന്ദന് പ്രതിഫലം തരാതെ പറ്റിച്ചെന്ന നടന് ബാലയുടെ ആരോപണം വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഷഫീഖിന്റെ സന്തോഷം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലം നല്‍കിയില്ലെന്നാണ് ബാല ആരോപിച്ചത്. ഈ സംഭവത്തില്‍ ഇപ്പോഴിതാ പ്രതികരണവുമായി ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ് മംഗലത്ത് എത്തിയിരിക്കുകയാണ്. ഫില്‍മിബീറ്റ് മലയാളത്തിനോടായിരുന്നു വിനോദിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''ഷഫീഖിന്റെ സന്തോഷം എന്ന സിനിമയില്‍ ബാല വരുന്നത് ഉണ്ണി മുകുന്ദന് നിര്‍ദ്ദേശിച്ചിട്ടാണ്. ആദ്യത്തെ കാസ്റ്റിംഗില്‍ ബാല ഉണ്ടായിരുന്നില്ല. ആ കഥാപാത്രം ചെയ്യാനിരുന്നത് മനോജ് കെ ജയനായിരുന്നു. മനേജേട്ടന്‍ യുകെയിലായതിനാലാണ് ഉണ്ണി മുകുന്ദന് ബാലയെ നിര്‍ദ്ദേശിക്കുന്നത്. ബാലയ്ക്ക് എത്രയായിരിക്കും പ്രതിഫലമെന്ന് ഞാന്‍ ഉണ്ണി മുകുന്ദനോട് ചോദിച്ചിരുന്നു. എന്റെ സുഹൃത്താണെന്നും പ്രതിഫലത്തിന്റെ കാര്യം വരില്ലെന്നും നമ്മള്‍ക്ക് പിന്നീട് സംസാരിക്കാമെന്നുമായിരുന്നു ഉണ്ണി മുകുന്ദന് പറഞ്ഞത്'' എ്ന്നാണ് വിനോദ് മംഗലത്ത് പറയുന്നത്.

''പിന്നീട് മേപ്പടിയാന് എന്ന സിനിമയുടെ സക്സസ് പാര്‍ട്ടിയ്ക്ക് ബാല വരികയും അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തിരുന്നു. അന്ന് എന്നോട് ബാല പറഞ്ഞത്, ഉണ്ണി മുകുന്ദന് നിര്‍മ്മിക്കുന്ന സിനിമയ്ക്ക് എനിക്ക് പ്രതിഫലം വേണ്ട, എന്റെ കുടുംബത്തില്‍ നിന്നുമുള്ള സിനിമയാണ് എന്നായിരുന്നു. ബാല നിര്‍മ്മിച്ചൊരു സിനിമയില്‍ ഉണ്ണി പ്രതിഫലം വാങ്ങാതെ അഭിനയിച്ച ചരിത്രമുണ്ട്, അതിനാല്‍ ഞാന്‍ ചെയ്യുന്നൊരു പ്രത്യുപകാരമാണിത്. എനിക്ക് പ്രതിഫലം വേണ്ട എന്നാണ് ബാല പറഞ്ഞത്.'' എന്നും വിനോദ് പറയുന്നു.

എല്ലാ താരങ്ങളുമായും കരാര്‍ തയ്യാറാക്കാറുണ്ട്. പക്ഷെ ബാലയുമായി അങ്ങനൊരു കരാര്‍ തയ്യാറാക്കിയിട്ടില്ല. പൈസ വേണ്ട എന്ന് പറഞ്ഞ് വന്നൊരാള്‍ ആയതുകൊണ്ട് അങ്ങനൊരു കരാറിന്റെ ആവശ്യമില്ല. ഷൂട്ടിംഗ് സന്തോഷമായി കഴിഞ്ഞു. ഡബ്ബിംഗും കഴിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് എന്തെങ്കിലും പ്രതിഫലം വേണ്ടേ എന്ന് ചോദിച്ചിരുന്നു, പക്ഷെ വേണ്ട എന്നാണ് പറഞ്ഞു. അങ്ങനെ എല്ലാം കഴിഞ്ഞ് സിനിമ നന്നായിട്ട് ഓടുകയും ചെയ്തു. എന്നിട്ട് ഇപ്പോള്‍ ഈയൊരു സാഹചര്യത്തില്‍ അദ്ദേഹം ഇങ്ങനൊരു ആരോപണവുമായി വരുന്നത് സങ്കടകരമാണെന്നും വിനോദ് മംഗലത്ത് പറയുന്നു.

''ആരോപണമുണ്ടെങ്കില്‍ സംസാരിക്കേണ്ടത് ഞാനുമായിട്ടായിരുന്നു. ക്യാമറാമാന് എട്ട് ലക്ഷം രൂപയായിരുന്നു പ്രതിഫലം പറഞ്ഞിരുന്നത്. നേരത്തെ ഷൂട്ട് തീര്‍ന്നു. സ്വഭാവികമായും ക്യാമറാമാനുമായി സംസാരിച്ചു. ഇടനിലക്കാരനുമായി നിന്നത് സംവിധായകനാണ്. ഞാന്‍ ഈ സിനിമയില്‍ ശമ്പളം ഇല്ലാതെയാണ് വര്‍ക്ക് ചെയ്തത്. എല്‍ദോ എന്ന ക്യാമറാമാനോട് ഒരു ലക്ഷം രൂപ കുറച്ച് തരണം എന്ന് പറയുകയും അദ്ദേഹം പൂര്‍ണ സമ്മതം നല്‍കുകയും ചെയ്തിരുന്നതാണ്. ഏഴ് ലക്ഷം രൂപം ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു. തെളിവുണ്ട്''.
ഈ സിനിമയില്‍ സ്ത്രീകള്‍ മാത്രമല്ല അഭിനയിച്ചിരിക്കുന്നത്. പുരുഷന്മാരും അഭിനയിച്ചിട്ടുണ്ട്. ടെക്നിക്കല്‍ സ്റ്റാഫുണ്ട്. മ്യൂസിക് ഷാന്‍ റഹ്മാനാണ്. അവരെയൊക്കെ വിളിച്ച് ചോദിക്കാം പ്രതിഫലമൊക്കെ കൊടുത്തതാണ്. ഈ സിനിമയില്‍ ബാല മാത്രമേ പ്രതിഫലം കൊടുത്തിട്ടില്ല എന്ന് പറഞ്ഞിട്ടുള്ളൂ. സംവിധായകന് പരാതിയുണ്ടെങ്കില്‍ അദ്ദേഹം പറയട്ടെ. ക്യാമറാമാനുമായി നെഗോഷിയേറ്റ് ചെയ്തത് അദ്ദേഹമായിരുന്നു. എല്‍ദോ എന്നോടും ഓക്കെ പറഞ്ഞതാണ്. ഏഴ് ലക്ഷം നല്‍കിയതാണ്.

കാര്‍ മേപ്പടിയാന് കഴിഞ്ഞപ്പോള്‍ ബുക്ക് ചെയ്തതാണ്. ഷഫീഖിന്റെ സന്തോഷം കഴിഞ്ഞിട്ടല്ല. അദ്ദേഹം ഒരുപാട് സിനിമ ചെയ്തിട്ടുണ്ട്. രണ്ട് സിനിമയല്ലേ നിര്‍മ്മിച്ചത്. സ്ത്രീകളോട് അനുഭാവമുണ്ടെന്ന് തോന്നിയിട്ടില്ല, എല്ലാ സഹപ്രവര്‍ത്തകരോടും ഒരുപോലെയാണ് അദ്ദേഹം ലൊക്കേഷനില്‍ പെരുമാറിയിട്ടുള്ളതെന്നും ബാലയുടെ ആരോപണത്തെക്കുറിച്ച് വിനോദ് മംഗലത്ത് പറഞ്ഞു.
ബാലയ്ക്ക് ഇപ്പോള്‍ പബ്ലിസിറ്റിയുടെ ആവശ്യമുണ്ട്. അതിനായി ചെയ്യുന്ന സ്റ്റണ്ട് മാത്രമാണിത്. എന്തെങ്കിലും പരാതിയുണ്ടായിരുന്നുവെങ്കില്‍ ഇവിടെ നിര്‍മ്മാതാക്കളുടെ സംഘടനയുണ്ടല്ലോ പരാതിപ്പെടാമായിരുന്നില്ലേ? കരാര്‍ ഒപ്പിടാതെ അദ്ദേഹം എങ്ങനെ അമ്മയില്‍ പരാതി കൊടുക്കും. ഡബ്ബിംഗ് സമയത്ത് എത്രയോ ദിവസം ബാലയെ വിളിക്കാന്‍ കാര്‍ വിടുകയും അദ്ദേഹം വരാതിരിക്കുകയും ചെയ്തിട്ടുണ്ട്. അതേക്കുറിച്ച് എന്താണ് ബാല പറയുന്നതെന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട് വിനോദ് മംഗലത്ത്.
-
എനിക്കായി ഒരാൾ ഉണ്ടാവും; വിവാഹ മോചനത്തിന് ശേഷം ഒറ്റയ്ക്ക് ജീവിക്കുന്നതിനെക്കുറിച്ച് സോണിയ അഗർവാൾ
-
ഇനി നിങ്ങളാണ് കല്യാണം കഴിക്കേണ്ടത്; കാമുകനും കാമുകിയുമായി ഒരുമിച്ചെത്തി സിദ്ധാര്‍ഥും നടി അദിതിയും
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!