»   » പ്രണവിനെ ഓര്‍മ്മിപ്പിച്ച് അഖില്‍.. കല്യാണി പ്രിയദര്‍ശന്റെ ഹലോ ടീസര്‍ വൈറലാവുന്നു!

പ്രണവിനെ ഓര്‍മ്മിപ്പിച്ച് അഖില്‍.. കല്യാണി പ്രിയദര്‍ശന്റെ ഹലോ ടീസര്‍ വൈറലാവുന്നു!

Posted By:
Subscribe to Filmibeat Malayalam
തെലുങ്കില്‍ കല്യാണി പ്രിയദര്‍ശനാണ് താരം, ടീസര്‍ വൈറല്‍ | filmibeat Malayalam

സിനിമയില്‍ ഇപ്പോള്‍ താരപുത്രന്‍മാരും താരപുത്രികളും അരങ്ങേറുന്ന സമയമാണ്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായെത്തുന്ന ആദി റിലീസിന് തയ്യാറെടുക്കുകയാണ്. പ്രണവിന്റെ അരങ്ങേറ്റത്തിന് മുന്‍പ് തന്നെ പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും സിനിമയിലെത്തുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പതിവില്‍ നിന്നും വിപരീതമായി തെലുങ്ക് സിനിമയിലൂടെയാണ് ഈ താരപുത്രി സിനിമയില്‍ തുടക്കം കുറിക്കുന്നത്.

കൂടെക്കിടക്കണമെന്ന് ആരും നേരിട്ട് പറയില്ല.. ചിലര്‍ വരുന്നത് തന്നെ ഇതിനാണെന്ന് റായി ലക്ഷ്മി!

പ്രിയദര്‍ശനും ലിസിക്കും പിന്നാലെ മകള്‍ കല്യാണിയും സിനിമാരംഗത്തെത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. നാഗാര്‍ജ്ജുനയുടെ മകനും തെലുങ്കിലെ സൂപ്പര്‍ താരവുമായ അഖില്‍ അക്കിനേനിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

കല്യാണി പ്രിയദര്‍ശന്റെ അരങ്ങേറ്റം

സിനിമാകുടുംബത്തില്‍ നിന്നും തുടക്കം കുറിക്കുന്ന കല്യാണിയുടെ അരങ്ങേറ്റ ചിത്രത്തിനായുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് ഹലോയുടെ ടീസര്‍ പുറത്തിറങ്ങിയത്. ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ടീസര്‍ ഇതിനോടകം തന്നെ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.

ഹലോയുടെ ടീസര്‍ പുറത്തിറങ്ങി

വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന ഹലോയിലൂടെയാണ് കല്യാണി സിനിമയില്‍ തുടക്കം കുറിക്കുന്നത്. അഖില്‍ അക്കിനേനിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സൂര്യ നായകനായെത്തിയ 24 ന് ശേഷം വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

പാര്‍ക്കൗര്‍ അഭ്യാസിയായി അഖില്‍

ആക്ഷന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ പാര്‍ക്കൗര്‍ അഭ്യാസിയായാണ് അഖില്‍ അക്കിേനനി എത്തുന്നത്. രമ്യ കൃഷ്ണന്‍, ജഗപതി ബാബും തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തി

ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ഹലോയുടെ ടീസര്‍ ഇതിനോടകം തന്നെ യൂട്യബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തിക്കഴിഞ്ഞു. 14 ലക്ഷം പേരാണ് ടീസര്‍ കണ്ടത്. നാഗാര്‍ജ്ജുനയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

താരപുത്രനും താരപുത്രിയും

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ ലിസിയുടെ മകളും നാഗര്‍ജ്ജുനയുടെയും അമലയുടെയും മകനും ഒരുമിച്ചെത്തുമ്പോള്‍ പ്രേക്ഷക പ്രതീക്ഷയും വര്‍ധിക്കുകയാണ്.

English summary
Kalyani Priyadarshan's hello teaser getting viral in social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam