»   » നത്തോലി ചെറിയ മീനല്ലെന്ന് വികെപി

നത്തോലി ചെറിയ മീനല്ലെന്ന് വികെപി

Posted By:
Subscribe to Filmibeat Malayalam
VK Prakash
നത്തോലി ചെറിയ മീനല്ലെന്ന്...ഇക്കാര്യം നമ്മോട് പറയുന്നത് വികെപിയാണ്, അതേ സംവിധായകന്‍ വികെ പ്രകാശ് തന്നെ. നത്തോലിയും വികെപിയും തമ്മിലെന്തെന്ന് ആലോചിച്ച് തല പുകയ്‌ക്കേണ്ട. ടിവാന്‍ഡ്രം ലോഡ്ജിന് ശേഷം വികെപി ഒരുക്കുന്ന ചിത്രത്തിനാണ് നത്തോലി ചെറിയ മീനല്ല (എന്‍സിഎം) എന്ന പേരിട്ടിരിയ്ക്കുന്നത്.

ടിവ്രാന്‍ഡ്രം ലോഡ്ജിലെ ബോള്‍ഡ് ഡയലോഗുകള്‍ പലരിലും വിമ്മിഷ്ടം സൃഷ്ടിച്ചിരുന്നു. സിനിമയുടെ പേരിനെക്കുറിച്ചും ചിലര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും അവഗണിച്ച് മുന്നോട്ടു പോവുകയാണ് വികെപി.

ഉറുമി ഫെയിം ശങ്കര്‍ രാമകൃഷ്ണനാണ് എന്‍സിഎമ്മിന്റെ തിരക്കഥയൊരുക്കുന്നത്. 2003ല്‍ വികെ പ്രകാശ് സംവിധാനം ചെയ്ത ഫ്രീക്കി ചക്രയെന്ന ബോളിവുഡ് ചിത്രത്തെ ആസ്പദമാക്കിയിരിക്കും നത്തോലിയുടെ തിരക്കഥയൊരുക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്്. ചതുഷ്‌കോണ പ്രണയമായിരുന്നു ഫ്രീക്കി ചക്രയുടെ പ്രമേയം. ചിത്രത്തില്‍ ഫഹദ് ഫാസിലിനെയും മീര ജാസ്മിനെയും കേന്ദ്രകഥാപാത്രങ്ങളാക്കാനാണ് സംവിധായകന്റെ ശ്രമം.

അതേസമയം മോളിവുഡിലെ നവതരംഗം കൃത്യമായി ഉപയോഗപ്പെടുത്തി കൊണ്ട് വികെപിയും അനൂപ് മേനോനും ചേര്‍ന്നൊരുക്കിയ ഒരുക്കിയ ടിവാന്‍ഡ്രം ലോഡ്ജ് മികച്ച കളക്ഷനോടെ മുന്നേറുകയാണ്. കുടുംബപ്രേക്ഷകര്‍ക്ക് ഈ സിനിമ കാണാന്‍ കൊള്ളില്ലെന്ന പ്രചാരണം ഒരു വശത്തു നടക്കുമ്പോഴും യൂത്തും ക്യാമ്പസും ഏറ്റെടുത്തതാണ് ടിവ്രാന്‍ഡ്രം ലോഡ്ജിനെ ഹൗസ് ഫുള്ളാക്കുന്നത്.

English summary
'Natholi Cheriya Meenalla'? Well, after surprising the Malayali audiences with all the “bold lines” in Trivandrum Lodge, director V K Prakash has chosen this name for one of his forthcoming films

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam