»   » ഛോട്ടാ ഭീമിനേപ്പോലുള്ള മോഹന്‍ലാല്‍ എങ്ങനെ ഭീമനാകും??? പരിഹാസവുമായി കെആര്‍കെ!!!

ഛോട്ടാ ഭീമിനേപ്പോലുള്ള മോഹന്‍ലാല്‍ എങ്ങനെ ഭീമനാകും??? പരിഹാസവുമായി കെആര്‍കെ!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ  ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ പുറത്തിറങ്ങുന്ന മഹാഭാരതത്തില്‍ നായകനായി എത്തുന്ന മോഹന്‍ലാലിനെ പരിഹസിച്ച് ഹിന്ദി നടനും നിര്‍മാതാവും നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍. കെ ആര്‍കെ എന്ന് അറിയപ്പെടുന്ന കമാല്‍ തന്റെ ട്വിറ്ററിലൂടെയാണ്  മോഹന്‍ലാലിനെ പരിഹസിക്കുന്ന കമന്റ് ഇട്ടത്. 

മഹാഭാരതം സിനിമയുമായി ബന്ധപ്പെട്ട് തന്നെയായിരുന്നു കെആര്‍കെയുടെ പരിഹാസവും. എന്താലും കെആര്‍കെയ്ക്ക് മറുപടിയുമായി മലയാളി പ്രേക്ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. കെആര്‍കെയുടെ ട്വീറ്റിന് കീഴെ മലയാളത്തിലുള്‍പ്പെടെ പൊങ്കാല പ്രളയമാണ്. 

ഛോട്ടാ ഭീമിനേപ്പോലെയുള്ള മോഹന്‍ലാല്‍ എങ്ങനെയാണ് മഹാഭാരതത്തിലെ ഭീമനാകുന്നത്? എന്തിനാണ് ബിആര്‍ ഷെട്ടി അനാവശ്യമായി പണം പാഴാക്കുന്നത്? ഇങ്ങനെയായിരുന്നു കെആര്‍കെയുടെ ട്വീറ്റ്.

മോഹോന്‍ലാലിനെ പരിഹസിച്ചുകൊണ്ടുള്ള കെആര്‍കെയുടെ ട്വീറ്റ്.

കാര്‍ട്ടൂണ്‍ കഥാപാത്രമാണ് ഛോട്ടാ ഭീം. മോഹന്‍ലാലിന് ഭീമന്‍ ആകുന്നതിനുള്ള ശാരീരിക സൗന്ദര്യം ഇല്ലെന്നതായിരുന്നു കെആര്‍കെ കണ്ടെത്തിയ പോരായ്മ. എന്തായാലും അതിനുള്ള മറുപടി മണിക്കൂറുകള്‍ക്കുള്ളില്‍ കെആര്‍കെയ്ക്ക് ലഭിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 500ഓളം മറുപടികള്‍ ട്വീറ്റിന് ലഭിച്ചുകഴിഞ്ഞു.

കെആര്‍കെ എന്ന കമാല്‍ റാഷിദ് ഖാന് വിവാദങ്ങള്‍ പുതുമയല്ല. ഇതിന് മുമ്പ് രാഷ്ട്രീയ വിഷയത്തില്‍ ഇടപെട്ടും വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് കെആര്‍കെ. രജനികാന്തിന്റെ കൊച്ചടിയാന്‍ റിലീസ് ചെയ്യുന്ന ദിവസം ചിത്രത്തിനെ വളരെ മോശം പ്രിതികരണം നടത്തി കെആര്‍കെ വിവാദത്തിലായിരുന്നു. അന്ന് രജനി ആരാധകര്‍ മറുപടി നല്‍കിയിരുന്നു.

2014 ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തായിരുന്നു മറ്റൊരു വിവാദം. നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രി ആയാല്‍ താന്‍ രാജ്യം വിടുമെന്ന് കെആര്‍കെ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മോദി വിജയിച്ച് പ്രധാനമന്ത്രിയായി. ഉടനെ കെആര്‍കെ തന്റെ ട്വറ്റിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് അതില്‍ കൃത്രിമം കാണിച്ച് പേര് ഷാരുഖ് ഖാന്റേതാക്കി. ചില മാധ്യമങ്ങള്‍ ഷാരുഖ് ഖാന്റേതെന്ന രീതിയില്‍ അത് വാര്‍ത്തയുമാക്കി.

2006 ല്‍ ഇറങ്ങിയ മുന്ന പാണ്ഡ ബെറോസ്ഗാര്‍ എന്ന ഭോജ്പൂരി സിനിമയിലൂടെയാണ് കെആര്‍ അഭിനയ രംഗത്തെത്തുന്നത്. ചിത്രത്തിന്റെ നിര്‍മാതാവും കെആര്‍കെ ആയിരുന്നു. പ്രധാന വില്ലന്‍ വേഷമായിരുന്നു ചിത്രത്തില്‍. 2008ല്‍ ദേശ്‌ദ്രോഹി എന്ന ഹിന്ദി ചിത്രം നിര്‍മിച്ച് അതില്‍ നായികനായി. പിന്നീട് 2014ല്‍ ഏക് വില്ലന്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തു.

ഇന്ത്യന്‍ സിനിമയുടെ ചരിത്രമാകുന്ന മലയാള ചിത്രത്തേക്കുറിച്ചും മോഹന്‍ലാലിനേക്കുറിച്ചും നടത്തിയ ട്വീറ്റിന് ആരാധകര്‍ കെആര്‍കെയുടെ ട്വീറ്റ് താഴെ പൊങ്കാല തുടങ്ങിക്കഴിഞ്ഞു. കെആര്‍കെയുടെ ചിത്രങ്ങള്‍ വരെ ഉപയോഗിച്ചുള്ള ട്രോളുകളും കാണാം.

എംടി വാസുദേവന്‍ നായരുടെ ശ്രദ്ധേയ നോവലായ രണ്ടാമൂഴത്തിന്റെ ചലച്ചിത്ര ഭാഷ്യമാണ് മഹാഭാരതം. രണ്ട് ഭാഗങ്ങളായി ഇറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ ചിത്ര സംവിധായകനായ വിആര്‍ ശ്രീകുമാര്‍ മേനോനാണ്. ബിആര്‍ ഷെട്ടിയാണ് 1000 കോടി മുതല്‍ മുടക്കുള്ള ചിത്രം നിര്‍മിക്കുന്നത്.

മോഹന്‍ലാലിനെ കളയാക്കിയ കെആര്‍കെയെ അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ് ഒരു ആരാധകന്‍. മാസ് ലുക്ക് എങ്ങനെയാകണമെന്നതിന് കെആര്‍കെയുടെ ചിത്രം തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ പിള്ളാരോട് അധികം കളി വേണ്ട എന്ന് കെആര്‍കെയെ മോഹന്‍ലാല്‍ മുന്നറിയിപ്പ് നല്‍കുന്ന തരത്തിലുള്ള മറുപടിയുമുണ്ട്. ദേവാസുരത്തിലെ സംഭാഷണവും ചിത്രവുമാണ് ഉപയോഗിച്ചിരിക്കുന്നത്.

English summary
Actor cum producer KRK insult Mohanlal through his tweet. Mohanlal look like Chota Bheem so then how will u play role of Bheem in Mahabharata? Why do you want to waste money of B R shetty? he tweeted.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X