For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്ലാസ്മേറ്റ്സിന്റെ വിജയത്തിനു പിന്നിൽ ലാൽ!! ആ ഹിറ്റ് പാട്ടുണ്ടായത് ഇങ്ങനെ, വെളിപ്പെടുത്തി ലാൽ ജോസ്

  |

  2006 ൽ പുറത്തിറങ്ങിയ ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ് ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട് ചിത്രങ്ങളിലൊന്നാണ്. ജനറേഷൻമാറുമ്പോൾ സിനിമയും മാറും. എന്നാൽ അന്നും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റിൽ ക്ലാസ്മേറ്റ്സുണ്ട്. ചിത്രത്തിനു മുൻപും ശേഷവും കോളേജ് ക്യാമ്പസ് പശ്ചാത്തലമാക്കി നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ക്ലാസ്മേറ്റ്സ് ഇന്നും ചർച്ച വിഷയമാണ്. ചിത്രത്തിലെ പാട്ടും സീനുമെല്ലാം സോഷ്യൽ മീഡിയയിലും സിനിമ ഗ്രൂപ്പുകളിലും ചർച്ച വിഷയമാണ്.

  അത് രൺവീർ സിങ്ങല്ല!! പദ്മാവതിലെ ആ രണ്ട് രംഗങ്ങളില്‍ അഭിനയിച്ചത് താൻ, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി താരപുത്രൻ

  ഇപ്പോഴിത ഈ ചിത്രത്തിന്റെ പിറവിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ ലാൽ ജോസ്. മനോര ആഴ്ച പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ക്ലാസ്മേറ്റ്സിന്റെ പിറവിയെ കുറിച്ച് വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ പിറവിയ്ക്കും വിജയത്തിനു പിന്നിൽ നടനും സംവിധായകനുമായ ലാലാണെന്നും ലാൽ ജോസ് പറഞ്ഞു. ക്ലാസ്മേറ്റ്സ് എന്ന ചിത്രം പിറവി എടുക്കാൻ ഉണ്ടായ സാഹചര്യം ഇങ്ങനെ...

  അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു ബോബി വീണ്ടും വിവാഹിതനായി!! ചിത്രങ്ങൾ കാണൂ

   രസികന്റെ പരാജയം

  രസികന്റെ പരാജയം

  ദിലീപിനെ നായകനാക്കി ഒരുക്കിയ ചിത്രമായ രസികന്റെ പരാജയത്തെ തുടർന്ന് ആരേയും കാണാൻ ഇ ഷ്ടമില്ലാതെ എറണാകുളത്ത് ഒരു ഫ്ലാറ്റിൽ ഒറ്റയ്ക്ക് ഇരിക്കുന്ന സമയം. നടൻ സാദിഖ് തന്നെ തന്നെ വിളിച്ചു. സീരിയലിൽ സ്ക്രിപിറ്റ് എഴുതുന്ന ഒരാളുണ്ട്. ജെയിംസ് ആൽബർട്ട്. അയാൾക്ക് ഒരു കഥ പറയാനുണ്ട് . പറഞ്ഞു വിടട്ടേ? എന്ന് ചോദിച്ചു. താൻ പരമാവധി ഒഴിവാക്കാൻ ശ്രമിച്ചു. സാദിഖ് തന്റെ അടുത്ത സുഹൃത്ത് ആയതു കൊണ്ട് സമ്മതിക്കേണ്ടി വന്നു. കുറച്ച് സമയം കഥ കേട്ടതിനു ശേഷം ആളെ ഒഴിവാക്കാം എന്ന് വിചാരിച്ച് കഥ കേൾക്കാൻ തീരുമാനിക്കുകയായിരുന്നു.

  ക്ലാസ്മേറ്റ്സ് എന്ന പേര്

  ക്ലാസ്മേറ്റ്സ് എന്ന പേര്

  ആൽബർട്ട് കഥ മുഴുവനും പറഞ്ഞു. ഞാൻ കഥ കേട്ടിരുന്നു. ക്ലാസ്മേറ്റ്സ് എന്ന പേരാണ് ആദ്യമേ തനിയ്ക്ക് ഇഷ്ടമായത്. ഇംഗ്ലീഷ് പോരാണെങ്കിൽ പോലും മലയാളത്തിലും മറ്റും സർവ്വ സാധാരണമായി ഉപയോഗിക്കുന്ന വാക്കാണിത്. പൂർണ്ണമായും തിരക്കഥ തയ്യാറാക്കാൻ താൻ ആവശ്യപ്പെട്ടു. . അതിനു ഒരു വർഷത്തിനു ശേഷമാണ് ചിത്രം ഉണ്ടാകുന്നത്. ഇതിനിടയിൽ ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി ക്ലാസ്മേറ്റ്സ് എന്ന ചിത്രം സംവിധാനം ചെയ്തു. അതിനു ശേഷം അച്ഛൻ ഉറങ്ങാത്ത വീട് ചെയ്യാം മെന്ന് തീരുമാനിക്കുകയായിരുന്നു. നിർമ്മാതാക്കളായ ശാന്ത മുരളിയും പ്രകാശ് ദാമോദരനും സമീപിച്ചപ്പോൾ ക്സാസ്മേറ്റ്സിന്റെ കഥ പറ‍ഞ്ഞു നോക്കി. അവർക്ക് ഇഷ്ടമായി. തുടർന്ന് ചിത്രം ചെയ്യുകയായിരുന്നു.

   തിരക്കഥയിലെ മാറ്റം

  തിരക്കഥയിലെ മാറ്റം

  ഇന്ന് കാണുന്ന ക്ലാസ്മേറ്റ്സല്ല തിരക്കഥയിൽ ഉണ്ടായിരുന്നത്. ബാംഗ്ലൂരിലെ ഒരു എഞ്ചിനിയറിങ് കോളേജിന്റെ പശ്ചാത്തലത്തിലുളള കഥയായിരുന്നു ആത്. എന്നാൽ പിന്നീട് അത് കേരളത്തിലേയ്ക്ക് പറിച്ചു നടുകയായിരുന്നു. വർഷങ്ങൾക്കു ശേഷമുളള കേളേജ് റീയൂണിയൻ എന്ന തീം മാത്രം എടുത്തു. താൻ പഠിച്ചത് ഒറ്റപ്പാല എൻഎസ്എസ് കോളേജിലായിരുന്നു ജെയിംസ് കൊല്ലം ഫാത്തിമ മാത കേളേജിലും. തങ്ങൾ രണ്ടു പേരും കൂടി പഴയ സംഭവങ്ങളൊക്കെ ചേർത്ത് ഇന്നു കാണുന്ന ക്ലാസ്മേറ്റ്സിലേയ്ക്ക് എത്തിച്ചേരുകയായിരുന്നു.

   ക്ലാസ്മേറ്റ്സിന്റെ വിജയത്തിനു പിന്നിൽ ലാൽ

  ക്ലാസ്മേറ്റ്സിന്റെ വിജയത്തിനു പിന്നിൽ ലാൽ

  ക്ലാസ്മേറ്റ്സിന്റെ വിജയത്തിനു പിന്നിലുള്ള മറ്റൊരാൾ നടനും സംവിധായകനുമായ ലാലാണ്. അദ്ദേഹത്തിന്റെ കമ്പനിയാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ കഥ ലാലിന് ഇഷ്ടപ്പെട്ടു. പടം തങ്ങളെടുക്കാം, ഇത് ഓടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ തുടക്കവും അവസാനവും ഗംഭീരമാണ്. എന്നാൽ ഇടയ്ക്ക് ഞാനും സിദ്ദിഖും ചെയ്ത ചിത്രങ്ങളെ പോലെയായി പോയി. ലാൽ ജോസ് ചിത്രത്തിൽ നിന്ന് മറ്റൊന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ലാൽ പറഞ്ഞ്. ഇത് തങ്ങളെ ഒരിക്കൽ കൂടി ചിന്തിപ്പിക്കുകയായിരുന്നു. ഒന്നര വർഷം കൊണ്ട് എഴുതിയ തിരക്കഥ നമുക്ക് സുപരിചിതമായ ക്യാമ്പസിലെ കഥയാക്കി മാറ്റി. ലാൽ പറഞ്ഞത് സ്വീകരിക്കാൻ തോന്നിയത് വലിയ ഗുണം ചെയ്തു.

  എന്റെ ഖൽബിൽ ഉണ്ടായത്

  എന്റെ ഖൽബിൽ ഉണ്ടായത്

  അലക്സ് പോളും വയലർ ശരത് ചന്ദ്രവർമ്മയും ചേർന്നാണ് പാട്ടുകൾ ഉണ്ടാക്കിയത്. ഒരു മുസ്ലിം പെൺകുട്ടി നോട്ട്ബുക്കിൽ കുറിച്ച വരികൾ അവളുടെ ക്ലാസ്മേറ്റ്സ് പാടുന്നു. ഇതിനു വേണ്ടി ചില്ലുജാലകം എന്ന പാട്ടാണ് ആദ്യം ഒരുക്കിയത്, മഞ്ജരി പാടിയ മനോഹരമായ ഗാനമായിരുന്നു ഇത്. പക്ഷെ ഇത് ഗിറ്ററാറിന്റെ മ്യൂസിക്കിൽ സ്റ്റേജിൽ പാടുന്ന പാട്ടല്ലായിരുന്നു. കുട്ടികൾക്ക് കൂടെ പാടാൻ കഴിയുന്ന ഒരു പാട്ട് ഒരുക്കാൻ പറയുകയായിരുന്നു. അങ്ങനെ രണ്ടാമത് ചെയ്ത ഗാനമാണ് എന്റെ ഖൽബിലെ എന്ന പാട്ട്.

  English summary
  lal jose says about classmates movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X