»   » 'മമ്മൂട്ടി മനസ്സ് വച്ചിരുന്നെങ്കില്‍ ദിലീപിന് ഇത്രയും കാലം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു'

'മമ്മൂട്ടി മനസ്സ് വച്ചിരുന്നെങ്കില്‍ ദിലീപിന് ഇത്രയും കാലം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു'

By: Rohini
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പുറത്തിറങ്ങിയിട്ടും ലിബര്‍ട്ടി ബഷീറിന് കലിപ്പുകള്‍ തീരുന്നില്ല. ഏഷ്യനെറ്റിന്റെ ന്യൂസ് അവറില്‍ ദിലീപിനെതിരെ പുതിയ ചില പ്രസ്താവനകളുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ബഷീര്‍.

പുറത്തിറങ്ങി, ഇനിയെന്താണ് ദിലീപിന്റെ പ്ലാന്‍, അടുത്ത സിനിമയിലേക്ക് കടക്കുമോ കണക്ക് തീര്‍ക്കുമോ?

അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കാന്‍ കാരണം മമ്മൂട്ടിയാണെന്ന് കെബി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ദിലീപിനെ മമ്മൂട്ടി പിന്തുണയ്ക്കാത്തതിന്റെ ചൊരുക്കാണ് ഗണേഷ് കുമാറിനെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

ഗണേഷ് കുമാര്‍ പറഞ്ഞത്

നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തില്‍ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയത് പൃഥ്വിരാജിന്റെ ആവശ്യപ്രകാരം ആണെന്നും അങ്ങനെ ചെയ്യാന്‍ മമ്മൂട്ടി കൂട്ടുനിന്നുവെന്നുമുള്ള നടന്‍ ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

ഗണേഷ് അങ്ങനെ പറയാന്‍ കാരണം

കേസില്‍ ദിലീപിനനുകൂലമായി മമ്മൂട്ടി നില്‍ക്കാത്തതാണ് ഗണേഷിനെ ചൊടിപ്പിച്ചതെന്നും ഇക്കാരണത്താലാണ് മമ്മൂട്ടിയ്‌ക്കെതിരെ ഗണേഷ് സംസാരിച്ചത് എന്നുമാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്.

മമ്മൂട്ടിയ്ക്ക് സത്യം മനസ്സിലായത്രെ

കേസിന്റെ തുടക്കത്തില്‍ ദിലീപിനനുകൂലമായി മമ്മൂട്ടി സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും റെക്കമന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍, സത്യങ്ങള്‍ മനസ്സിലാക്കിയ മമ്മൂട്ടി പിന്നീട് ഇതില്‍ നിന്നും പിന്തിരിഞ്ഞെന്നും ഇതിന്റെ ചൊരുക്കാണ് ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞതെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു

മമ്മൂട്ടി മനസ്സ് വച്ചിരുന്നെങ്കില്‍

മമ്മൂട്ടി മനസ്സ് വെച്ചിരുന്നെങ്കില്‍ ദിലീപ് ഇത്രയും കാലം ജയിലില്‍ കിടക്കില്ലായിരുന്നു എന്നും ബഷീര്‍ പറയുന്നു. മുഖ്യമന്ത്രിയുമായി മമ്മൂട്ടിക്ക് അടുത്ത ബന്ധമാണുള്ളത്. എന്നിട്ടും ദിലീപിനു വേണ്ടി താരം ഒന്നും ചെയ്യാതിരുന്നത് യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലായത് കൊണ്ടാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

English summary
Liberty Basheer reply to KB Ganesh Kumar
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam