For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സ്വന്തം പ്രകടനത്തിൽ ഇതുവരെ തൃപ്തി തോന്നിയിട്ടില്ലെന്ന്' നടി ശ്രിന്ധ

  |

  സ്വാഭാവികമായ അഭിനയശൈലിയിലൂടെ മലയാളപ്രേക്ഷകരെ കൈപിടിലൊതുക്കിയ നടിയാണ് ശ്രിന്ധ. ക്രിക്കറ്റ് താരം സച്ചിനെ അറിയാത്ത സുശീല എന്ന കഥാപാത്രമായുള്ള പ്രകടനത്തിലൂടെയാണ് താരത്തെ ജനം ശ്രദ്ധിച്ച് തുടങ്ങിത്. അപ്രതീക്ഷിതമായിട്ടാണ് സുശീലയായി വേഷമിടേണ്ടി വന്നതെന്ന് ശ്രിന്ധ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇറങ്ങുന്ന മലയാള സിനിമകളിലെ സജീവ സാന്നിധ്യമാണ് ശ്രിന്ധ ഇപ്പോൾ.

  actress srinda, actress srinda films, srinda interviews, srinda upcoming movies, ശ്രിന്ധ സിനിമകൾ, നടി ശ്രിന്ധ, ശ്രിന്ധ ഫോട്ടോകൾ, ശ്രിന്ധ വാർത്തകൾ

  ആട്, 1983 തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്ത ശ്രിന്ധ അഭിനയം ആരംഭിച്ചത് ജയറാം ചിത്രം ഫോർ ഫ്രണ്ട്സിലൂടെയാണ്. ഗൗരവമേറിയ കഥാപാത്രങ്ങൾക് പുറമേ കോമഡിയും നടി അനായാസം അവതരിപ്പിക്കും. അന്നയും റസൂലും, പറവ, കുരുതി തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ച് കഴിഞ്ഞു. അധികം ശ്രദ്ധിക്കപ്പെടാതെ പോയ ടമാർ പാടാറിലെ വൽസമ്മയാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ട ശ്രിന്ധയുടെ മറ്റൊരു കഥാപാത്രം.

  Also read: പൃഥ്വിയുടെ ഭ്രമം വരുന്നു, റിലീസ് തിയ്യതി പുറത്തുവിട്ട് അണിയറപ്രവർത്തകർ

  ചുരുക്കം സീനുകളിൽ വന്ന് പോയ ഷാജി പാപ്പന്റെ തേപ്പുകാരി മേരിയും കണ്ടവർക്ക് ആർക്കും മറക്കാൻ കഴിയില്ല. ഒരു പാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും ചെയ്ത കഥാപാത്രങ്ങളോട് നല്ല രീതിൽ തന്നെ നീതി പുലർത്തിയ മികച്ച സ്വഭാവനടി തന്നെയാണ് ശ്രിന്ധ. ഇനിയും നല്ല വേഷങ്ങളുമായി ബിഗ് സ്‌ക്രീനിൽ വരാൻ ശ്രിന്ധ തയ്യാറെടുക്കുകയാണ്. ഇപ്പോൾ തന്റെ അഭിനയത്തെ കുറിച്ച സ്വയം വിലയിരുത്തൽ നടത്തിയിരിക്കുകയാണ് നടി. താൻ ചെയ്ത കഥാപാത്രങ്ങൾക്ക് വേണ്ട പോലെ അഭിനയിക്കാൻ തനിക്ക് കഴിഞ്ഞുവെന്ന് തോന്നുന്നില്ലെന്നും ഇതുവരെയും സ്വന്തം പ്രകടനത്തിൽ തൃപ്തി തോന്നിയിട്ടില്ലെന്നും നടി പറയുന്നു.

  actress srinda, actress srinda films, srinda interviews, srinda upcoming movies, ശ്രിന്ധ സിനിമകൾ, നടി ശ്രിന്ധ, ശ്രിന്ധ ഫോട്ടോകൾ, ശ്രിന്ധ വാർത്തകൾ

  അടുത്തിടെ സാറാസ്, കുരുതി എന്നീ ചിത്രങ്ങളിലാണ് ശ്രന്ധ അഭിനയിച്ചത്. സാറാസിൽ ഏതാനും സീനുകളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടതെങ്കിലും എല്ലാവരും ഓർമിക്കും വിധമുള്ള പ്രകനങ്ങൾ ശ്രിന്ധ കാഴ്ചവെച്ചിരുന്നു. അവസാനമായി ഇറങ്ങിയ ചിത്രം കുരുതിയായിരുന്നു. റോഷൻ മാത്യു, പൃഥ്വിരാജ് സുകുമാരൻ, മാമുക്കോയ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. സുമ എന്ന ഹിന്ദുപെൺക്കുട്ടിയായിട്ടാണ് ശ്രിന്ദ ചിത്രത്തിൽ എത്തിയത്.

  Also read: ഇതുവരെ കണ്ട ചാക്കോച്ചനായിരിക്കില്ല 'ഒറ്റി'ലെ ചാക്കോച്ചൻ, കുറിപ്പുമായി കോസ്റ്റ്യൂം ഡിസൈനർ

  മലയോര പ്രദേശത്ത് സ്വന്തം ചേട്ടനോടൊപ്പം താമസിക്കുന്ന ഇരുപതുകളുടെ അവസാനത്തിലോ മുപ്പതുകളുടെ തുടക്കത്തിലോ നിൽക്കുന്ന സാധാരണക്കാരിയായ സ്ത്രീ. ഒന്നാം പകുതിയിലും രണ്ടാം പകുതിയിലും സുമ വ്യത്യസ്ത സ്വഭാവതലങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ വേണ്ട പക്വതയോടെയും കൈയ്യടക്കത്തോടെയും ശ്രിന്ധ അത് മനോഹരമാക്കുകയും ചെയ്തു.

  മമ്മൂട്ടി-അമൽനീരദ് ചിത്രം ഭീഷ്മപർവമാണ് ഇനി ശ്രിന്ധയുടേതായി പുറത്തിറങ്ങാനുള്ള സിനിമ. ഈ ചിത്രവുമായി പ്രവർത്തിക്കുന്നതിന്റെ ത്രില്ലിലാണ് താരമിപ്പോൾ. 'ഞാൻ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളുടെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന സംവിധായകരിൽ ഒരാളാണ് അമൽ ഏട്ടൻ. മംഗ്ലീഷിന് ശേഷം മമ്മൂക്കയ്‌ക്കൊപ്പം ഞാൻ പ്രവർത്തിക്കുന്ന പ്രോജക്ട് കൂടിയാണ് ഭീഷ്മപർവം' ശ്രിന്ധ പറയുന്നു. ഭീഷ്മപർവത്തിന് പുറമെ ഒരു ആന്തോളജി ചിത്രത്തിലും തരുൺ മൂർത്തിയുടെ സൗദി വെള്ളക്കയിലും ശ്രിന്ധ അഭിനയിക്കുന്നുണ്ട്.

  Also read: 'ആ യാത്രയിൽ അദ്ദേഹത്തിൽ കണ്ടത് ഒരു കുഞ്ഞിന്റെ ഉത്സാഹം', കുറിപ്പുമായി ഋതംഭര സ്പിരിച്വല്‍ കമ്മ്യൂണ്‍

  ഒന്നിന് പുറകെ ഒന്നായി സിനിമകൾ ചെയ്യാൻ ആ​ഗ്രഹമില്ലെന്നും കുറച്ച് അവധിയെടുത്ത് സിനിമകൾ ചെയ്യുന്നതിനോട് താൻ ഇഷ്ടപ്പെടുന്നതെന്നും ശ്രിന്ധ പറയുന്നു. തുടക്കകാലത്തെ അപേക്ഷിച്ച് തന്റെ മേൽ ഒരുപാട് ഉത്തരവാദിത്വങ്ങൾ വന്നതായി തോന്നുണ്ടെന്നും, അതിനാൽ നിരവധി സിനിമകൾ കാണാൻ ഇപ്പോൾ ശ്രമിക്കാറുണ്ടെന്നും ശ്രിന്ധ പറയുന്നു. സിനിമ കണ്ടവർ വളരെ മനോഹരമായി അഭിനയിച്ചുവെന്ന് പറഞ്ഞ് അഭിനന്ദിച്ചാൽ പോലും തൃപ്തി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ശ്രിന്ധ പറയുന്നു.

  ഒരു സിനിമ കാണുമ്പോഴോ കഥ കേൾക്കുമ്പോഴോ സിനിമയെ കുറിച്ച് മുഴുവനായി മനസിലാക്കാൻ ശ്രമിക്കാറുണ്ടെന്നും തന്റെ മാത്രം കഥാപാത്രത്തിൽ നിന്നുകൊണ്ട് സിനിമ കാണുന്നതിനോട് യോജിപ്പില്ലെന്നും ശ്രിദ്ധ കൂട്ടിച്ചേർക്കുന്നു. മലയാളത്തിലെ കഴിവുള്ള നിരവധി കലാകാരന്മാർക്കൊപ്പം ഇനിയും സഹകരിക്കാൻ താൽപര്യപ്പെടുന്നുണ്ടെന്നും അവരുടെ പേരുകൾ അടങ്ങിയ വലിയൊരു ബക്കറ്റ് ലിസ്റ്റ് തന്നെയുള്ളതായും ശ്രിന്ധ പറയുന്നു.

  Recommended Video

  മണാലിയിലെ തെരുവുകളിൽ ഏകനായി പ്രണവ് മോഹൻലാൽ

  Also read: താരനിബിഢമായി സൈമ അവാർഡ്സ്; മികച്ച നടൻ മോഹൻലാൽ, നടി മഞ്ജുവാര്യർ

  Read more about: srinda movies malayalam
  English summary
  malayalam Actress Srinda says she is not satisfied with her performance yet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X