twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ്; ബറോസിനെ കുറിച്ച് മമ്മൂട്ടി

    |

    കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന് തുടക്കമായിരിക്കുകയാണ്. കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ വച്ച ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നു. മലയാള സിനിമയിലെ സൂപ്പര്‍താരം സംവിധായകനായി മാറുന്ന സിനിമയാണ് ബറോസ്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്‍ ജിജോ പുന്നൂസാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

    Recommended Video

    Mammootty speech About Mohanlal Directing Film

    അഴകളവലില്‍ നൂറ് മാര്‍ക്ക്; കിടിലന്‍ ചിത്രങ്ങളുമായി പ്രഗ്യ ജെയ്‌സ്വാള്‍

    വന്‍താര നിര തന്നെയായിരിക്കും ചിത്രത്തില്‍ അണിനിരക്കുകയെന്നാണ് അറിയാന്‍ കഴിഞ്ഞിരിക്കുന്നത്. പൂജാ ചടങ്ങും താരങ്ങളാല്‍ സമ്പന്നമായിരുന്നു. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളും പ്രിയദര്‍ശന്‍, സിബി മലയില്‍, സത്യന്‍ അന്തിക്കാട്, ഫാസില്‍, തുടങ്ങിയ സംവിധായകരുമെല്ലാം ചടങ്ങിനെത്തിയിരുന്നു. ചടങ്ങില്‍ നിന്നുമുള്ള മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

    ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

    സംവിധായകനായുള്ള മോഹന്‍ലാലിന്റെ ആദ്യ സംരംഭത്തിന് മമ്മൂട്ടി ആശംസകള്‍ നേര്‍ന്നു. ഒരു വലിയ സംഭവത്തിന് സാക്ഷ്യം വഹിക്കുകയാണ് നമ്മളെന്ന് മമ്മൂട്ടി പറഞ്ഞു. മലയാള സിനിമയില്‍ ഒരുപാട് നടന്മാര്‍ സംവിധായകര്‍ ആയിട്ടിട്ടുണ്ട്. പക്ഷെ മറ്റ് ഭാഷകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ എണ്ണം കുറവാണ്. ഏറ്റവും അവസാനം വന്നത് പൃഥ്വിരാജാണ്. ഇപ്പോള്‍ അരയും തലയും മുറുക്കി മോഹന്‍ലാല്‍ ഇറങ്ങിയിരിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു.

    40 വര്‍ഷം

    മോഹന്‍ലാലിന്റെ ഇത്രയും കാലത്തെ സിനിമാ അനുഭവം ഈ സിനിമയ്‌ക്കൊരു മുതല്‍ക്കൂട്ടായിരിക്കുമെന്നും മമ്മൂട്ടി പറഞ്ഞു. 40 വര്‍ഷത്തിലേറെയായി ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നു. സിനിമയുടെ വളര്‍ച്ചയും തകര്‍ച്ചയും കണ്ടും കേട്ടുമെല്ലാമാണ് ഞങ്ങളീ 40 വര്‍ഷം സഞ്ചരിച്ചത്. ഞങ്ങള്‍ ഒപ്പം അല്ലെങ്കില്‍ ഞങ്ങള്‍ സിനിമയോടൊപ്പമാണ് വളര്‍ന്നത്. മലയാള സിനിമ വളര്‍ന്ന് രാജ്യാന്തരങ്ങളും ലോകാന്തരങ്ങളുമൊക്കെ കടന്ന് ഇപ്പോള്‍ ബറോസില്‍ എത്തി നില്‍ക്കുകയാണെന്നും ഇത് മലയാളികള്‍ക്ക് അഭിമാനിക്കാനും ആഹ്ലാദിക്കാനും സാധിക്കുന്ന സുന്ദര നിമിഷമാണെന്നും മമ്മൂട്ടി പറഞ്ഞു.

    രാജ്യാന്തര ശ്രദ്ധ

    മോഹന്‍ലാല്‍ സംവിധായകനായി മാറുന്നു എന്നതിന് അപ്പുറത്ത് അദ്ദേഹം സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമ രാജ്യാന്തര ശ്രദ്ധ നേടാന്‍ പോകുന്ന സിനിമയാണെന്നും മമ്മൂട്ടി പറഞ്ഞു. ഇത് മലയാളി പ്രേക്ഷകരെ മാത്രം ഉദ്ദേശിച്ചിട്ടുള്ള സിനിമയാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. എല്ലാവരിലേക്കും ഒരുപോലെ എത്തിച്ചേരുന്നൊരു കലാസൃഷ്ടിയായി ബറോസ് മാറുമെന്നും മമ്മൂട്ടി പറഞ്ഞു. ഈ സിനിമയുടെ തുടക്കത്തിന്റെ ഭാഗമാകാന്‍ ഇവിടെ എത്തിച്ചേരാന്‍ സാധ്യമായത് തന്നെ ഭാഗ്യമാണെന്നും മമ്മൂട്ടി പറഞ്ഞു.

    സര്‍വ്വ പിന്തുണയും ആശംസയും

    സുഹൃത്തും സഹോദരനും എന്നുള്ളതിന് അപ്പുറത്തേക്ക് വെറെ എന്തോ വൈകാരികമായി ഞങ്ങളെ അടുപ്പിച്ചിട്ടുള്ള ഒരുപാട് ഘടകങ്ങളുണ്ട്. ഈ നിമിഷത്തില്‍ ഞാന്‍ അദ്ദേഹത്തിന് എന്റെ സര്‍വ്വ പിന്തുണയും ആശംസയും നേരുന്നതായും മമ്മൂട്ടി പറഞ്ഞു. വാസ്‌കോ ഡ ഗാമയുടെ നിധികളുടെ കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ഗാമയുടെ പിന്തുടര്‍ച്ചക്കാരനായ കുട്ടിയുടെ വരവാണ് സിനിമ പറയുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ടൈറ്റില്‍ കഥാപാത്രമാകുന്നത്. ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

    Read more about: mammootty mohanlal barroz
    English summary
    Mammootty About Mohanlal And His Movie Barroz At the Pooja, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X