»   »  ഫേസ്ബുക്കിന്റെ പ്രചാരകനായി മമ്മൂട്ടി

ഫേസ്ബുക്കിന്റെ പ്രചാരകനായി മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
Mammootty
ഫേസ്ബുക്കിനെ ഒരു രാജ്യമായെടുത്താല്‍ ചൈനയ്ക്കും ഇന്ത്യയ്ക്കും പിന്നില്‍ നില്‍ക്കുമെന്ന് പലരും തമാശയായി പറയാറുണ്ട്. ഈ ഫേസ്ബുക്ക് രാജ്യത്തിലെ പൗരന്മാരുടെ എണ്ണം നൂറുകോടി തികഞ്ഞിട്ട് അധികം നാളായിട്ടില്ല. ഇപ്പോഴിതാ മുഖപുസ്തകത്തിലേക്ക് ആളെക്കൂട്ടാന്‍ സുക്കര്‍ ബര്‍ഗിന്റെ കമ്പനി പുതിയ ആളെ കണ്ടെത്തിയിരിക്കുന്നു.

വേറാരുമല്ല. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയെയാണ് ഫേസ്ബുക്കിന്റെ ഓഫീഷ്യല്‍ സെലിബ്രറ്റി പ്രമോട്ടറായി ഫേസ്ബുക്ക് കണ്ടെത്തിയിരിക്കുന്നത്. അമിതാഭ് ബച്ചനും അമീര്‍ ഖാനും സല്‍മാന്‍ ഖാനുമൊക്കെ അലങ്കരിയ്ക്കുന്ന പദവിയാണ് മമ്മൂട്ടിയെയും തേടിയെത്തിയിരിക്കുന്നത്. ഈ പദവിയില്‍ നിന്നും തെന്നിന്ത്യയിലെത്തുന്ന ആദ്യസൂപ്പര്‍താരമെന്ന പദവിയും മമ്മൂട്ടിയ്ക്ക് ഇതോടെ സ്വന്തമാവുകയാണ്.

ഏറെക്കാലം മുമ്പേ ഫേസ്ബുക്കില്‍ ചുവടുറപ്പിച്ചയാളാണ് മമ്മൂട്ടി. മൂന്ന് ലക്ഷത്തില്‍പ്പരം ആരാധകരും താരത്തെ പിന്തുടരുന്നു. എന്നാല്‍ ഓഫീഷ്യല്‍ പ്രമോട്ടറായതോടെ സൗഹൃദക്കൂട്ടായ്മയില്‍ മമ്മൂട്ടി കൂടുതല്‍ സജീവമാവും. മമ്മൂട്ടിയുടെ മുന്‍കാല ഹിറ്റുകളുടെ പോസ്റ്ററുകളും മറ്റും ഫേസ്ബുക്ക് ടൈംലൈനില്‍ ഉള്‍പ്പെടുത്തിയ കൂടുതലാളുകളെ ആകര്‍ഷിയ്ക്കാനുള്ള ശ്രമങ്ങള്‍ ഫേസ്ബുക്ക് ടീം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് ടീമിനൊപ്പം ഒത്തുചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാനയതിന്റെ സന്തോഷം മമ്മൂട്ടി മറച്ചുവയ്ക്കുന്നില്ല. കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ആരാധകരോട് കൂടുതലിടപഴകാന്‍ കഴിയുമെന്ന പ്രതീക്ഷയും താരം പങ്കുവയ്ക്കുന്നു.

കാര്യമിങ്ങനെയൊക്കെയാണെങ്കിലും ഫേസ്ബുക്കില്‍ മമ്മൂട്ടിയെക്കാള്‍ മുന്നില്‍ നില്‍ക്കുന്ന മറ്റൊരു മലയാളി താരമുണ്ടെന്ന് കൂടി അറിയുക. അഞ്ചരലക്ഷത്തിലധികം ആരാധകരുടെ പിന്തുണയുമായി മോളിവുഡിന്റെ ഫേസ്ബുക്ക് സൂപ്പര്‍സ്റ്റാര്‍ പദവി കയ്യാളുന്നത് മോഹന്‍ലാലാണ്. എന്നാല്‍ ടെക്‌നോളജിയുടെ കാര്യത്തില്‍ മമ്മൂട്ടി എക്കാലത്തും ഒരു ചുവട് മുന്നിലാണ്. അതുകൊണ്ടാവും ലാലിനെ മറികടന്ന് മമ്മൂട്ടിയെ തിരഞ്ഞെടുക്കാന്‍ ഫേസ്ബുക്കിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

English summary
Malayalam superstar Mammootty Thursday officially launched his page on social networking website Facebook. He is looking forward to connect with his fans across the world.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam