For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ സിനിമയില്ലാതെ എന്താഘോഷം! ഈദ് നിരാശയെങ്കില്‍ ഓണം കിടുക്കും! റിലീസ്ചിത്രം ഇതാണ്!

  |

  മമ്മൂട്ടിയെ ഹൃദയത്തിലേറ്റി നടക്കുന്നവര്‍ നിരവധിയാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വൈറലായി മാറുന്നതും. സ്വീകാര്യതയുടെ കാര്യത്തിലായാലും പിന്തുണയിലായാലും ഏറെ മുന്നിലാണ് അദ്ദേഹം. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് അദ്ദേഹം മുന്നേറുന്നത്. മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്റെ ചിത്രീകരണം തുടങ്ങിയത് അടുത്തിടെയായിരുന്നു. മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ പിഷാരടി സംവിധായകനായും മികവ് തെളിയിച്ചിരുന്നു. രണ്ടാമത്തെ ചിത്രവുമായാണ് ഇനി അദ്ദേഹം പ്രേക്ഷകരെ കാണാനെത്തുന്നത്. മമ്മൂട്ടിയാണ് ഇത്തവണ നായകവേഷത്തില്‍.

  ഹരി പി നായരും പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായെന്ന സന്തോഷം പങ്കുവെച്ച് നേരത്തെ അദ്ദേഹം എത്തിയിരുന്നു. ജൂണ്‍ ഒന്നിനായിരുന്നു ചിത്രത്തിന്റെ പൂജ നടത്തിയത്. പൂജ ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മമ്മൂട്ടി ആരാധകര്‍ ഉറ്റുനോക്കുന്ന സിനിമയായ ഗാനഗന്ധര്‍വ്വന്‍ ഓണം റിലീസായി എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സെപ്റ്റംബറില്‍ റിലീസ് ചെയ്യുന്ന തരത്തിലാണ് സിനിമയൊരുക്കുന്നത്. സിനിമയുടെ ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

   മമ്മൂട്ടിയില്ലാതെ എന്താഘോഷം

  മമ്മൂട്ടിയില്ലാതെ എന്താഘോഷം

  മമ്മൂട്ടിയുടെ സിനിമകളില്ലാത്ത ആഘോഷങ്ങള്‍ കുറവാണ്. ഏത് പരിപാടിയായാലും മെഗാസ്റ്റാര്‍ ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താറുണ്ട്. എന്നാല്‍ ഇത്തവണത്തെ ഈദിന് ആ ശീലം തെറ്റിക്കുകയായിരുന്നു അദ്ദേഹം. പതിനെട്ടാം പടിയിലെ പാട്ടായിരുന്നു ആരാധകരുടെ മുന്നിലേക്കെത്തിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി ബിഗ് റിലീസുകളില്ലാതെയാണ് ഇത്തവണത്തെ ഈദ് കടന്നുപോയത്. റിലീസ് ചെയ്ത സിനിമകളെല്ലാം കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതാണെന്നതാണ് മറ്റൊരു പ്രത്യേകത. വിുവിന് മുന്നോടിയായെത്തിയ മധുരരാജയാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ.

  ഗാനഗന്ധര്‍വ്വന്‍ ഓണത്തിന്

  ഗാനഗന്ധര്‍വ്വന്‍ ഓണത്തിന്

  രമേഷ് പിഷാരടിയും മമ്മൂട്ടിയും ഒരുമിക്കുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകരും കാത്തിരിപ്പിലായിരുന്നു. അദ്ദേഹത്തിനെ നായകനാക്കി സിനിമയൊരുക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും വിശദവിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. ഗാനമേള ഗായകനായ കലാദാസന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമയ്ക്കായി നേരത്തെ പാടിയിരുന്നുവെങ്കിലും ഇതാദ്യമായാണ് അദ്ദേഹം പാട്ടുകാരന്റെ വേഷത്തിലെത്തുന്നത്. സംവിധാനം മാത്രമല്ല നിര്‍മ്മാണത്തിലും പിഷാരടി സഹകരിക്കുന്നുണ്ടെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. ഓണത്തിന് ഈ സിനിമ തിയേറ്ററുകളിലേക്കെത്തുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  വേറിട്ട കഥാപാത്രം

  വേറിട്ട കഥാപാത്രം

  മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഇതെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എല്ലാതരത്തിലുമുള്ള പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന സിനിമയുമായാണ് നേരത്തെ പിഷാരടി എത്തിയത്. ജയറാമും കുഞ്ചാക്കോ ബോബനുമായിരുന്നു പഞ്ചവര്‍ണ്ണതത്തയിലെ പ്രധാന താരങ്ങള്‍. പുതുമുഖമായ വന്ദിത മനോഹരനാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. കാസ്റ്റിങ് കോളിലൂടെയാണ് ചിത്രത്തിലെ നായികയെ കണ്ടെത്തിയത്. മുകേഷ്, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, അബു സലീം, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

  നിറയെ സിനിമകള്‍

  നിറയെ സിനിമകള്‍

  നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ളത്. ഖാലിദ് റ്ഹ്മാന്‍ ചിത്രമായ ഉണ്ടയാണ് അടുത്തതായി തിയേറ്ററുകളിലേക്ക് എത്തുന്നത്. ജൂണ്‍ 14നാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. സിനിമയുടെ ട്രെയിലറും പോസ്റ്ററുകളുമൊക്കെ നേരത്തെ തന്നെ തരംഗമായി മാറിയിരുന്നു. ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമകളുള്‍പ്പടെ നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി പ്രഖ്യാപിച്ചത്. അടുത്ത 2 വര്‍ഷത്തേക്ക് അദ്ദേഹത്തിന് ഡേറ്റില്ലെന്നാണ് പിന്നണിയിലെ സംസാരം.

  English summary
  Mammootty's onam release film shoot goingon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X