»   » 11ല്‍ നിശ്ചയം, 12ല്‍ മംമതയ്ക്ക് വിവാഹമോചനം

11ല്‍ നിശ്ചയം, 12ല്‍ മംമതയ്ക്ക് വിവാഹമോചനം

Posted By:
Subscribe to Filmibeat Malayalam

11-11-11ല്‍ അവരൊന്നിയ്ക്കാന്‍ തീരുമാനിച്ചു. 12-12-12ല്‍ അവര്‍ പിരിയുന്ന വാര്‍ത്തയും പുറത്തുവന്നിരിയ്ക്കുന്നു. അതേ അപൂര്‍വദിനത്തില്‍ വിവാഹം നിശ്ചയം നടത്തി വാര്‍ത്ത സൃഷ്ടിച്ച മംമത മോഹന്‍ദാസ് -പ്രജിത്ത് പദ്മനാഭന്‍ ദമ്പതിമാര്‍ വിവാഹമോചനത്തിനൊരുങ്ങുന്നു. ആരും കേള്‍ക്കാനിഷ്ടപ്പെടാത്ത ഈ വാര്‍ത്ത പുറത്തുവരുന്നത് മറ്റൊരപൂര്‍വ ദിനത്തിലാണെന്നത് മറ്റൊരു യാദൃശ്ചികത.

വിവാഹം നടന്ന് ഒരു വര്‍ഷം തികയും മുമ്പേ തങ്ങള്‍ പിരിയുകയാണെന്ന വാര്‍ത്ത മംമ്ത തന്നെയാണ് പുറത്തുവിട്ടിരിയ്ക്കുന്നത്. പരസ്പര ധാരണയോടെ പ്രജിത്തും താനും പിരിയുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാഹമോചനക്കാര്യം മംമത വെളിപ്പെടുത്തിയത്.

ഏറെ ചിന്തിച്ചതിന് ശേഷമാണ് ഞങ്ങള്‍ വഴിപിരിയാന്‍ തീരുമാനിച്ചത്. ഒന്നിച്ചു പോകാന്‍ കഴിയാത്തവരാണ് ഞങ്ങളെന്ന് തിരിച്ചറിഞ്ഞിരുന്നു. സംതൃപ്തിയില്ലാത്ത ഇങ്ങനെ ജീവിയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലായി. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഞങ്ങള്‍ വേര്‍പിരിഞ്ഞാണ് താമസിയ്ക്കുന്നത്. അടുത്ത ജനുവരിയോടെ വിവാഹമോചനം നിയമപരമായി വേര്‍പ്പെടുത്തിനുള്ള നടപടികള്‍ തുടങ്ങും.

വിവാഹ ജീവിതത്തില്‍ സ്‌നേഹത്തിനൊപ്പം ബഹുമാനത്തിനും ഏറെ പ്രാധാന്യമുണ്ട്. അതൊരിയ്ക്കലും ഏകപക്ഷീയമാവരുത്. ജീവിതത്തില്‍ അത് മാറ്റങ്ങള്‍ വരുത്തും. ഇതില്ലെങ്കില്‍ അപകടകരമാണ്. വിവാഹജീവിതം വേര്‍പിരിയുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മംമ്ത മറുപടി നല്‍കുന്നതിങ്ങനെ.

എല്ലായ്‌പ്പോവും കഴുകന്‍ കണ്ണുകള്‍ പിന്തുടരുന്ന സെലിബ്രറ്റിയുടെ വിവാഹജീവിതം ഏറെ ബുദ്ധിമുട്ടാണ്. കുഴപ്പങ്ങളുണ്ടായപ്പോഴെല്ലാം അത് പരിഹരിയ്ക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു, അത് വിജയിക്കുകയും ചെയ്തു. എന്നാലൊരു പരിധിയ്ക്കപ്പുറം അത് നടക്കില്ലെന്ന് തനിയ്ക്ക് മനസ്സിലായെന്നും മംമത അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

English summary
Actress Mamta Mohandas has decided to part ways with her husband, of just under a year, Pregith Padmanabhan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam