»   » അതി മനോഹരമായ ഇളം നീലയാണ് ഇന്നത്തെ ദിവസത്തിന്!മെട്രോയെക്കുറിച്ച് മഞ്ജു വാര്യര്‍ക്കും പറയാനുണ്ട്!!!

അതി മനോഹരമായ ഇളം നീലയാണ് ഇന്നത്തെ ദിവസത്തിന്!മെട്രോയെക്കുറിച്ച് മഞ്ജു വാര്യര്‍ക്കും പറയാനുണ്ട്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

കേരളത്തിന് അഭിനമാനിക്കാവുന്ന നിമിഷങ്ങളായിരുന്നു ഇന്ന് കഴിഞ്ഞ് പോയത്. കേരളം ഏറെ കാലമായി കാത്തിരുന്ന മെട്രോ ട്രെയിനിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വഹിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ മുഴുവന്‍ മെട്രോയുടെ വാര്‍ത്തകളാണ്. നിരവധി താരങ്ങളാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. നടി മഞ്ജു വാര്യരും ഫേസ്ബുക്കിലുടെ പറയുന്നതിങ്ങനെയാണ്.

ഇതിനൊന്നും മമ്മുക്ക പൊട്ടിത്തെറിക്കില്ല! ചിത്രീകരണത്തിനിടെ സംഭവിച്ചത് തുറന്ന് പറഞ്ഞ് നടി ശ്രീജയ!!!

അതി മനോഹരമായ ഇളം നീലയാണ് ഇന്നത്തെ ദിവസത്തിന്. കൊച്ചി മെട്രോയുടെ നിറം. മഴവില്ലുപോലെയുള്ള പാളങ്ങളിലൂടെ നമ്മുടെ നാടിന്റെ വലിയ സ്വപ്നം അതിവേഗം കുതിച്ചു തുടങ്ങിയിരിക്കുന്നു. ഒരു വലിയ ആകാശം നമുക്ക് സ്വന്തമായിരിക്കുന്നു. ലോകമെങ്ങുമുള്ള മലയാളികള്‍ കടല്‍നീലയെ പുണരുന്നു.

 manju-warrier

ഇത് ഇച്ഛാശക്തിയുടെ വിജയമാണ്. രാഷ്ടീയമായ വിയോജിപ്പുകള്‍ മാറ്റിവച്ച് കൊച്ചി മെട്രോക്കായി ഒരു പോലെ പ്രയത്‌നിച്ച യു.ഡി.എഫ് എല്‍.ഡി.എഫ് സര്‍ക്കാരുകളുടെ... അസാധ്യമായതിനെ എന്നും അനായാസം സാധ്യമാക്കുന്ന മെട്രോമാന്‍ ഇ.ശ്രീധരന്റെ... അദ്ദേഹം സങ്കല്പിച്ചതിനെ സാക്ഷാത്കരിച്ച കൊച്ചി മെട്രോ റയില്‍ ലിമിറ്റഡിന്റെ.... രാവും പകലും വിയര്‍ത്തൊലിച്ച് ജോലി ചെയ്ത അനേകരുടെ... ഈ ദിവസത്തിനായി നിത്യജീവിതത്തില്‍ ഒരു പാട് സഹിച്ച സാധാരണ ജനങ്ങളുടെ എല്ലാം വിജയം.

കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമായി! മോഹന്‍ലാലടക്കമുള്ള താരങ്ങളുടെ അഭിപ്രായമെന്താണെന്ന് അറിയണോ?

ഈ ചരിത്ര നിമിഷത്തിന് ദീപം തെളിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ എത്തി എന്നത് കൂടുതല്‍ അഭിമാനവും സന്തോഷവും പകരുന്നു. ഇനി നമുക്ക് നമ്മുടെ മെട്രോയെ സ്‌നേഹിക്കാം.. ഇതിനെ വൃത്തിയിലും ഭംഗിയിലും കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കൊച്ചി മെട്രോ എന്നും അന്താരാഷ്ട്ര നിലവാരത്തില്‍ അഭിമാനത്തോടെ ആകാശം തൊട്ടു നില്കട്ടെ. എന്നായിരുന്നു മഞ്ജു മെട്രോയ്ക്ക് ആശംസയായി പറഞ്ഞിരുന്നത്.

English summary
Stars pour in wishes for Kochi metro

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam