Don't Miss!
- Technology
സ്വകാര്യ കമ്പനികളെ മലർത്തിയടിക്കാൻ ബിഎസ്എൻഎൽ; മാസം വെറും 99 രൂപ മുടക്കിയാൽ വർഷം മുഴുവൻ അടിപൊളി
- News
എന്നും പ്രശ്നങ്ങള്‍ മാത്രം, മൂക്കറ്റം കടവും... ഒടുവില്‍ ലോട്ടറിയെടുത്തു; തേടിയെത്തിയത് വന്‍ഭാഗ്യം
- Automobiles
'സണ്‍റൂഫിനെ കൊണ്ട് ഇങ്ങനെയും ഉപകാരമുണ്ടോ?'; അനുകരിക്കല്ലേ 'പണി' കിട്ടിയേക്കും
- Sports
IND vs AUS: ഇന്ത്യക്കായി കളിക്കാന്‍ റെഡി, ആ കടമ്പ കടന്നു! സൂചന നല്കി സഞ്ജു
- Lifestyle
Shani Asta 2023 : കുംഭത്തില്‍ ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്‍; 12 രാശിക്കും ഗുണദോഷഫലം
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്കാരം; അരവിന്ദന്റെ കുമ്മാട്ടിയുടെക്കുറിച്ച് മാര്ട്ടിന് സ്കോസെസി
മലയാളികള്‍ക്കും മലയാള സിനിമയ്ക്കും ഇത് അഭിമാന നിമിഷം. നല്ല സിനിമ, കാലത്തെ അതിജീവിക്കുമെന്ന് തെളിയിക്കുകയാണ് 1979 ല്‍ പുറത്തിറങ്ങിയ ജി അരവിന്ദന് ഒരുക്കിയ കുമ്മാട്ടി. ചിത്രത്തെക്കുറിച്ച് വിഖ്യാത സംവിധായകന് മാര്ട്ടിന് സ്കോസെസി പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയും മലയാളികളും ഏറ്റെടുത്തിരിക്കുകയാണ്. അതിശയിക്കുന്ന ദൃശ്യാവിഷ്കാരം എന്നാണ് സ്കോസെസി കുമ്മാട്ടിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
കുമ്മാട്ടിയുടെ റീമാസ്റ്റര്‍ ചെയ്ത പതിപ്പ് സ്കോസെസിയുടെ നേതൃത്വത്തിലുള്ള ഫിലിം ഫൗണ്ടേഷന് റീസ്റ്റോറേഷന് സ്ക്രീനിങ് റൂമില്‍ പ്രദര്‍ശിപ്പിക്കുന്ന വിവരം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം സിനിമയെക്കുറിച്ച് സംസാരിച്ചത്. കുമ്മാട്ടി അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്കാരമാണെന്നും ഇമ്പമാര്‍ന്നതും ഹൃദയഹാരിയായതുമാണെന്നും സ്കോസെസി പറയുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.

മാര്ട്ടിന് സ്കോസെസിയുടെ ഫിലിം ഫൗണ്ടേഷനും ഇറ്റലിയിലെ ബൊലോഗ്ന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്നയുടേയും സഹകരണത്തോടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന് ചിത്രത്തിന്റെ നവീകരിച്ച 4കെ പതിപ്പ് തയ്യാറാക്കിയിരുന്നു. 4കെ പതിപ്പിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം 2022ലെ കേരളാ രാജ്യാന്തര ചലച്ചിത്രമേളയിലാണ് നടന്നത്.
അരവന്ദിന് സംവിധാനം ചെയ്ത കുമ്മാട്ടി കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് ഒരുക്കിയ സിനിമയാണ്. കാവാലം നാരായണപ്പണിക്കരാണ് ചിത്രത്തിന്റെ കഥയും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. 1979ല്‍ കേരള സര്‍ക്കാരിന്റെ കുട്ടികള്‍ക്കുള്ള മികച്ച ചിത്രത്തിനുള്ള അവാര്‍ഡും ചിത്രം നേടിയിരുന്നു. അമ്പലപ്പുഴ രാവുണ്ണി, അശോക് ഉണ്ണികൃഷ്ണന്, കുട്ടിയേടത്തി വിലാസിനി തുടങ്ങിയവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജി അരവിന്ദനായിരുന്നു തിരക്കഥ.
ലോക സിനിമയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് മാര്ട്ടിന് സ്കോസെസി. ഷട്ടര്‍ ഐലന്‍ഡ്, ഗുഡ്ഫെല്ലാസ്, ദി ഐറിഷ്മാന്, ടാക്സി ഡ്രൈവര്‍, കാസിനോ, ദി വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന് ആണ് അദ്ദേഹം.
Recommended Video
സ്കോസെസിയുടെ പോസ്റ്റ് മലയാളികള്‍ ആഘോഷമാക്കുകയാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. സ്കോസെസിയോട് നന്ദി പറഞ്ഞും സന്തോഷം അറിയിച്ചുമൊക്കെ മലയാളികള്‍ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ്.
-
അന്ന് എന്റെ ഏക ആശ്വാസം നവ്യ ആയിരുന്നു, എന്റെ ആദ്യത്തെ ടീച്ചറാണ്!, നടിയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്
-
'മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ്, പ്രതിഫലമായി വാങ്ങിയത് രണ്ട് കോടി'; ചിരഞ്ജീവി സിനിമയിൽ ഉർവശി വാങ്ങിയത്!
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!