»   » നരേന്‍ തിളങ്ങുന്നു

നരേന്‍ തിളങ്ങുന്നു

Written By:
Subscribe to Filmibeat Malayalam
കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ടിരിക്കുന്ന മിഷ്‌കിന്റെ മുഖം മൂടിയില്‍ നരേന്‍ വില്ലന്റെ വേഷത്തില്‍ ശ്രദ്ധേയനാവുന്നു. മലയാളസിനിമയില്‍ നിരവധി നല്ല വേഷങ്ങളിലൂടെ കഴിവു തെളിയിച്ചിട്ടും നരേന് ഒരു സ്‌പേസ് ഇനിയും ഒത്തുവന്നിട്ടില്ല.

തമിഴില്‍ നായകനായും വില്ലനായും നരേന്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. മിഷ്‌കിന്റെ മുന്‍ചിത്രങ്ങളിലും നരേന്റെ മികച്ച പ്രകടനം കാണാം. ചിത്തിരം പേശും തടി, അഞ്ജാതെ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴിലും മലയാളത്തിലും ശ്രദ്ധ പിടിച്ചു പറ്റിയ മിഷ്‌കിന്റെ മുഖംമൂടി സാങ്കേതിക തികവില്‍ മുന്നില്‍ നില്‍ക്കുന്നതായാണ് പറയപ്പെടുന്നത്.

ഹോളിവുഡ് സിനിമയോട് കിടപിടിക്കുന്ന പെര്‍ഫെക്ഷനാണത്രേ ചിത്രം മുന്നോട്ട് വെക്കുന്നത്. ജീവയാണ് നായകവേഷത്തില്‍ പൂജ ഹെഗ്‌ഡേ നായികയാവുന്നു. ദേശീയ സൗന്ദര്യ മത്സരത്തില്‍ റണ്ണര്‍ അപ്പ് ആയ പൂജ ഹെഗ്‌ഡേ തമിഴ് സിനിമയില്‍ പ്രതീക്ഷകളോടെ വന്നിറങ്ങുകയാണ് ഈ ചിത്രത്തിലൂടെ.

അനീതിക്കെതിരെ പോരാടുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. വളരെ വ്യത്യസ്തവും പുതുമയാര്‍ന്നതുമായ ഗെറ്റപ്പില്‍ എത്തുന്ന ജീവയുടെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തിരിക്കുന്നത് ഹോളിവുഡ് ഡിസൈനറായ കപറിയാവില്‍ കിങ്ങാണ്. ഈച്ച എന്ന ചിത്രം കഴിഞ്ഞ നാളുകളില്‍ കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് കോടികളാണ് തൂത്തുവാരിയത്.

മിഷ്‌ക്കിന്‍ സിനിമകള്‍ മലയാളിയുടെ ഇഷ്ടസിനിമകളാണ് . മുഖംമൂടിയും ഒരു ഹിറ്റ് കാത്തിരിക്കുന്നു. അന്യന്‍ പോലെ ഒരു കുതിപ്പിലേക്കു ചിത്രം ഉയരുമോ എന്ന് ഇനിയുള്ള നാളുകള്‍ തെളിയിക്കും. നരേന് കൂടുതല്‍ പ്രതീക്ഷകള്‍ നല്കുന്നു എന്നത് മലയാളി പ്രേക്ഷകര്‍ക്കും ഒരു ബാദ്ധ്യതയാണ്.

English summary
Narain has admitted that his villainy in Mugamoodi would be totally brutal. His character in the movie has no shades and is absolutely negative.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam