»   » ലാലേട്ടാ ആ മീശ ഒന്ന് പിരിക്കാവോ എന്ന് നിവിന്‍ പോളി ചോദിച്ചപ്പോള്‍ മോഹന്‍ലാലിന്റെ മറുപടി

ലാലേട്ടാ ആ മീശ ഒന്ന് പിരിക്കാവോ എന്ന് നിവിന്‍ പോളി ചോദിച്ചപ്പോള്‍ മോഹന്‍ലാലിന്റെ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ മീശ പിരിയ്ക്കുമ്പോള്‍ കേരളക്കരയ്ക്ക് അതൊരു ആവേശമാണ്. പിരിച്ചുവച്ച മീശയുമായിട്ടാണ് ആദ്യ സൂപ്പര്‍ഹിറ്റായ രാജാവിന്റെ മകനില്‍ മോഹന്‍ലാല്‍ എത്തിയത്. തിയേറ്ററില്‍ കൈയ്യടി ഉയര്‍ന്നത് നരസിംഹത്തില്‍ ലാല്‍ മീശ പിരിച്ചപ്പോഴാണ്.

ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള; ഏത് വേണം ആദ്യം എന്ന ചോദ്യത്തിന് മോഹന്‍ലാലിന്റെ മറുപടി

സിനിമകളില്‍ എന്നല്ല, പൊതു വേദിയില്‍ വന്ന് മോഹന്‍ലാല്‍ മീശ പിരിച്ചാലും അറിയാതെ മലയാളികള്‍ രോമാഞ്ചം കൊള്ളും. മലയാളത്തിലെ യുവ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയ്ക്ക് വേണ്ടിയാണ് ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ലാല്‍ മീശ പിരിച്ചിരിയ്ക്കുന്നത്.

ഒപ്പം ആഘോഷത്തിനിടെ

ഒപ്പം എന്ന ചിത്രത്തിന്റെ 101 ആം ദിവസം ആഘോഷിക്കവെയാണ് ആ രോമാഞ്ചം കൊള്ളിയ്ക്കുന്ന മുഹൂര്‍ത്തം ഉണ്ടായത്. പരിപാടിയിലെ പ്രത്യേക അതിഥികളില്‍ ഒരാളായിരുന്നു യുവതാരം നിവിന്‍ പോളി.

നിവിന്‍റെ ചോദ്യം

ലാലേട്ടാ ആ മീശ ഒന്ന് പിരിക്കാവോ എന്ന് നിവിന്‍ ചോദിച്ചു. ഇന്നാ മോനെ നീ തന്നെ പിരിച്ചോ എന്ന് പറഞ്ഞ് ലാല്‍ മുഖം മുന്നോട്ട് നീട്ടിക്കൊടുത്തു. നിവിന്‍ തന്റെ ഇടത് കൈ കൊണ്ട് ലാലിന്റെ മീശ പിരിച്ചുവച്ചു... (ഫോട്ടോ കടപ്പാട്; മോഹന്‍ലാല്‍ ഫാന്‍ പേജ്)

നിവിനും ലാലും

നിവിന്‍ പോളിയും മോഹന്‍ലാലും തമ്മിലുള്ള ഈ രംഗം മലയാളി പ്രേക്ഷകര്‍ ആഗ്രഹിച്ചതാണെന്ന് പറയാം. ഗീതാഞ്ജലി എന്ന ചിത്രത്തില്‍ ലാലിനൊപ്പം അഭിനയിക്കാന്‍ ക്ഷണിച്ചിട്ട് നിവിന്‍ പോയില്ല എന്നും, മോഹന്‍ലാലിനെ വെല്ലുന്ന അഭിനയമാണ് പ്രേമത്തില്‍ നിവിന്റേത് എന്നുമുള്ള വാര്‍ത്തകള്‍ യുവ നടനെ തളര്‍ത്തിയിരുന്നു. പോരാത്തതിന്, പല വേദികളിലും താന്‍ കടുത്ത മമ്മൂട്ടി ആരാധകനാണെന്ന് നിവിന്‍ പറയുകയും ചെയ്തതോടെ നടന്‍ കടുത്ത ലാല്‍ വിരോധിയാണെന്നായി കാര്യങ്ങള്‍. പക്ഷെ ഇപ്പോള്‍ പ്രചരിയ്ക്കുന്ന ഈ ഫോട്ടോ നിവിന്‍ എത്രമാത്രം മോഹന്‍ലാല്‍ എന്ന മാസ് ഹീറോയെ ആരാധിയ്ക്കുന്നു എന്നതിന് തെളിവാണ്.

ലാല്‍ മീശ പിരിയ്ക്കുന്നത്

ഒരിക്കലും ആരാധകര്‍ക്ക് വേണ്ടി താന്‍ മീശ പിരിച്ചിട്ടില്ല എന്ന് അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. സിനിമയുടെ സ്വഭാവമനുസരിച്ച് സംവിധായകരും എഴുത്തുകാരും സൃഷ്ടിക്കുന്നതാണ് അത്തരം രംഗങ്ങള്‍ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞിരിയ്ക്കുന്നത്.

English summary
Nivin Pauly asked to Mohanlal for twirling the moustache

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam