»   » മഞ്ജുവിനെ കുറിച്ച് ഇല്ലാക്കഥ പരത്തുന്നതെന്തിന്?

മഞ്ജുവിനെ കുറിച്ച് ഇല്ലാക്കഥ പരത്തുന്നതെന്തിന്?

Posted By:
Subscribe to Filmibeat Malayalam
Dileep
ഗുരുവായൂരില്‍ മഞ്ജു വാരിയര്‍ നടത്തിയ നൃത്ത പ്രകടനത്തിന് ശേഷം നടി വീണ്ടും സിനിമാലോകത്തേയ്ക്ക് തിരികെയെത്തുന്നുവെന്ന അഭ്യൂഹം ശക്തമായിരുന്നു. ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഹാനി എന്ന ചിത്രം മലയാളത്തിലേയ്ക്ക് റീമേക്ക് ചെയ്യുകയാണെന്നും അതില്‍ വിദ്യ അവതരിപ്പിച്ച കഥാപാത്രമായി മഞ്ജു വാരിയര്‍ എത്തുമെന്നുമായിരുന്നു ഒടുവില്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കഹാനിയെ മലയാളത്തിലേയ്ക്ക് റീമേക്ക് ചെയ്യുന്നതിനെ കുറിച്ചോ മഞ്ജു വീണ്ടും അഭിനയരംഗത്തെത്തുന്നതിനെ കുറിച്ചോ തത്കാലം ചിന്തിക്കേണ്ടന്നാണ് മഞ്ജുവിന്റെ ഭര്‍ത്താവായ ദിലീപിന് പറയാനുള്ളത്.

കഹാനി മലയാളത്തിലെത്തിക്കാന്‍ താന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത തെറ്റാണ്. ഇതുവരെ അത്തരത്തില്‍ ഒരു ചര്‍ച്ച നടന്നിട്ടില്ല. എന്തിനാണ് ആളുകള്‍ ഇത്തരം ഇല്ലാക്കഥകള്‍ മെനയുന്നതെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും ദിലീപ് പറയുന്നു. എല്ലാ ദിവസവും പുതിയ കഥകള്‍ കേള്‍ക്കേണ്ട ഗതികേടിലാണ് താനെന്നും ദിലീപ്.

ഇതുവരെ കഹാനി മോളിവുഡിലെത്തിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ സുരേഷ് നായര്‍ പറയുന്നു. ഇനി നല്ല ഒരു ഓഫര്‍ വരികയാണെങ്കില്‍ മാത്രം അതെ കുറിച്ച് ആലോചിക്കും. ചിത്രത്തിലേയ്ക്ക് മഞ്ജുവെത്തുന്നുവെന്ന വാര്‍ത്തയെ കുറിച്ച് ചോദിച്ചപ്പോള്‍ മഞ്ജു അഭിനയരംഗത്തേയ്ക്ക് തിരിച്ചു വരണമെന്നാണ് തന്റേയും ആഗ്രഹമെന്ന് സുരേഷ് പറഞ്ഞു. കഹാനിയിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റിയ നടി മഞ്ജു തന്നെയാണെന്നും സുരേഷ് വ്യക്തമാക്കി.

English summary

 However, putting all rumours to rest, Dileep says, "No such discussions are on. I don't know why people are spinning such tales.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam