For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബജറ്റോ, സൂപ്പര്‍ താരങ്ങളോയില്ല! നവംബര്‍ 16 ന് 4 അഡാറ് സിനിമകള്‍! ജോജു ജോര്‍ജ് കിടുക്കി!!

  |
  4 സിനിമകള്‍! ജോജു ജോര്‍ജ് കിടുക്കി | filmibeat Malayalam

  ഇളയദളപതി വിജയ് നായകനായി അഭിനയിച്ച സര്‍ക്കാര്‍ ദീപാവലിയ്ക്ക് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ബോളിവുഡില്‍ നിന്നും ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനാണ് അടുത്തിടെ റിലീസ് ചെയ്തിരുന്നത്. രണ്ട് സിനിമകളും ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു.

  കോടികള്‍ വാരിക്കൂട്ടി ബോളിവുഡിനെ ഞെട്ടിച്ചത് 5 സിനിമകള്‍! ആമിറും സല്‍മാനുമൊക്കെയാണ് യഥാര്‍ത്ഥ ഹീറോസ്

  താരപുത്രിയുടെ ലിപ് ലോക്ക്, ലൗ ജിഹാദ്! മകളെ കുറിച്ച് അച്ഛന്‍ പറഞ്ഞിരുന്നത് സംഭവിച്ചോ? വീഡിയോ കാണാം!!

  മലയാളം ഉള്‍പ്പെടെ ഈ ആഴ്ച ഒത്തിരിയധികം സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. അതില്‍ ചില ചിത്രങ്ങളുടെ റിലീസ് തീയ്യതി ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ലെങ്കിലും നവംബര്‍ പതിനാറിന് തന്നെ റിലീസ് ഉണ്ടാവുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ അന്യഭാഷ ചിത്രങ്ങളും ഈ ദിവസങ്ങളില്‍ തിയറ്ററുകളിലേക്ക് എത്തും.

  ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിവാഹശേഷം നടി ശ്രിന്ദയ്ക്ക് പറയാനുള്ളത് ഇത് മാത്രം!

  ജോസഫ്

  ജോസഫ്

  ഹാസ്യ താരമായിട്ടും വില്ലനായും സിനിമയിലേക്കെത്തിയ നടന്‍ ജോജു ജോര്‍ജ് ടൈറ്റില്‍ റോളിലെത്തുന്ന സിനിമയാണ് ജോസഫ്. ജോജു ആദ്യമായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണിത്. ക്രൈം ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന ചിത്രം വികാരനിര്‍ഭരമായ നിമിഷങ്ങളിലൂടെയാണ് കടന്ന് പോവുന്നത്. ജോജു മാത്രമല്ല 70 ഓളം കഥാപാത്രങ്ങളും അതില്‍ നാല് പ്രമുഖ സ്ത്രീ കഥാപാത്രങ്ങളും സിനിമയിലുണ്ടാവും. റിട്ടയേര്‍ഡ് ആയ ഒരു പോലീസുകാരനാണ് ജോജു അവതരിപ്പിക്കുന്ന ജോസഫ്. എം പത്മകുമാര്‍ ഒരുക്കുന്ന സിനിമ നവംബര്‍ പതിനാറിന് തിയറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാന്‍ വിത് സ്‌കാര്‍ എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന സിനിമ ഒരു കുറ്റാന്വേഷണ കഥയാണ് പറയുന്നത്. സൗബിന്‍ ഷാഹിര്‍, സുധി കോപ്പ, ദിലീഷ് പോത്തന്‍, ജോണി ആന്റണി, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, ജെയിംസ് ഏലിയാ, ഇര്‍ഷാദ്, മാളവിക മേനോന്‍, ആത്മീയ, മാധുരി തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.

  ലഡു

  ലഡു

  നവംബര്‍ പതിനാറിന് റിലീസിങ്ങിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് ലഡു. വിനയ് ഫോര്‍ട്ട് ശബരീഷ് വര്‍മ്മ, ബാലു വര്‍ഗീസ് , ദിലീഷ് പോത്തന്‍, ബോബി സിംഹ, മനോജ് ഗിന്നസ്, സാജു നവോദയ, നിഷ സാരംഗ് തുടങ്ങി ഒത്തിരി താരങ്ങള്‍ അണിനിരക്കുന്ന ചിത്രം മസാല റിപ്പബ്ലിക്ക് എന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് റൈറ്റര്‍ ആയിരുന്ന അരുണ്‍ ജോര്‍ജ് കെ ഡേവിഡ് ആണ് സംവിധാനം ചെയ്യുന്നത്. ധനുഷിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വണ്ടര്‍ ബാര്‍ന്റെ കീഴിലുള്ള മിനി സ്റ്റുഡിയോ ആണ് ലഡ്ഡു തിയേറ്ററില്‍ എത്തിക്കുന്നത്. പുതുമുഖം ഗായത്രി അശോക് നായിക വേഷത്തിലെത്തുന്ന സിനിമയ്ക്ക് കഥ എഴുതിയിരിക്കുന്നത് സാഗര്‍ സത്യനാണ്. എസ് വിനോദ് കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിലെ സംഗീതം ചെയ്തിരിക്കുന്നത് പ്രേമം ഫെയിം രാജേഷ് മുരുകേശനാണ്.

  നിത്യ ഹരിത നായകന്‍

  നിത്യ ഹരിത നായകന്‍

  മലയാളത്തിലെ അനശ്വര നടന്‍ പ്രേം നസീറിനെ വിശേപ്പിക്കുന്ന നിത്യഹരിത നായകന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയും നവംബര്‍ രണ്ടാമത്തെ ആഴ്ച റിലീസിനെത്തുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി അഭിനയിക്കുന്ന സിനിമ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയാണ് നിര്‍മ്മിക്കുന്നത്. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മജനൊപ്പം മനു തച്ചേടത്ത്, സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിത്യഹരിത നായകന്‍ നിര്‍മ്മിക്കുന്നത്. വിഷ്ണു നായകനായി അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. ദീപന്റെയും കൈലാസിന്റെയും അസോസിയേറ്റ് ഡയറക്ടറായിരുന്നു നവാഗതനായ എആര്‍ ബിനു രാജാണ് നിത്യ ഹരിത നായകന്‍ സംവിധാനം ചെയ്യുന്നത്. ജയശ്രീ, അനില. രവീണ (ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജയുടെ മകള്‍) പുതുമുഖ നടിയുമടക്കം നിത്യഹരിത നായകനില്‍ നാല് നായികമാരുണ്ട്. മഞ്ജു പിള്ളി, ജാഫര്‍ ഇടുക്കി, കൊച്ചു പ്രേമന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍

  മൊട്ടിട്ട മുല്ലകള്‍

  മൊട്ടിട്ട മുല്ലകള്‍

  സിനിമാ മോഹം മനസില്‍ കൊണ്ട് നടക്കുന്ന നാല് ചെറുപ്പക്കാരുടെ കഥയുമായെത്തുന്ന സിനിമയാണ് മൊട്ടിട്ട മുല്ലകള്‍. വിനോദ് കണ്ണോല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നും നേരത്തെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. അരുണ്‍ ജെന്‍സണ്‍, വാസുദേവ്, നിതീഷ്, ജെയ്മി അഫ്‌സല്‍ എന്നിങ്ങനെ പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം ജോയ് മാത്യൂ, ബിജുക്കുട്ടന്‍, നാരായണന്‍കുട്ടി, ദീപിക, കുളപ്പുള്ളി ലീല എന്നിങ്ങനെ വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്. മൊട്ടിട്ട മുല്ലകളും നവംബര്‍ പതിനാറിന് റിലീസ് ചെയ്യുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

  English summary
  November 16th Expected Releases In Kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X