For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദൈവം നൽകിയ വലിയ സമ്മാനം, 'പേളിഷി'നിടയിലേക്ക് നില എത്തിയിട്ട് ആറ് മാസം

  |

  ആദ്യത്തെ കൺമണിയുടെ ജനനത്തോടെ ജീവിതം ആഘോഷമാക്കുകയാണ് താരദമ്പതികളായ പേർളി മാണിയും ശ്രീനിഷ് അരവിന്ദും. ആദ്യത്തെ കുഞ്ഞ് വരാൻ പോകുന്നുവെന്ന വിവരം പങ്കുവെച്ചതിന് ശേഷം ​ഗർഭകാലത്തെ ഒരോ വിശേഷവും പ്രിയപ്പെട്ട ആരാധകരുമായി എന്നും പങ്കുവെയ്ക്കുകയും മകളുടെ വളർച്ചയിലെ ഓരോ നിമിഷങ്ങളും ആരാധകരോടൊപ്പം ആഘോഷിക്കുകയും ചെയ്യുന്നുണ്ട് പേർളിയും ശ്രീനിഷും.

  pearle maaney srinish aravind, nila baby, pearle maaney srinish aravind, nila half birthday, പേർളി മാണി മകൾ നില, നില ശ്രീനിഷ്, ശ്രീനിഷ് അരവിന്ദ്

  നില എന്നാണ് മകൾക്ക് ഇരുവരും പേരിട്ടിരിക്കുന്നത്. നിലാവ് എന്ന അർഥത്തിലാണ് ഇരുവരും കുഞ്ഞിന് ആ പേര് നൽകിയിരിക്കുന്നത്. ഇപ്പോൾ മകൾക്ക് ചുറ്റുമാണ് പേർളിയുടെയും ശ്രീനിഷിന്റെയും ലോകം. ഇരുവരുടെയും യാത്രകളിലടക്കം നിലയുണ്ടാകും. അതുകൊണ്ട് തന്നെ കുഞ്ഞഅ താരത്തിന് ഫാൻസ് പേജുകൾ അടക്കം സോഷ്യൽമീഡിയയിൽ ഉണ്ട്. ബി​ഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയിച്ച് വിവാഹിതരായവരാണ് പേർളിയും ശ്രീനിഷും ഇരുവർക്കും വലിയ ആരാധക പിന്തുണയും സോഷ്യൽമീഡിയകളിലുണ്ട്.

  Also read: രതിനിർവേദത്തിന്റെ റീമേക്കിൽ അഭിനയിക്കുമ്പോൾ ഒറിജിനൽ കണ്ടിരുന്നില്ലെന്ന് ശ്വേത മേനോൻ

  നിമിഷനേരം കൊണ്ടാണ് പേർളിഷ് കുടുംബത്തിന്റെയും നിലമോളുടെയും വിശേഷങ്ങൾ വൈറലാകുന്നത്. പേർളിഷിന്റെ ജീവിതത്തിലേക്ക് നില എത്തിയിട്ട് ആറ് മാസം പിന്നിടുന്നു. മകൾ പിറന്നിട്ട് ആറ് മാസം പിന്നിട്ടതിന്റെ സന്തോഷം ഇരുവരും മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ കുറിച്ചിട്ടുണ്ട്. മകൾ തന്റെ നെഞ്ചിൽ കിടന്നുറങ്ങുന്നതിന്റെ ചിത്രത്തിനൊപ്പം മനോഹരമായൊരു കുറിപ്പാണ് പേളി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.

  Also read: 'ആ യാത്രയിൽ അദ്ദേഹത്തിൽ കണ്ടത് ഒരു കുഞ്ഞിന്റെ ഉത്സാഹം', കുറിപ്പുമായി ഋതംഭര സ്പിരിച്വല്‍ കമ്മ്യൂണ്‍

  'ഈ മാലാഖ ഞങ്ങളുടെ കൈകളിൽ എത്തിയിട്ട് ആറ് മാസമാകുന്നു. ഞങ്ങളുടെ വലിയ സന്തോഷം... ദൈവം ഞങ്ങൾക്ക് തന്ന വലിയ സമ്മാനം... നില ബേബി. മമ്മ നിന്നെ സ്നേഹിക്കുന്നു. ഈ നല്ല നിമിഷം പകർത്തിയതിന് ഡാഡയ്ക്ക് നന്ദി...' ഇതായിരുന്നു പേളിയുടെ വാക്കുകൾ. ശ്രീനിഷും മകൾക്കൊപ്പമുള്ള കുസൃതി നിറഞ്ഞ ചിത്രങ്ങൾ പങ്കുവെച്ച് സന്തോഷം അറിയിച്ചിരുന്നു. 'എന്നേക്കും എന്റെ രാജകുമാരി' എന്നാണ് ശ്രീനിഷ് എഴുതിയത്. പേർളിഷ് കുടുംബത്തിന്റെ പുത്തൻ റീൽ വീഡിയോയും പേർളി പുറത്തുവിട്ടിട്ടുണ്ട്.

  pearle maaney srinish aravind, nila baby, pearle maaney srinish aravind, nila half birthday, പേർളി മാണി മകൾ നില, നില ശ്രീനിഷ്, ശ്രീനിഷ് അരവിന്ദ്

  കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന സൈമ അവാർഡ്‌സിൽ മകൾക്കൊപ്പം പങ്കെടുക്കാൻ എത്തിയ പേളിയുടെയും ശ്രീനിഷിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'ഒരുമിച്ചുള്ള ഞങ്ങളുടെ ആദ്യ വിമാന യാത്ര' എന്ന ക്യാപ്‌ഷനോടെ നിലയെയും കൊണ്ട് ഇരിക്കുന്ന ചിത്രം പേളിയും ശ്രീനിഷും പോസ്റ്റ് ചെയ്തിരുന്നു. 2019 മേയ് അഞ്ചിനായിരുന്നു പേർളിയുടേയും ശ്രീനിഷിന്റേയും വിവാഹം. 2021 മാർച്ച് 20നായിരുന്നു നിലയുടെ ജനനം. മകളുടെ മാമോദീസ ചടങ്ങിന്റെയും ചോറൂണിന്റെയും ചിത്രങ്ങളും ദമ്പതികൾ പങ്കുവെച്ചിരുന്നു.

  Also read: 'ലാൽസാറിന് ഇനിയൊരു ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം' വൈറലായി കോച്ചിന്റെ വാക്കുകൾ

  സൈമ ചടങ്ങിൽ ആറ് മാസം മാത്രമുള്ള മകളെയും കൊണ്ട് പങ്കെടുക്കാനും പരിപാടി അവതരിപ്പിക്കാനും പേർളി എത്തിയതിൽ താരത്തെ അഭിനന്ദിച്ച് ആരാധകരടക്കം എത്തിയിരുന്നു. ​ഗോവിന്ദ് പത്മസൂര്യയ്ക്കൊപ്പം സൈമയുടെ പുരസ്കാര വിതരണ ചടങ്ങിൽ ഒരു അവതാരികയായി പേർളിയുമുണ്ടായിരുന്നു. ​ഗർഭിണിയായ ശേഷം സ്റ്റേജ് ഷോകൾ ആങ്കറിങ് എന്നിവയിൽ നിന്നെല്ലാം പേർളി ഇടവേളയെടുത്തിരിക്കുകയായിരുന്നു. നില ഉണ്ടായതിന് ശേഷമുള്ള പേർളിയുടെ ആദ്യ സ്റ്റേജ് ഷോ കൂടിയായിരുന്നു സൈമ. തെന്നിന്ത്യൻ താരങ്ങളെല്ലാം നിലയെ മാറിമാറി ഓമനിക്കുന്ന വീഡിയോകളും പേർളി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

  pearle maaney srinish aravind, nila baby, pearle maaney srinish aravind, nila half birthday, പേർളി മാണി മകൾ നില, നില ശ്രീനിഷ്, ശ്രീനിഷ് അരവിന്ദ്

  സാനിയ ഇയ്യപ്പൻ,പ്രാർഥന ഇന്ദ്രജിത്ത്, ഐശ്വര്യ രാജേഷ്, നിക്കി ​ഗൽറാണി എന്നിവർക്കൊപ്പമെല്ലാം കുസൃതികാട്ടി നിളയും സൈമ അവാർഡിൽ തിളങ്ങി. പേർളിക്ക് പൂർണ പിന്തുണയേകി ശ്രീനിഷും പുരസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. അടുത്തിടെയാണ് പേർളിയുടെ ഏറ്റവും പുതിയ മ്യൂസിക് ആൽബം ക്രേസി വേൾഡ് റിലീസ് ചെയ്തത്. ഇം​ഗ്ലീഷ് ആൽബങ്ങളോട് കിടപിടിക്കുന്ന പേർളിയുടെ ക്രേസി വേൾഡ് ഇപ്പോൾ യുട്യൂബിൽ തരം​ഗമാണ്. പെൺക്കുട്ടികൾക്ക് പ്രചോദനമാകുന്ന ​ഗാനത്തിന് അഭിനന്ദന പ്രവാഹമാണ്. ക്രേസി വേൾഡിന്റെ പിന്നണിയിലും പേർളി തന്നെയാണ് പ്രവർത്തിച്ചിരിക്കുന്നത്.

  ഹോ എന്താ ഒരു ചിരി..പേർളിയുടെ മകളുടെ തകർപ്പൻ വീഡിയോ

  Also read: ഇതുവരെ കണ്ട ചാക്കോച്ചനായിരിക്കില്ല 'ഒറ്റി'ലെ ചാക്കോച്ചൻ, കുറിപ്പുമായി കോസ്റ്റ്യൂം ഡിസൈനർ

  Read more about: pearle maaney photos television
  English summary
  pearle maaney srinish aravind celebrated their daughter nila half birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X