»   » മകളുടെ ശത്രുവായി പൊന്നമ്മ ബാബു

മകളുടെ ശത്രുവായി പൊന്നമ്മ ബാബു

Posted By:
Subscribe to Filmibeat Malayalam
 Pavanayi 916 actors
നടി പൊന്നമ്മ ബാബു മകള്‍ പിങ്കിയുമായി നല്ല ഉടക്കിലാണ്. ജീവിതത്തിലല്ലെന്നു മാത്രം. ക്യാപ്റ്റന്‍ രാജു ഒരുക്കുന്ന പവനായി 916 എന്ന ചിത്രത്തിലാണ് അമ്മയും മകളും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

നഴ്‌സിങ് പഠനം കഴിഞ്ഞ് ആസ്‌ത്രേലിയയിലേയ്ക്ക് പറക്കാനുള്ള ഒരുക്കത്തിലായിരുന്നു പിങ്കി. എന്നാല്‍ ക്യാപ്ടന്‍ രാജുവിന്റെ മനസ്സില്‍ ഒരു കടം ബാക്കിയായിരുന്നു. മുന്‍പ് പിങ്കിയ്ക്ക് അവസരം നല്‍കാമെന്നേറ്റിട്ടും ആ സിനിമ ചെയ്യാനായില്ല.

സ്വന്തം കാലില്‍ നില്‍ക്കണമെങ്കില്‍ ഒരു ജോലി വേണം. അതിനാലാണ് നഴ്‌സിങ് പഠിച്ചത്. സഹോദരങ്ങള്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കി ആസ്‌ത്രേലിയയില്‍ ജോലി ചെയ്യുകയാണ്. അവരുടെ പാത പിന്തുടരാനാണ് പിങ്കിയും തീരുമാനിച്ചത്. നഴ്‌സിങ് പൂര്‍ത്തിയാക്കി ഐഇഎല്‍ടിഎസ് പഠനത്തിന് ചേര്‍ന്നപ്പോഴാണ് ക്യാപ്റ്റന്റെ വിളി വരുന്നത്.

പവനായിയില്‍ സോണിയ എന്ന മോഡേണ്‍ പെണ്‍കുട്ടിയായാണ് പിങ്കി വേഷമിടുന്നത്. അമ്മായിയമ്മയായി പൊന്നമ്മ ബാബുവും. സ്വന്തം അമ്മയാണ് അമ്മായിയമ്മയായി മുന്നില്‍ നില്‍ക്കുന്നതെങ്കിലും ആ സെന്റിമെന്‍സ് ഒന്നും കാണിക്കാതെ തകര്‍ത്ത് അഭിനയിച്ചേക്കണമെന്നാണ് ക്യാപ്റ്റന്‍ രാജുവിന്റെ ഉപദേശം. ഇത് അക്ഷരംപ്രതി അനുസരിയ്ക്കാനാണ് പിങ്കിയുടെ ശ്രമവും. നന്നായി അഭിനയിക്കാന്‍ അമ്മയുടെ വക ചില ടിപ്‌സും പിങ്കിയ്ക്ക് കിട്ടിയിട്ടുണ്ട്.

English summary
Actress Ponnamma Babu's daughter Pinky to play the lead role in the movie, Mr. Pavanayi 916
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam