»   » ആ 'കണ്ണിറുക്കി കൊച്ച്' ചില്ലറക്കാരിയല്ല, മലയാളി മങ്ക!!, പ്രിയയെ കുറിച്ച് അറിയാത്ത ഒരു സത്യം!!

ആ 'കണ്ണിറുക്കി കൊച്ച്' ചില്ലറക്കാരിയല്ല, മലയാളി മങ്ക!!, പ്രിയയെ കുറിച്ച് അറിയാത്ത ഒരു സത്യം!!

Posted By: Aswini P
Subscribe to Filmibeat Malayalam
അന്ന് അവളെ ആരും തിരിഞ്ഞുനോക്കിയില്ല, ഇന്ന് കണ്ണടച്ചപ്പോൾ ലോക പ്രശസ്ത | filmibeat Malayalam

ഒമര്‍ ലാലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവേ എന്ന പാട്ട് റിലീസ് ചെയ്തതിന് ശേഷം സോഷ്യല്‍ മീഡിയയുടെ മൊത്തം വിഷയം ആ കണ്ണിറുക്കിയ പെണ്‍കൊച്ചാണ്... അതെ പ്രിയ പ്രകാശ് വാര്യര്‍.

ജയിക്കാനല്ല തോല്‍ക്കാതിരിക്കാന്‍... ഈ കിണര്‍ മറ്റാര്‍ക്കുമല്ല, ട്രെയിലര്‍ കാണാം!!

ഒരു സുപ്രഭാതത്തില്‍ നായികയായി പൊട്ടിമുളച്ചതല്ല പ്രിയ.. വര്‍ഷങ്ങളുടെ ആഗ്രഹമാണത്.. പ്രിയ മലയാളി മങ്ക ഐശ്വര്യ റാണി പട്ടം നേടിയ സുന്ദരിയാണെന്ന് നിങ്ങള്‍ക്കറിയാമോ... പ്രിയയുടെ റാംപ് വാക്ക് വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

മലയാളി മങ്ക- ഐശ്വര്യ റാണി

മലയാളി മങ്ക ഐശ്വര്യ റായി പട്ടം സ്വന്തമാക്കിയ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. അന്നേ തനിക്കൊരു നടിയാകണം എന്ന ആഗ്രഹം പ്രിയ പ്രകടിപ്പിച്ചിരുന്നു.


ബോംബെയില്‍ നിന്ന് തൃശ്ശൂരിലേക്ക്

ബോംബെയിലായിരുന്നു പ്രിയ. കുടുംബം തൃശ്ശൂരില്‍ സ്ഥിരതാമസമാക്കിയതോടെ പ്രിയയും തൃശ്ശൂര്‍ക്കാരിയായി. തൃശ്ശൂര്‍ വിമല കോളേജിലാണ് പ്രിയ പഠിച്ചത്.


ആഗ്രഹങ്ങള്‍

ചെറുപ്പം മുതലേ ഒരു സിനിമാ നടി ആകണം എന്നായിരുന്നു എന്റെ ആഗ്രഹം. സംഗീതത്തില്‍ എനിക്ക് വലിയ താത്പര്യമുണ്ട്. എനിക്ക് വരുന്ന എല്ലാ അവസരങ്ങളെയും നല്ല രീതിയില്‍ ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും, സ്വപ്‌നങ്ങളെ പിന്തുടര്‍ന്നാല്‍ തീര്‍ച്ചയായും അത് നേടിയെടുക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നും പ്രിയ പറഞ്ഞു.


സ്വാധീനിച്ച വ്യക്തി

അച്ഛനും അമ്മയുമല്ലാതെ എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തി പൗലോ കൊയ്‌ലോ ആണെന്നും പ്രിയ പറയുന്നു. നിങ്ങള്‍ക്കൊരു ആഗ്രഹമുണ്ടെങ്കില്‍, അത് ദൃഢമാണെങ്കില്‍ നേടിയെടുക്കാന്‍ ലോകം മൊത്തം നിങ്ങളെ സഹായിക്കും എന്ന അദ്ദേഹത്തിന്റെ വാക്കാണ് ഏറ്റവുമധികം സ്വാധീനിച്ചത്.


ഹ്രസ്വ ചിത്രങ്ങളില്‍ തുടക്കം

മലയാളി മങ്ക ഐശ്വര്യ റാണി ടൈറ്റിലിന് ശേഷം പ്രിയ മോഡലിങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഹ്രസ്വ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് അഭിനയ രംഗത്തെത്തിയത്. കടലാസു തോണി എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമായിരുന്നു.


വൈറലാകുന്ന് പ്രിയ

പ്രേമത്തിലെ മലര്‍മിസ്സിന് ശേഷം വൈറലാകുന്ന പുതുമുഖ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ പ്രിയയുടെ ഭാവവ്യത്യാസങ്ങള്‍ ഒഴുകി നടക്കുകയാണ്. തെന്നിന്ത്യന്‍ താരം അല്ലു അര്‍ജ്ജുന്‍ അടക്കം പ്രിയയെ പ്രശംസിച്ച് രംഗത്തെത്തിക്കഴിഞ്ഞു.


ഇത് കാണൂ

ഇനി പ്രിയ പ്രകാശ് വാര്യരുടെ റാംപ് വാക്ക് കാണാത്തവര്‍ക്ക് വേണ്ടി ഈ വീഡിയോ സമര്‍പ്പിക്കുന്നു.. കടപ്പാട്; കൈരളി ഫേസ്ബുക്ക് പേജ്.


English summary
Priya Prakash Varrier was won the title of Malayali Manka Aishwarya Rani

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam